ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16ാം സീസണിലെ 32-ാമത്തെ മത്സരമാണിത്.
-
🚨 Toss Update 🚨@rajasthanroyals win the toss and elect to field first against @RCBTweets.
— IndianPremierLeague (@IPL) April 23, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/lHmH28JwFm#TATAIPL | #RCBvRR pic.twitter.com/H2rhfMIBeq
">🚨 Toss Update 🚨@rajasthanroyals win the toss and elect to field first against @RCBTweets.
— IndianPremierLeague (@IPL) April 23, 2023
Follow the match ▶️ https://t.co/lHmH28JwFm#TATAIPL | #RCBvRR pic.twitter.com/H2rhfMIBeq🚨 Toss Update 🚨@rajasthanroyals win the toss and elect to field first against @RCBTweets.
— IndianPremierLeague (@IPL) April 23, 2023
Follow the match ▶️ https://t.co/lHmH28JwFm#TATAIPL | #RCBvRR pic.twitter.com/H2rhfMIBeq
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നതെന്ന് നായകന്‍ സഞ്‌ജു സാംസണ്‍ അറിയിച്ചു. സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലെസിസിന് പകരം വിരാട് കോലിക്ക് കീഴിലാണ് റോയല്‍ ചലഞ്ചേഴ്‌സ് രാജസ്ഥാനെതിരെയും കളിക്കുന്നത്.
ടോസ് ലഭിച്ചാല്‍ തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് കോലി പറഞ്ഞു. വിക്കറ്റ് വരണ്ടതായി തോന്നുന്നു. മത്സരം പുരോഗമിക്കുംതോറും അത് കൂടുതൽ വരണ്ടുപോകുകയും പൊട്ടിപ്പോകുകയും ചെയ്യും. ഇക്കാര്യം ഞാന്‍ സഞ്‌ജുവിനോട് പറഞ്ഞിരുന്നില്ല.
ആദ്യം ബാറ്റിങ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ആഗ്രഹിച്ചത് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ കളിക്കുന്നത്. വെയ്ൻ പാർനെൽ പുറത്തായപ്പോള്‍ ഡേവിഡ് വില്ലിയാണ് പ്ലേയിങ് ഇലവനിലെത്തിയത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി (ക്യാപ്റ്റന്‍), ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.
ഐപിഎല്ലിന്‍റെ 16ാം സീസണില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയം നേടിയ രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് സംഘം തോല്‍വി വഴങ്ങിയിരുന്നു.
ഇതോടെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാനും ഒപ്പം വിജയ വഴിയില്‍ തിരിച്ചെത്താനും മനസിലുറച്ചാവും സഞ്‌ജുവും സംഘവും ബാംഗ്ലൂരിനെതിരെ ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍.
അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയത് ഫാഫ് ഡുപ്ലെസിന്‍റെ സംഘത്തിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇതോടെ വിജയത്തുടര്‍ച്ചയും പോയിന്‍റ് പട്ടികയില്‍ മുന്നേറ്റവും മനസില്‍ വച്ചാവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നതെന്ന് ഉറപ്പ്.
നേര്‍ക്കുനേര്‍ കണക്ക്: ഐപിഎല്‍ ചരിത്രത്തിലെ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമുള്ളത്. ഇതേവരെ 28 മത്സരങ്ങളിലാണ് ഇരു ടീമുകളും തമ്മില്‍ പോരടിച്ചത്. ഇതില്‍ 13 മത്സരങ്ങള്‍ ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ 12 കളികള്‍ രാജസ്ഥാനൊപ്പം നിന്നു. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായിരുന്നില്ല.
മത്സരം കാണാനുള്ള വഴി: ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ തത്സമയം കാണാം സാധിക്കും. കൂടാതെ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.