ETV Bharat / sports

IPL 2023 | ആരാധകര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കാന്‍ റിഷഭ് പന്തും ; ക്യാപിറ്റല്‍സ് - ടൈറ്റന്‍സ് പോരാട്ടം കാണാന്‍ താരമെത്തും

അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7:30ന് ആരംഭിക്കുന്ന മത്സരം കാണാന്‍ റിഷഭ് പന്ത് എത്തുമെന്ന വിവരം ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്.

rishabh pant  DCvGT  ipl 2023 rishabh pant  rishabh pant delhi  DC vs GT  ക്യാപിറ്റല്‍സ് ടൈറ്റന്‍സ് പോരാട്ടം  റിഷഭ് പന്ത്  ഡല്‍ഹി ക്യാപിറ്റല്‍സ്  റിഷഭ് പന്ത് ജേഴ്‌സി  റിഷഭ് പന്ത് ഡല്‍ഹി  ഡല്‍ഹി ഗുജറാത്ത്  അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം
ERP
author img

By

Published : Apr 4, 2023, 11:44 AM IST

ഡല്‍ഹി : നീണ്ട ഇടവേളയ്‌ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നാണ് തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാന്‍ വേണ്ടി ഇറങ്ങുന്നത്. ഈ സീസണില്‍ ആദ്യം കളിച്ച മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് പരാജയപ്പെട്ട അവര്‍ക്ക് ഇന്ന് കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഈ വര്‍ഷത്തെ ആദ്യ ജയം തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സീസണില്‍ ടീമിനും ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണെങ്കിലും നായകന്‍ റിഷഭ് പന്തിന്‍റെ അഭാവമാണ് ടീമിന്‍റെ പ്രധാന നിരാശ. കഴിഞ്ഞ വര്‍ഷം കാറപകടത്തില്‍ പരിക്കേറ്റ പന്ത് ഇക്കുറി ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പന്തിന്‍റെ അഭാവത്തില്‍ ഓസീസ് ഇടംകയ്യന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറാണ് ടീമിനെ നയിക്കുന്നത്.

rishabh pant  DCvGT  ipl 2023 rishabh pant  rishabh pant delhi  DC vs GT  ക്യാപിറ്റല്‍സ് ടൈറ്റന്‍സ് പോരാട്ടം  റിഷഭ് പന്ത്  ഡല്‍ഹി ക്യാപിറ്റല്‍സ്  റിഷഭ് പന്ത് ജേഴ്‌സി  റിഷഭ് പന്ത് ഡല്‍ഹി  ഡല്‍ഹി ഗുജറാത്ത്  അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം
റിഷഭ് പന്ത്

വാര്‍ണറിന് കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നില്ല. ഇന്ന് ആദ്യ ജയം ലക്ഷ്യമിട്ട് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്ന ടീമിന് പിന്തുണയുമായി ആരാധകരും ഗാലറിയിലേക്ക് ഒഴുകിയെത്താനാണ് സാധ്യത. അവര്‍ക്കൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സൂപ്പര്‍ താരം റിഷഭ് പന്തും ഇന്ന് മത്സരം കാണുന്നതിന് അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ എത്തുന്നുണ്ട്.

ടീമിന്‍റെ ആദ്യ ഹോം മാച്ച് കാണാനായി റിഷഭ് പന്ത് എത്തുമെന്നുള്ള വിവരം ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷനാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തേ, ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം കാണാനായി റിഷഭ് പന്ത് എത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരണം നടത്തിയത്. പ്രിയതാരം ടീമിന് പിന്തുണയുമായെത്തുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഡല്‍ഹി സീസണിലെ ആദ്യ ജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  • #WATCH | "There's good news for our spectators tomorrow. Despite his injury, Rishabh Pant is coming to support his team. He is a star of Delhi (Capitals). I hope spectators will give him a clap that he is coming among his cricketers despite such injury," says Rajan Manchanda,… pic.twitter.com/hhBjnwkLsY

