ബെംഗളുരു: അവസാന മത്സരത്തിൽ കൊൽക്കത്തയോട് തകർന്നടിഞ്ഞ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഐപിഎല്ലില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനായി കളത്തിലിറങ്ങും. പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ആണ് ആര്‍സിബിയുടെ എതിരാളികൾ. എം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്ന മത്സരം രത്രി ഏഴരയ്ക്കാണ് ആരംഭിക്കുന്നത്.
-
Game Day RCB v LSG: Preview
— Royal Challengers Bangalore (@RCBTweets) April 10, 2023 " class="align-text-top noRightClick twitterSection" data="
Captain Faf, Coach Sanjay and Spin Wizard Karn talk about tonight’s opponents and how the team plans to turn things around, on @hombalefilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 #RCBvLSG pic.twitter.com/Bvr0GwqmTs
">Game Day RCB v LSG: Preview
— Royal Challengers Bangalore (@RCBTweets) April 10, 2023
Captain Faf, Coach Sanjay and Spin Wizard Karn talk about tonight’s opponents and how the team plans to turn things around, on @hombalefilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 #RCBvLSG pic.twitter.com/Bvr0GwqmTsGame Day RCB v LSG: Preview
— Royal Challengers Bangalore (@RCBTweets) April 10, 2023
Captain Faf, Coach Sanjay and Spin Wizard Karn talk about tonight’s opponents and how the team plans to turn things around, on @hombalefilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 #RCBvLSG pic.twitter.com/Bvr0GwqmTs
സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയെ തകർത്താണ് ആർസിബി തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് മുന്നില്‍ അവരുടെ കാലിടറി. ബാറ്റർമാർ കളി മറന്നപ്പോൾ നൈറ്റ് റൈഡേഴ്‌സിന് മുന്നിൽ 81 റൺസിന്‍റെ തോൽവിയാണ് ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും വഴങ്ങേണ്ടി വന്നത്.
-
Ready to turn the game in our favour, is @sharmakarn03! 🌀 #PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/QudsbtNNgI
— Royal Challengers Bangalore (@RCBTweets) April 9, 2023 " class="align-text-top noRightClick twitterSection" data="
">Ready to turn the game in our favour, is @sharmakarn03! 🌀 #PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/QudsbtNNgI
— Royal Challengers Bangalore (@RCBTweets) April 9, 2023Ready to turn the game in our favour, is @sharmakarn03! 🌀 #PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/QudsbtNNgI
— Royal Challengers Bangalore (@RCBTweets) April 9, 2023
സ്‌പിന്നര്‍മാര്‍മാര്‍ക്ക് മുന്നിലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരടങ്ങുന്ന പേരുകേട്ട ആര്‍സിബി ബാറ്റിങ് നിര തകര്‍ന്ന് വീണത്. ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ച വിരാട് കോലിയും നായകന്‍ ഡുപ്ലെസിസും റണ്‍സ് നേടിയാലേ രക്ഷയുള്ളൂ എന്ന അവസ്ഥയാണ്.
-
Memories galore with our former players, now in LSG! 🔥
— Royal Challengers Bangalore (@RCBTweets) April 10, 2023 " class="align-text-top noRightClick twitterSection" data="
Let's have a great one tonight, boys! 🤝#PlayBold #ನಮ್ಮRCB #IPL2023 #RCBvLSG pic.twitter.com/BlKtpDDR9Y
">Memories galore with our former players, now in LSG! 🔥
— Royal Challengers Bangalore (@RCBTweets) April 10, 2023
Let's have a great one tonight, boys! 🤝#PlayBold #ನಮ್ಮRCB #IPL2023 #RCBvLSG pic.twitter.com/BlKtpDDR9YMemories galore with our former players, now in LSG! 🔥
— Royal Challengers Bangalore (@RCBTweets) April 10, 2023
Let's have a great one tonight, boys! 🤝#PlayBold #ನಮ್ಮRCB #IPL2023 #RCBvLSG pic.twitter.com/BlKtpDDR9Y
ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്ക്, മൈക്കിള്‍ ബ്രേസ്‌വെല്‍ എന്നിവര്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയുടെ വരവ് ടീമിന് ആശ്വാസമാണ്. എന്നാല്‍, ഡെത്ത് ഓവറില്‍ ബോളര്‍മാര്‍ തല്ല് വാങ്ങിക്കൂട്ടുന്നത് ടീമിന് ആശങ്കയാണ്. പരിചയസമ്പന്നരായ മുഹമ്മദ് സിറാജിനും ഹര്‍ഷല്‍ പട്ടേലിനും അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനാകാത്തതും തിരിച്ചടിയാണ്.
