മൊഹാലി: മികച്ച ബൗളര്‍ എന്നതിലുപരി ഫീല്‍ഡിലും മികവ് പുലര്‍ത്തുന്ന താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവ സ്‌പിന്നര്‍ രവി ബിഷ്‌ണോയ്. പല ഐപിഎല്‍ മത്സരങ്ങളിലും തന്‍റെ ടീമിനായി ഫീല്‍ഡില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായിട്ടുണ്ട്. ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ഫീല്‍ഡിങ്ങില്‍ മിന്നിത്തിളങ്ങാൻ രവി ബിഷ്‌ണോയിക്കായിരുന്നു.
-
There you go 🙌🙌@LucknowIPL #TATAIPL https://t.co/BtR4cyxldc pic.twitter.com/zna1mhM5YS
— IndianPremierLeague (@IPL) April 28, 2023 " class="align-text-top noRightClick twitterSection" data="
">There you go 🙌🙌@LucknowIPL #TATAIPL https://t.co/BtR4cyxldc pic.twitter.com/zna1mhM5YS
— IndianPremierLeague (@IPL) April 28, 2023There you go 🙌🙌@LucknowIPL #TATAIPL https://t.co/BtR4cyxldc pic.twitter.com/zna1mhM5YS
— IndianPremierLeague (@IPL) April 28, 2023
പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തിന്‍റെ പതിനഞ്ചാം ഓവറിലായിരുന്നു ബിഷ്‌ണോയിയുടെ തകർപ്പൻ ഫീല്‍ഡിങ്. ലഖ്‌നൗവിന്‍റെ ആവേശ് ഖാന്‍ ആയിരുന്നു ഈ സമയം പന്തെറിഞ്ഞത്. ക്രീസില്‍ പഞ്ചാബിന്‍റെ വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണും.
-
How would you rate that performance in Mohali? 🌟 pic.twitter.com/XXUkEuHRrI
— Lucknow Super Giants (@LucknowIPL) April 28, 2023 " class="align-text-top noRightClick twitterSection" data="
">How would you rate that performance in Mohali? 🌟 pic.twitter.com/XXUkEuHRrI
— Lucknow Super Giants (@LucknowIPL) April 28, 2023How would you rate that performance in Mohali? 🌟 pic.twitter.com/XXUkEuHRrI
— Lucknow Super Giants (@LucknowIPL) April 28, 2023
ലിവിങ്‌സ്റ്റണിന് നേരേ ഓഫ് സൈഡിലേക്ക് ഒരു ഫുള്‍ലെങ്ത് ബോള്‍ ആയിരുന്നു ആവേശ് ഖാന്‍ പരീക്ഷിച്ചത്. അത് കൃത്യമായി ബാറ്റില്‍ മിഡില്‍ ചെയ്യിക്കാനും ലിവിങ്‌സ്റ്റണിനായി. പോയിന്‍റിലൂടെ ബൗണ്ടറി കണ്ടെത്താനായിരുന്നു താരത്തിന്‍റെ ശ്രമം.
എന്നാല്‍, ലിവിങ്‌സ്റ്റണിന്‍റെ പവര്‍ഫുള്‍ ഷോട്ട് പറന്നെത്തിയ ബിഷ്‌ണോയ് തടഞ്ഞിടുകയായിരുന്നു. ചെറിയ വ്യത്യാസത്തിലായിരുന്നു ഈ ശ്രമത്തിനിടെ ലിവിങ്‌സ്റ്റണിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബിഷ്‌ണോയ്‌ക്ക് നഷ്‌ടമായത്. എന്നാല്‍ പഞ്ചാബിന് ലഭിക്കേണ്ടിയിരുന്ന നാല് റണ്‍സ് ഇതിലൂടെ തട്ടിയകറ്റാന്‍ ലഖ്‌നൗ താരത്തിനായി.
മത്സരത്തില്‍ ഫീല്‍ഡിങ്ങിന് പുറമെ പന്ത് കൊണ്ടും തിളങ്ങാന്‍ രവി ബിഷ്‌ണോയിക്കായി. നാലോവര്‍ പന്തെറിഞ്ഞ താരം രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 41 റണ്‍സ് വഴങ്ങിയായിരുന്നു ബിഷ്‌ണോയിയുടെ രണ്ട് വിക്കറ്റ് പ്രകടനം.
താന്‍ കൈവിട്ട ലിയാം ലിവിങ്‌സ്റ്റണെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതും രവി ബിഷ്‌ണോയിയാണ്. ഫീല്‍ഡിലെ തകര്‍പ്പന്‍ ഡൈവിന് പിന്നാലെ പന്തെറിയാനെത്തിയപ്പോഴായിരുന്നു ബിഷ്‌ണോയ് ലിവിങ്‌സ്റ്റണെ വീഴ്‌ത്തിയത്. മത്സരത്തില്‍ പഞ്ചാബിന്‍റെ ടോപ് സ്‌കോററായ അഥര്‍വ ടൈഡെയായിരുന്നു രവി ബിഷ്‌ണോയുടെ മറ്റൊരു ഇര.
അതേസമയം, മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 257 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് (72), കയില്‍ മയേഴ്‌സ് (54) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ആയുഷ് ബഡോണി, നിക്കോളാസ് പുരാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ലഖ്‌നൗവിന് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് പോരാട്ടം 201 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഥര്‍വ ടൈഡെ മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ച് നിന്നത്. ലഖ്‌നൗവിന് വേണ്ടി യാഷ് താക്കൂര്‍ നാല് വിക്കറ്റും നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റും നേടി. പഞ്ചാബിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും കെഎല്‍ രാഹുലും സംഘവും എത്തിയിട്ടുണ്ട്.