ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ത്രില്ലര്‍ ജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കിയത്. ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെയായിരുന്നു ലഖ്‌നൗ മറികടന്നത്. നിക്കോളാസ് പുരാന്‍റെയും മാര്‍ക്കസ് സ്റ്റോയിനിസിന്‍റെയും തട്ടുപൊളിപ്പന്‍ ബാറ്റിങ്ങാണ് സൂപ്പര്‍ ജയന്‍റ്‌സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.
-
Fastest FIFTY of the season now belongs to @nicholas_47 😎
— IndianPremierLeague (@IPL) April 10, 2023 " class="align-text-top noRightClick twitterSection" data="
He's playing a blinder of a knock here 🔥🔥
What a turnaround this with the bat for @LucknowIPL 🙌
Follow the match ▶️ https://t.co/76LlGgKZaq#TATAIPL | #RCBvLSG pic.twitter.com/1oMIADixPh
">Fastest FIFTY of the season now belongs to @nicholas_47 😎
— IndianPremierLeague (@IPL) April 10, 2023
He's playing a blinder of a knock here 🔥🔥
What a turnaround this with the bat for @LucknowIPL 🙌
Follow the match ▶️ https://t.co/76LlGgKZaq#TATAIPL | #RCBvLSG pic.twitter.com/1oMIADixPhFastest FIFTY of the season now belongs to @nicholas_47 😎
— IndianPremierLeague (@IPL) April 10, 2023
He's playing a blinder of a knock here 🔥🔥
What a turnaround this with the bat for @LucknowIPL 🙌
Follow the match ▶️ https://t.co/76LlGgKZaq#TATAIPL | #RCBvLSG pic.twitter.com/1oMIADixPh
ആര്‍സിബിക്കെതിരായ ഇടിമിന്നല്‍ ബാറ്റിങ്ങിലൂടെ സീസണിലെ അതിവേഗ അര്‍ധസെഞ്ച്വറിയും പുരാന്‍ സ്വന്തം പേരിലാക്കി. നേരിട്ട പതിനഞ്ചാം പന്തിലാണ് പുരാന്‍ അര്‍ധശതകത്തിലെത്തിയത്. ആറ് സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയോടെയായിരുന്നു ലഖ്‌നൗ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വ്യക്തിഗത സ്കോര്‍ 50 കടത്തിയത്.
-
Rangbaaz gonna show his rangbaazi. Simple. 🤷♂️#RCBvLSG | #IPL2023 | #LucknowSuperGiants | #LSG | #GazabAndaz pic.twitter.com/4UHITSDe57
— Lucknow Super Giants (@LucknowIPL) April 10, 2023 " class="align-text-top noRightClick twitterSection" data="
">Rangbaaz gonna show his rangbaazi. Simple. 🤷♂️#RCBvLSG | #IPL2023 | #LucknowSuperGiants | #LSG | #GazabAndaz pic.twitter.com/4UHITSDe57
— Lucknow Super Giants (@LucknowIPL) April 10, 2023Rangbaaz gonna show his rangbaazi. Simple. 🤷♂️#RCBvLSG | #IPL2023 | #LucknowSuperGiants | #LSG | #GazabAndaz pic.twitter.com/4UHITSDe57
— Lucknow Super Giants (@LucknowIPL) April 10, 2023
ആര്‍സിബിക്കെതിരെ നിക്കോളസ് പുരാന്‍ നേടിയ അര്‍ധ ശതകം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ ഹാള്‍ഫ് സെഞ്ച്വറിയാണ്. പുരാന് മുന്‍പ് യൂസഫ് പത്താന്‍ (2014), സുനില്‍ നരെയ്‌ന്‍ എന്നിവരും 15 പന്ത് നേരിട്ട് അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്.
