ETV Bharat / sports

IPL 2023| 'കൊടുത്താല്‍ തിരിച്ചും കിട്ടുമെന്ന് ഓര്‍മ്മ വേണം'; മാസ് ഡയലോഗുമായി വിരാട് കോലി - വീഡിയോ

author img

By

Published : May 2, 2023, 12:21 PM IST

ലഖ്‌നൗവിനെതിരായ വിജയത്തിന് ശേഷം താരങ്ങള്‍ ഡ്രസിങ് റൂമിലേക്കെത്തിയതിന് പിന്നാലെയുള്ള വീഡിയോയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം പുറത്തുവിട്ടത്.

IPL 2023  royal challengers bangalore  IPL  RCB  RCB Dressin room video  LSG vs RCB  Virat Kohli  Gautham Gambhir  VIrat Kohli Gautham Gambhir  ആര്‍സിബി  ആര്‍സിബി ഡ്രസിങ് റൂം വീഡിയോ  ഐപിഎല്‍  വിരാട് കോലി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
Virat Kohli

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ ആവേശകരമായ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഏകന സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 126 റണ്‍സ് നേടിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ 108 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള ത്രില്ലര്‍ പോരിന് ശേഷം ചില നാടകീയ രംഗങ്ങളും മൈതാനത്ത് അരങ്ങേറിയിരുന്നു.

  • LSG v RCB, Game Day Dressing Room Reactions

    King Kohli reacts to the win, Faf explains the crucial partnership and how Virat’s aggression helps the team, Karn and Hazlewood talk about their performances, before the team sang the victory song. Watch Game Day for more…#PlayBold pic.twitter.com/Jr0kCzYoIa

    — Royal Challengers Bangalore (@RCBTweets) May 2, 2023 " class="align-text-top noRightClick twitterSection" data=" ">

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍റര്‍ ഗൗതം ഗംഭീര്‍ താരങ്ങളായ നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇത് വലിയ തരത്തിലാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വാര്‍ത്തയായത്. ഇപ്പോള്‍ മത്സരം ശേഷം ഡ്രസിങ് റൂമില്‍ മാസ് ഡയലോഗുമായി വിരാട് കോലിയെത്തുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ആര്‍സിബി.

മത്സരശേഷം ഡ്രസിങ് റൂമിലെത്തി ജഴ്‌സി മാറുന്ന വിരാട് കോലിയെ കാണിച്ചുകൊണ്ടാണ് ആര്‍സിബിയുടെ വീഡിയോ തുടങ്ങുന്നത്. മധുരമുള്ള വിജയമാണ് ഇതെന്നും കോലി പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോലിയുടെ മാസ് ഡയലോഗ്.

'കൊടുത്താല്‍ അത് തിരിച്ചും കിട്ടുമെന്ന് ഓര്‍മവേണം, ഇല്ലെങ്കില്‍ അതിന് നില്‍ക്കരുത്' എന്നാണ് തുടക്കത്തില്‍ വിരാട് കോലി പറയുന്നത്. പിന്നാലെ ലഖ്‌നൗവില്‍ തങ്ങള്‍ക്ക് ഹോം ടീമിനേക്കാള്‍ പിന്തുണ ലഭിച്ചിരുന്നുവെന്നും കോലി പറയുന്നുണ്ട്.

'ഇവിടെ, ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആരാധക പിന്തുണ. അവിശ്വസനീയമായ ഒരു കാര്യമാണ് അത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങളെ അവര്‍ എങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത് എന്നതിനുള്ള തെളിവാണ് അത്.

ഇത് വളരെ മധുരമുള്ള ഒരു ജയമാണ്. അതിന് പിന്നില്‍ പല കാരണങ്ങളാണ് ഉള്ളത്. ഇത്രയും ചെറിയ ഒരു ടോട്ടല്‍ പ്രതിരോധിക്കാനായി ടീം മികച്ച പ്രകടനം നടത്തി. എല്ലാവര്‍ക്കും ഇതില്‍ വിശ്വാസമുണ്ടായിരുന്നു' കോലി പറഞ്ഞു.

Also Read : IPL 2023| കൊണ്ടും കൊടുത്തും കോലി... നവീൻ, മിശ്ര, മെയേഴ്‌സ്... ഒടുവില്‍ ഗംഭീറും... ആവേശപ്പോരിലെ വാക്‌പോരിങ്ങനെ

വിരാട് കോലിയുടെ ഗ്രൗണ്ടിലെ പെരുമാറ്റത്തില്‍ പ്രതികരണവുമായി ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസും വീഡിയോയില്‍ എത്തുന്നുണ്ട്. 'വിരാടിന്‍റെ ആക്രമണോത്സുക ശൈലിയുടെ ഏറ്റവും പുതിയ പതിപ്പായിരുന്നു ഗ്രൗണ്ടില്‍ കാണാന്‍ കഴിഞ്ഞത്. അത് എല്ലാ താരങ്ങള്‍ക്കും ഊര്‍ജം പകരുന്നതായിരുന്നു. മുഴുവന്‍ കാര്യങ്ങളും ശാന്തമാക്കുക എന്നതായിരുന്നു തന്‍റെ റോള്‍'... ഫാഫ് പറഞ്ഞു.

ഇരു ടീമുകളും ചിന്നസ്വാമിയില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ അവസാന പന്തിലാണ് ലഖ്‌നൗ ജയം നേടിയത്. അതിന്‍റെ നിരാശയും തിരിച്ചടി നല്‍കാനുള്ള സമ്മര്‍ദവും കാരണമായിരിക്കാം കോലി ഇത്തരത്തിലെല്ലാം പ്രതികരിച്ചതെന്ന് ടീം ഡയറക്‌ടര്‍ മൈക് ഹൊസന്‍ പറഞ്ഞു.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. വിരാട് കോലി (30), ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ (44) ബാറ്റിങ് പ്രകടനമാണ് ലഖ്‌നൗവിലെ സ്‌പിന്‍ പിച്ചില്‍ സന്ദര്‍ശകര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

Also Read : തുടങ്ങിയത് അവിടെ, 10 വര്‍ഷത്തിന് ഇപ്പുറവും അവസാനിക്കാതെ മൈതാനത്തെ കോലി- ഗംഭീര്‍ പോര്..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.