ETV Bharat / sports

IPL 2023 | സ്വന്തം തട്ടകത്തില്‍ തറപറ്റി രാജസ്ഥാന്‍ ; വമ്പന്‍ വിജയവുമായി ഗുജറാത്ത് - റാഷിദ് ഖാന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

IPL  Rajasthan Royals vs Gujarat Titans highlights  Rajasthan Royals  Gujarat Titans  RR vs GT highlights  sanju samson  hardik pandya  Rashid khan  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  സഞ്‌ജു സാംസണ്‍  റാഷിദ് ഖാന്‍  ഹാര്‍ദിക് പാണ്ഡ്യ
IPL 2023| സ്വന്തം തട്ടകത്തില്‍ തറപറ്റി രാജസ്ഥാന്‍; വമ്പന്‍ വിജയവുമായി ഗുജറാത്ത്
author img

By

Published : May 5, 2023, 10:56 PM IST

ജയ്‌പൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനെ തറപറ്റിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകമായ ജയ്‌പൂരില്‍ ഒമ്പത് വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഗുജറാത്ത് നേടിയത്.

ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്‌ടമായത്. 35 പന്തില്‍ 36 നേടിയ ഗില്ലിനെ യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 71 റണ്‍സ് ചേര്‍ത്തായിരുന്നു ഗില്‍ മടങ്ങിയത്.

തുടര്‍ന്ന് ഒന്നിച്ച വൃദ്ധിമാന്‍ സാഹയും (34 പന്തില്‍ 41*) ഹാർദിക് പാണ്ഡ്യയും (15 പന്തില്‍ 39*) പുറത്താവാതെ നിന്നാണ് ഗുജറാത്തിന്‍റെ വിജയം ഉറപ്പിച്ചത്. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ രാജസ്ഥാന്‍ 17.5 ഓവറില്‍ 118 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വിക്കറ്റ് നഷ്‌ടപ്പെടുത്താന്‍ രാജസ്ഥാന്‍ താരങ്ങള്‍ മത്സരിച്ചത് ഗുജറാത്ത് ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 20 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.

ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രാജസ്ഥാന്‍ റോയല്‍സിന്‍റേത് മോശം തുടക്കമായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ജോസ് ബട്‌ലറെ (6 പന്തില്‍ 8) ടീമിന് നഷ്‌ടമായി. ഹാര്‍ദിക്കിനെതിരെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ നേടിയ താരത്തെ തൊട്ടടുത്ത പന്തില്‍ ഷോര്‍ട്ട് തേഡ്‌മാനില്‍ മോഹിത് ശര്‍മ കയ്യില്‍ ഒതുക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുന്നതിടെ ആറാം ഓവറിലെ ആദ്യ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ (11 പന്തില്‍ 14) റണ്ണൗട്ടായി.

ഇതോടെ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 50/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സുണ്ടായിരുന്നത്. തൊട്ടടുത്ത ഓവറില്‍ സഞ്‌ജുവും വീണതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതിരുന്ന സഞ്‌ജു അലക്ഷ്യമായി കളിച്ച് വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു.

ജോഷ്വ ലിറ്റിന്‍റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് താരത്തെ പിടികൂടിയത്. പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കല്‍ ഒരറ്റത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ആര്‍ അശ്വിനും (6 പന്തില്‍ 2) റിയാന്‍ പരാഗും (4 പന്തില്‍ 4) തീര്‍ത്തും നിരാശപ്പെടുത്തി. റാഷിദ്‌ ഖാനാണ് ഇരുവരേയും മടക്കി അയച്ചത്.

അശ്വിന്‍ ബൗള്‍ഡായപ്പോള്‍ ഇംപാക്‌ട് പ്ലെയറായെത്തിയ റിയാന്‍ പരാഗ് വിക്കറ്റിന് കുരുങ്ങി. പിന്നാലെ പടിക്കലിനെ (12 പന്തില്‍ 12) നൂര്‍ അഹമ്മദും തിരിച്ച് കയറ്റിയതോടെ രാജസ്ഥാന്‍ 11.3 ഓവറില്‍ 77/6 എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് ഒന്നിച്ച ഷിമ്രോൺ ഹെറ്റ്‌മെയർ- ധ്രുവ് ജുറൽ സഖ്യത്തില്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു.

ALSO READ: നീലക്കുപ്പായത്തിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും രാജ്യത്തെ സഹായിക്കാനും കഴിയുന്നതെന്തും ചെയ്യും : കെഎല്‍ രാഹുല്‍

നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും ജുറെല്‍ (8 പന്തില്‍ 9) നൂര്‍ അഹമ്മദിന് മുന്നില്‍ വീണു. വൈകാതെ ഹെറ്റ്‌മയറെ (13 പന്തില്‍ 7) മടക്കിയ റാഷിദ് രാജസ്ഥാന് കനത്ത പ്രഹരം നല്‍കി.

ഇതോടെ സംഘം 14.1 ഓവറില്‍ 96/8 എന്ന നിലയിലേക്ക് തകര്‍ന്നു. 17-ാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ (11 പന്തില്‍ 15) ഷമി ബൗള്‍ഡാക്കുകയും തൊട്ടടുത്ത ഓവറില്‍ ആദം സാംപ (9 പന്തില്‍ 7) റണ്ണൗട്ടാവുക കൂടി ചെയ്‌തതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിന് തിരശ്ശീല വീഴുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.