ETV Bharat / sports

'അയാളെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല'; പിയൂഷ് ചൗള രണ്ട് തവണ ലോക ചാമ്പ്യനെന്ന് ഓര്‍മിപ്പിച്ച് പാര്‍ഥിവ് പട്ടേല്‍ - ഐപിഎല്‍ 2023

ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍മാരെ വിമര്‍ശിക്കാന്‍ പിയൂഷ് ചൗളയെ സംസ്ഥാനത്തിന് വേണ്ടി പോലും കളിക്കാത്ത താരമെന്ന് വിശേഷിപ്പിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി പാര്‍ഥിവ് പട്ടേല്‍.

IPL  IPL 2023  Parthiv Patel  Parthiv Patel on Piyush Chawla  Piyush Chawla  Parthiv Patel twitter  mumbai indians  പിയൂഷ് ചൗള  മുംബൈ ഇന്ത്യന്‍സ്  പാര്‍ഥിവ് പട്ടേല്‍  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  ഡല്‍ഹി ക്യാപിറ്റല്‍സ്
പിയൂഷ് ചൗള രണ്ട് തവണ ലോക ചാമ്പ്യനെന്ന് ഓര്‍മ്മിപ്പിച്ച് പാര്‍ഥിവ് പട്ടേല്‍
author img

By

Published : Apr 12, 2023, 8:54 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16-ാം സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ വഴങ്ങിയത്. മുംബൈക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവരായിരുന്നു ഡല്‍ഹിയെ തകര്‍ത്തത്.

പിയൂഷ് ചൗള നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയും ബെഹ്‌റൻഡോർഫ് മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങിയുമായിരുന്നു മൂന്ന് വീതം വിക്കറ്റുകള്‍ നേടിയത്. അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമായിരുന്നു ഡല്‍ഹി ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിമര്‍ശിക്കുന്നതിന്‍റെ ഭാഗമായി പിയൂഷ് ചൗളയെ ഒരു സംസ്ഥാനത്തിനായി പോലും കളിക്കാത്ത താരമെന്ന് വിശേഷിപ്പിച്ച ഒരു ട്വിറ്റര്‍ ഉപയോക്താവിന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.

  • That leggie is a 2 time World Cup winner with 161 ipl wickets his name is PIYUSH CHAWLA…and he does play for GUJARAT as a professional player… https://t.co/2XAYEKGioc

    — parthiv patel (@parthiv9) April 12, 2023 " class="align-text-top noRightClick twitterSection" data=" ">

വമ്പന്‍ ക്രിക്കറ്റ് തലച്ചോറുകള്‍ ഡഗൗട്ടില്‍ ഇരിക്കുമ്പോഴും, ഒരു സംസ്ഥാനത്തിന് വേണ്ടിപ്പോലും കളിക്കാത്ത ഒരു ലെഗ്ഗിക്ക് (ലെഗ്‌ ബ്രേക്ക് ബോളര്‍) എതിരെ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍ക്ക് ഒരു ധാരണയുമില്ല എന്നായിരുന്നു മകരന്ദ് എന്ന ഒരാള്‍ ട്വീറ്റ് ചെയ്‌തത്. സ്‌പോര്‍ട്‌സ് ജേണലിറ്റാണെന്നും ക്രിക്കറ്റില്‍ പിഎച്ച്‌ഡി ഉണ്ടെന്നുമാണ് ഇയാളുടെ ബയോയിലുള്ളത്.

ഈ ട്വീറ്റിനാണ് പാര്‍ഥിവ് പട്ടേല്‍ മറുപടി നല്‍കിയത്. "രണ്ട് തവണ ലോകകപ്പ് വിജയിച്ചയാളാണ് ആ ലെഗ്ഗി. ഐപിഎല്ലില്‍ 161 വിക്കറ്റുകളുള്ള അയാളുടെ പേര് പിയൂഷ് ചൗള എന്നാണ്. പ്രഫഷണല്‍ ക്രിക്കറ്റെറന്ന നിലയില്‍ ഗുജറാത്തിനായാണ് അദ്ദേഹം കളിക്കുന്നത്" എന്നായിരുന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുറിച്ചത്.

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പും 2011ൽ ഐസിസി ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു 34 കാരനായ പിയൂഷ് ചൗള. ഇന്ത്യയ്‌ക്കായി മൂന്ന് ടെസ്റ്റുകളില്‍ ഏഴ്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം 25 ഏകദിനങ്ങളില്‍ നിന്നും 32 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏഴ്‌ ടി20 കളിലും താരം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നാല് വിക്കറ്റുകളാണ് നേടാന്‍ കഴിഞ്ഞത്.

ഏകദിനത്തില്‍ 2011 ലോകകപ്പിലാണ് ചൗള അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. 2012ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലേക്ക് തിരിച്ചെത്തിയെങ്കിലും താമസിയാതെ അപ്രത്യക്ഷനായി. അതേവർഷം ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഫോര്‍മാറ്റില്‍ നിന്നും താരം പുറത്താവുകയും ചെയ്‌തു.

അതേസമയം ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വമ്പന്‍ അടിക്കാരായ മനീഷ് പാണ്ഡെ, റോവ്‌മാന്‍ പവല്‍, ലളിത് യാദവ് എന്നിവരെയായിരുന്നു 34കാരനായ പിയൂഷ് ചൗള പുറത്താക്കിയത്. കഴിഞ്ഞ താര ലേലത്തില്‍ 50 ലക്ഷം രൂപയ്‌ക്കാണ് ചൗളയെ മുംബൈ ഇന്ത്യന്‍സ് കൂടാരത്തിലെത്തിച്ചത്. മൂംബൈക്കായി ഇതേവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

ALSO READ: 'ഇത്തവണത്തെ ഐപിഎല്‍ കിരീടം അവള്‍ക്കായി'; രോഹിത്-റിതിക വീഡിയോ കോള്‍ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.