ETV Bharat / sports

IPL 2023 | ടോസ് ജയിച്ച് സഞ്‌ജു, ഹോള്‍ഡര്‍ പുറത്ത് ; ഗുജറാത്തിന് ബോളിങ് - രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു

IPL 2023  Rajasthan Royals vs Gujarat Titans toss report  Rajasthan Royals  Gujarat Titans  Hardik Pandya  Sanju Samson  ഇന്ത്യന്‍ പ്രീമിയര്‍  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്
IPL 2023| ടോസ് ജയിച്ച് സഞ്‌ജു, ഹോള്‍ഡര്‍ പുറത്ത്; ഗുജറാത്തിന് ബോളിങ്
author img

By

Published : May 5, 2023, 7:37 PM IST

ജയ്‌പൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 48-ാം മത്സരമാണിത്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്‌പൂര്‍ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

മനസിലാക്കാന്‍ അല്‍പം പ്രയാസമുള്ള പിച്ചാണിതെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ പറഞ്ഞു. ഞങ്ങൾ കളിക്കുന്ന ക്രിക്കറ്റിന്‍റെ നിലവാരം ശരിക്കും മികച്ചതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ്‌ ഇലവനില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ കളിക്കുന്നത്. ജേസന്‍ ഹോള്‍ഡറിന് പകരം സ്‌പിന്നര്‍ ആദം സാംപ തിരിച്ചെത്തി. മുബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ജേസന്‍ ഹോള്‍ഡര്‍ ഏറെ റണ്‍സ് വഴങ്ങിയിരുന്നു.

ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. സ്വന്തം തട്ടകത്തിലെ പിച്ചില്‍ ടോസ് ലഭിച്ചിട്ടും എന്താണ് തെരഞ്ഞടുക്കേണ്ടതെന്ന് ക്യാപ്റ്റന് അറിയില്ലെങ്കിൽ, ആദ്യം ബോള്‍ ചെയ്‌താല്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് തോന്നുന്നു. ശക്തവും സ്ഥിരതയുള്ളതുമായ ഒരു ടീമാണ് അവരുടേത്. ഞങ്ങള്‍ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ്‌ ഇലവനില്‍ മാറ്റമില്ലാതെയാണ് ഗുജറാത്ത് കളിക്കുന്നത്.

രാജസ്ഥാൻ റോയൽസ് (പ്ലെയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, ആദം സാമ്പ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.

രാജസ്ഥാൻ റോയൽസ് സബ്‌സ് : മുരുകൻ അശ്വിൻ, ജോ റൂട്ട്, റിയാൻ പരാഗ്, കുൽദീപ് യാദവ്, കെഎം ആസിഫ്.

ഗുജറാത്ത് ടൈറ്റൻസ് (പ്ലെയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മോഹിത് ശർമ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ.

ഗുജറാത്ത് ടൈറ്റൻസ് സബ്‌സ് : ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ശ്രീകർ ഭരത്, ശിവം മാവി, രവി ശ്രീനിവാസൻ, സായ് കിഷോർ.

സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ എത്തുന്നത്. നേരത്തെ അഹമ്മദാബാദില്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു സഞ്‌ജുവും സംഘവും വിജയം പിടിച്ചത്.

ഇന്ന് ഈ കണക്കിന് കൂടി മറുപടി നല്‍കാന്‍ ഹാര്‍ദിക്കും സംഘവും ലക്ഷ്യം വയ്‌ക്കുമെന്നുറപ്പാണ്. ഇതിനപ്പുറം കളിച്ച അവസാന മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്തുന്നതിനായി ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ മത്സരമാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.