അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്തിന്‍റെ എതിരാളികളാരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. രാത്രി ഏഴരയ്‌ക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.
-
Counting down the hours to Game Time. ⏳
— Royal Challengers Bangalore (@RCBTweets) May 27, 2022 " class="align-text-top noRightClick twitterSection" data="
Ready to cheer loud and proud, 12th Man Army? 🙌🏻🥳#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #PlayOffs #RRvRCB pic.twitter.com/sJXWbQwoyr
">Counting down the hours to Game Time. ⏳
— Royal Challengers Bangalore (@RCBTweets) May 27, 2022
Ready to cheer loud and proud, 12th Man Army? 🙌🏻🥳#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #PlayOffs #RRvRCB pic.twitter.com/sJXWbQwoyrCounting down the hours to Game Time. ⏳
— Royal Challengers Bangalore (@RCBTweets) May 27, 2022
Ready to cheer loud and proud, 12th Man Army? 🙌🏻🥳#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #PlayOffs #RRvRCB pic.twitter.com/sJXWbQwoyr
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയാണ് സഞ്‌ജുവും സംഘവും രണ്ടാം ക്വാളിഫയറിനിറങ്ങുന്നത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ മറികടന്നാണ് ബാംഗ്ലൂരിന്‍റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്.
-
One step closer. 💗#RoyalsFamily | #HallaBol | #RRvRCB pic.twitter.com/YaGk4zMPoX
— Rajasthan Royals (@rajasthanroyals) May 27, 2022 " class="align-text-top noRightClick twitterSection" data="
">One step closer. 💗#RoyalsFamily | #HallaBol | #RRvRCB pic.twitter.com/YaGk4zMPoX
— Rajasthan Royals (@rajasthanroyals) May 27, 2022One step closer. 💗#RoyalsFamily | #HallaBol | #RRvRCB pic.twitter.com/YaGk4zMPoX
— Rajasthan Royals (@rajasthanroyals) May 27, 2022
റണ്‍ വേട്ടക്കാരില്‍ ഒന്നാമനായ ജോസ് ബട്‌ലറും, നായകന്‍ സഞ്‌ജു സാംസണും ഉള്‍പ്പെടുന്ന റോയല്‍സ് ബാറ്റിംഗ് നിര ശക്തമാണ്. ഗുജറാത്തിനെതിരെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍റെ ബോളിംഗ് നിരയാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഫോമിലേക്കുയരും എന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.
മുന്‍നിര താരങ്ങളായ വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരില്‍ നിന്ന് മികച്ച പ്രകടനമാണ് ബാംഗ്ലൂര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എലിമിനേറ്ററിലെ രജത് പടിദാറിന്‍റെ പ്രകടനവും, ഡെത്ത് ഓവറിലെ ബോളര്‍മാരുടെ പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഫിനിഷിങ് റോളില്‍ ദിനേശ് കാര്‍ത്തിക്ക് വെടിക്കെട്ട് പ്രകടനം കാഴ്‌ചവെച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.