അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ അവിസ്‌മരണീയവും അവിശ്വസനീയവുമായ ഫിനിഷിങ്ങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച റിങ്കു സിങ്ങിന്‍റെ പ്രകടനത്തെക്കുറിച്ച് ഇങ്ങനെത്തന്നെ വിശേഷിപ്പിക്കാം. മത്സരത്തിന്‍റെ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു വിജയത്തിനായി കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്.
വാലറ്റക്കാരന്‍ ഉമേഷ് യാദവും റിങ്കുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ കൊല്‍ക്കത്ത ഏറെക്കുറെ തോല്‍വി ഉറപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് നടന്നതൊക്കെയും അപ്രതീക്ഷിതവും നാടകീയവുമാണ്. പേസര്‍ യാഷ് ദയാലിനെയാണ് ഇന്നിങ്‌സിലെ അവസാന ഓവര്‍ എറിയാന്‍ ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍ പന്തേല്‍പ്പിക്കുന്നത്.
ആദ്യ പന്ത് നേരിട്ട ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. ഇതോടെ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം അഞ്ച് പന്തില്‍ 28 റണ്‍സായി. റിങ്കുവിനെതിരെ തന്‍റെ ആദ്യ പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ടോസായിരുന്നു ദയാല്‍ എറിഞ്ഞത്. ഈ പന്ത് എക്‌സ്‌ട്ര കവറിന് മുകളിലൂടെ സിക്‌സറിന് പറന്നപ്പോഴും ഗുജറാത്ത് തോല്‍വി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
-
Watching this on L➅➅➅➅➅P... and we still can't believe what we just witnessed! 🤯pic.twitter.com/1tyryjm47W
— KolkataKnightRiders (@KKRiders) April 9, 2023 " class="align-text-top noRightClick twitterSection" data="
">Watching this on L➅➅➅➅➅P... and we still can't believe what we just witnessed! 🤯pic.twitter.com/1tyryjm47W
— KolkataKnightRiders (@KKRiders) April 9, 2023Watching this on L➅➅➅➅➅P... and we still can't believe what we just witnessed! 🤯pic.twitter.com/1tyryjm47W
— KolkataKnightRiders (@KKRiders) April 9, 2023
മൂന്നാം പന്ത് പാഡിന് നേരെ ഫുള്‍ടോസ്. ഈ പന്ത് ബാക്ക്‌വാര്‍ഡ് സ്‌ക്വയറിന് മുകളിലൂടെ സിക്‌സിലേക്ക്. നാലാം പന്തും ദയാല്‍ ഫുള്‍ടോസ് എറിഞ്ഞപ്പോള്‍ ഇത്തവണ റിങ്കു പറത്തിയത് ലോങ് ഓഫിലേക്കാണ്. ഇതോടെ അപകടം മണത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനും മില്ലറും ദയാലിന് നിര്‍ദേശങ്ങള്‍ നല്‍കി.
-
1st six
— Praveen Singh (@Praveen93718143) April 9, 2023 " class="align-text-top noRightClick twitterSection" data="
Commentator:
It's not gonna be in a winning cause, I am sure.
5th six
Commentator:
I have never seen anything like this.
5 sixes in Row.
Take a Bow, Lord Rinku Singh#GTvKKR#KolkataKnightRiders pic.twitter.com/SkzXR4R3TY
">1st six
— Praveen Singh (@Praveen93718143) April 9, 2023
Commentator:
It's not gonna be in a winning cause, I am sure.
5th six
Commentator:
I have never seen anything like this.
5 sixes in Row.
Take a Bow, Lord Rinku Singh#GTvKKR#KolkataKnightRiders pic.twitter.com/SkzXR4R3TY1st six
— Praveen Singh (@Praveen93718143) April 9, 2023
Commentator:
It's not gonna be in a winning cause, I am sure.
5th six
Commentator:
I have never seen anything like this.
5 sixes in Row.
Take a Bow, Lord Rinku Singh#GTvKKR#KolkataKnightRiders pic.twitter.com/SkzXR4R3TY
ഈ സമയം രണ്ട് പന്തില്‍ 10 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം. അഞ്ചാം പന്തില്‍ സ്ലോ ബോളാണ് ദയാല്‍ പരീക്ഷിച്ചത്. എന്നാല്‍ അസാമാന്യമികവോടെ റിങ്കു ആ പന്ത് ലോങ് ഓണിന് മുകളിലൂടെ പറത്തി. അവസാന പന്തില്‍ നാല് റണ്‍സ് പ്രതിരോധിക്കണമെന്നിരിക്കെ ഗുജറാത്ത് നിര വീണ്ടും കൂടിയാലോചന നടത്തി. വീണ്ടും സ്ലോ ബോളായിരുന്നു യാഷ് ദയാല്‍ എറിഞ്ഞത്. ആ പന്തും റിങ്കു ലോങ് ഓണിലേക്ക് പറത്തിയതോടെ ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ വിജയം പിറക്കുകയായിരുന്നു.
ഐപിഎല്‍ ചരിത്രത്തില്‍ അവസാന ഓവറില്‍ അടിച്ചെടുത്ത ഏറ്റവും വലിയ വിജയ ലക്ഷ്യമാണിത്. 2016ല്‍ പഞ്ചാബ് കിങ്‌സിനെതിരെ റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‌സ് നേടിയ 23 റണ്‍സിന്‍റെ വിജയമായിരുന്നു ഇതിന് മുന്നത്തെ റെക്കോഡ്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് നേടിയ 22 റണ്‍സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
പ്രകടനത്തോടെ ഐപിഎല്ലില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പേരു ചേര്‍ക്കാനും റിങ്കു സിങ്ങിന് കഴിഞ്ഞു. ക്രിസ് ഗെയ്‌ല്‍ (രാഹുല്‍ ശര്‍മ -2012), രാഹുൽ തിവാട്ടിയ (ഷെൽഡൺ കോട്രെൽ -2020), രവീന്ദ്ര ജഡേജ (ഹർഷൽ പട്ടേൽ 2021), മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡര്‍(ശിവം മാവി -2022), എന്നിവരുള്‍പ്പെട്ട പട്ടികയിലാണ് റിങ്കു സിങ് (യാഷ് ദയാല്‍ -2023) എന്ന പേരും ചേര്‍ന്നിരിക്കുന്നത്.
ALSO READ: IPL 2023 | റിങ്കു മാജിക്ക്; ഗുജറാത്തിനെതിരെ ത്രില്ലര്‍ വിജയം നേടി കൊല്‍ക്കത്ത