    — ANI (@ANI) April 3, 2023 " class="align-text-top noRightClick twitterSection" data=" ">

ആദ്യ മത്സരത്തിലെ ജഴ്‌സി പ്രദര്‍ശനം, ഹാപ്പിയല്ലാതെ ബിസിസിഐ : വാഹനാപകടത്തെ തുടര്‍ന്നുള്ള നിര്‍ബന്ധിത വിശ്രമത്തിലാണ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സ്ഥിരം നായകനായ റിഷഭ് പന്ത്. താരത്തിന് ഈ ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്‌ടപ്പെടുമെന്നതില്‍ വ്യക്തത നേരത്തേ വന്നതാണ്. പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഇക്കുറി ഡല്‍ഹിയെ നയിക്കുന്നത്.

എന്നാല്‍, പന്തിന്‍റെ അസാന്നിധ്യത്തില്‍ ലഖ്‌നൗവിനെതിരെ കളത്തിലിറങ്ങിയ ടീം താരത്തെയും ചേര്‍ത്ത് നിര്‍ത്തിയിരുന്നു. ഇതിനായി ഡഗൗട്ടില്‍ തങ്ങളുടെ നായകന്‍റെ 17-ാം നമ്പര്‍ ജഴ്‌സി പ്രദര്‍ശിപ്പിക്കുകയാണ് ഡല്‍ഹി ടീം ചെയ്‌തത്. പിന്നാലെ പന്ത് എപ്പോഴും തങ്ങളുടെ ടീമിനൊപ്പം ഉണ്ടായിരിക്കും എന്ന കുറിപ്പോടെ ഇതിന്‍റെ ചിത്രങ്ങളും ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പങ്കുവച്ചിരുന്നു.

Also Read: IPL 2023 | തിരിച്ചുവരവിന് ക്യാപിറ്റല്‍സ്, കരുത്ത് കാട്ടാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ; ഡല്‍ഹിയില്‍ ഇന്ന് വമ്പന്‍ പോര്

ഡല്‍ഹിയുടെ ഈ പ്രവര്‍ത്തിക്ക് പ്രശംസയുമായി ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഡല്‍ഹിയുടെ ഈ നടപടിയില്‍ ബിസിസിഐ സന്തുഷ്‌ടരല്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവരുന്നത്.

എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിച്ചാലോ അല്ലെങ്കില്‍, ഏതെങ്കിലും താരം വിരമിച്ചാലോ മാത്രമേ ഇത്തരം ആദരവ് കാര്യങ്ങള്‍ കായിക രംഗത്ത് പതിവുള്ളൂ. എന്നാല്‍ റിഷഭ് പന്തിന്‍റെ കാര്യം വ്യത്യസ്‌തമാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. അതുകൊണ്ട് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബിസിസിഐ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഡല്‍ഹി ജഴ്‌സിയില്‍ പന്തിന്‍റെ 17-ാം നമ്പര്‍ : പന്തിന്‍റെ അഭാവത്തില്‍ അദ്ദേഹത്തിന് ആദരസൂചകമായി താരത്തിന്‍റെ ജഴ്‌സി നമ്പര്‍ മറ്റ് കളിക്കാരുടെ ജഴ്‌സിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പതിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ടീമിന്‍റെ സ്ഥിരം ജഴ്‌സിയിലായിരിക്കില്ല ഇതെന്നുമാണ് വിവരം. ഐപിഎല്ലിലെ ഒരു മത്സരം വ്യത്യസ്‌തമായ ജഴ്‌സി ധരിച്ചാണ് ഡല്‍ഹി കളിക്കുന്നത്. ഈ മത്സരത്തിലായിരിക്കും റിഷഭ് പന്തിന്‍റെ നമ്പര്‍ താരങ്ങളുടെ ജഴ്‌സിയുടെ ഒരു ഭാഗത്തായി പ്രിന്‍റ് ചെയ്യുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.