-
Name a better sight than this, we’ll wait 🤩#IPL2023 | #LucknowSuperGiants | #LSG | #GazabAndaz | #Howzat | #LSGTV pic.twitter.com/SnAnyszjHU
— Lucknow Super Giants (@LucknowIPL) April 10, 2023 " class="align-text-top noRightClick twitterSection" data="
">Name a better sight than this, we’ll wait 🤩#IPL2023 | #LucknowSuperGiants | #LSG | #GazabAndaz | #Howzat | #LSGTV pic.twitter.com/SnAnyszjHU
— Lucknow Super Giants (@LucknowIPL) April 10, 2023Name a better sight than this, we’ll wait 🤩#IPL2023 | #LucknowSuperGiants | #LSG | #GazabAndaz | #Howzat | #LSGTV pic.twitter.com/SnAnyszjHU
— Lucknow Super Giants (@LucknowIPL) April 10, 2023
തുടര്‍ജയം ലക്ഷ്യമിട്ടാണ് രാഹുലിന്‍റെയും സംഘത്തിന്‍റെയും വരവ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ റണ്‍സ് കണ്ടെത്താനായത് രാഹുലിന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. കൈല്‍ മേയേഴ്‌സ് നല്‍കുന്ന വെടിക്കെട്ട് തുടക്കവും ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവുമാണ് ടീമിന്‍റെ കരുത്ത്. നിക്കോളസ് പുരാന്‍ മധ്യനിരയെ ശക്തിപ്പെടുത്തുന്നുണ്ട്.
രവി ബിഷ്‌ണോയി, കൃണാല്‍ പാണ്ഡ്യ, അമിത് മിശ്ര എന്നിവരണിനിരക്കുന്ന സ്‌പിന്‍ ത്രയം ആര്‍സിബി ബാറ്റിങ് യൂണിറ്റിനെ കറക്കി വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്. വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള മാര്‍ക്ക് വുഡും ഇന്ത്യന്‍ പേസര്‍ ആവേശ് ഖാനും ബാറ്റിങ് ഫ്രണ്ട്‌ലി വിക്കറ്റായ ചിന്നസ്വാമിയില്‍ മികവിലേക്ക് ഉയരുമെന്നാണ് എല്‍എസ്‌ജിയുടെ പ്രതീക്ഷ.
കഴിഞ്ഞ സീസണില്‍ രണ്ട് പ്രാവശ്യമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലേറ്റുമുട്ടിയത്. അതില്‍ രണ്ടിലും ജയം ആര്‍സിബിക്കൊപ്പമാണ് നിന്നത്.
പോരാട്ടം തത്സമയം കാണാന്‍: സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും ആര്‍സിബി എല്‍എസ്‌ജി മത്സരം തത്സമയം കാണാം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റന്‍), വിരാട് കോലി, ഫിന്‍ അലന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്ക്, അനൂജ് റാവത്ത്, സുയഷ് പ്രഭുദേശായി, വൈശാഖ് വിജയ് കുമാര്‍, മൈക്കിള്‍ ബ്രേസ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറോര്‍, ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, വെയ്‌ന്‍ പാര്‍നെല്‍, കരണ്‍ ശര്‍മ്മ, ആകാശ് ദീപ്, ഹിമാന്‍ഷു ശര്‍മ്മ, സിദ്ധാര്‍ഥ് കൗള്‍, അവിനാഷ് സിങ്, മനോജ് ഭാണ്ഡെ, രാജൻ കുമാർ, സോനു യാദവ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്ക്വാഡ്: കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കൈൽ മേയേഴ്‌സ്, ക്വിന്‍റണ്‍ ഡി കോക്ക്, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, കൃഷ്‌ണപ്പ ഗൗതം, ആയുഷ് ബഡോണി, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്, ജയദേവ് ഉനദ്ഘട്ട്, പ്രേരക് മങ്കാഡ്, കരൺ ശർമ, യാഷ് താക്കൂർ,റൊമാരിയോ ഷെപ്പേർഡ്, അമിത് മിശ്ര, ഡാനിയൽ സാംസ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, യുധ്‌വീർ ചരക്, നവീൻ ഉൾ ഹഖ്, സ്വപ്‌നിൽ സിങ്, മായങ്ക് യാദവ്.