-
𝙏𝙝𝙚 𝘾𝙡𝙖𝙨𝙨 𝙤𝙛 𝙋𝙤𝙤𝙧𝙖𝙣 🥵@LucknowIPL's swashbuckling batter scores the fastest #TATAIPL2023 5️⃣0️⃣ 💥 #RCBvLSG #JioCinema #IPLonJioCinema pic.twitter.com/w62ZhrkROV
— JioCinema (@JioCinema) April 10, 2023 " class="align-text-top noRightClick twitterSection" data="
">𝙏𝙝𝙚 𝘾𝙡𝙖𝙨𝙨 𝙤𝙛 𝙋𝙤𝙤𝙧𝙖𝙣 🥵@LucknowIPL's swashbuckling batter scores the fastest #TATAIPL2023 5️⃣0️⃣ 💥 #RCBvLSG #JioCinema #IPLonJioCinema pic.twitter.com/w62ZhrkROV
— JioCinema (@JioCinema) April 10, 2023𝙏𝙝𝙚 𝘾𝙡𝙖𝙨𝙨 𝙤𝙛 𝙋𝙤𝙤𝙧𝙖𝙣 🥵@LucknowIPL's swashbuckling batter scores the fastest #TATAIPL2023 5️⃣0️⃣ 💥 #RCBvLSG #JioCinema #IPLonJioCinema pic.twitter.com/w62ZhrkROV
— JioCinema (@JioCinema) April 10, 2023
ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലും കൊല്‍ക്കത്തയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സുമാണ് ഈ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. കെഎല്‍ രാഹുല്‍ പഞ്ചാബിനായി കളത്തിലിറങ്ങിയ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 പന്തില്‍ 50 റണ്‍സ് നേടിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് 14 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
213 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ആര്‍സിബിക്കെതിരെ ലഭിച്ചത്. ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ വെടിക്കെട്ട് ഓപ്പണ്‍ കയില്‍ മയേഴ്‌സിനെ അവര്‍ക്ക് നഷ്‌ടമായി. പിന്നാലെ ദീപക് ഹൂഡ (9) കൃണാല്‍ പാണ്ഡ്യ (0) എന്നിവരും വേഗത്തില്‍ തന്നെ പവലിയനിലേക്ക് തിരികെ കയറിയിരുന്നു.
നാലാം വിക്കറ്റില്‍ നായകന്‍ രാഹുലിനൊപ്പം ഒരുമിച്ച മാര്‍ക്കസ് സ്റ്റോയിനിസാണ് പിന്നീട് ലഖ്‌നൗ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. അതിവേഗം സന്ദര്‍ശകരുടെ സ്‌കോര്‍ ഉയര്‍ത്തിയ സ്റ്റോയിനിസ് 30 പന്തില്‍ 65 റണ്‍സ് നേടിയാണ് പുറത്തായത്.
ലഖ്‌നൗ 10.4 ഓവറില്‍ 99-4 എന്ന നിലയിലായിരുന്നപ്പോഴാണ് നിക്കോളസ് പുരാന്‍ ബാറ്റിങ്ങിനായി ക്രീസിലേക്കെത്തിയത്. നേരിട്ട ആദ്യ പന്തില്‍ പുരാന്‍ റണ്‍സൊന്നും നേടിയിരുന്നില്ല. തൊട്ടടുത്ത പന്തില്‍ കരണ്‍ ശര്‍മ്മയെ അതിര്‍ത്തി കടത്തിയാണ് വിന്‍ഡീസ് താരം ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയത്.
മുഹമ്മദ് സിറാജ് എറിഞ്ഞ അടുത്ത ഓവറില്‍ ഒരു ഫോര്‍ മാത്രമായിരുന്നു പുരാന്‍ നേടിയത്. 13-ാം ഓവറില്‍ കരണ്‍ ശര്‍മ്മ വീണ്ടും പുരാന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആ ഓവറില്‍ കരണിന്‍റെ രണ്ട് പന്താണ് നിലം തൊടാതെ പറന്നത്.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനാലാം ഓവറില്‍ രണ്ട് സിക്‌സറുകളും ഒരു ഫോറും പുരാന്‍ പായിച്ചു. പതിനഞ്ചാം ഓവര്‍ എറിഞ്ഞ വെയ്‌ന്‍ പാര്‍നെലിനെയും അതിര്‍ത്തി കടത്തിയിരുന്നു പുരാന്‍. ഈ ഓവറിലെ സിക്‌സറിലൂടെയാണ് താരം അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രണ്ട് ഫോറും ഒരു സിക്സറുമാണ് പതിനഞ്ചാം ഓവറില്‍ പാര്‍നെലിനെതിരെ പുരാന്‍ അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ ഡേവിഡ് വില്ലിക്കെതിരെയും സിക്‌സര്‍ നേടാന്‍ പുരാനായി. സിറാജ് എറിഞ്ഞ 17-ാം ഓവറിന്‍റെ അവസാന പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചാണ് താരം പുറത്തായത്.
19 പന്തില്‍ 62 റണ്‍സ് നേടി പുറത്തയ പുരാന്‍ 7 സിക്‌സറും 6 ഫോറും പായിച്ചാണ് മടങ്ങിയത്. ആറാം വിക്കറ്റില്‍ ആയുഷ് ബഡോണിക്കൊപ്പം 84 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും പുരാനായി. ലഖ്‌നൗ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായതിന് പിന്നാലെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സൂപ്പര്‍ ജയന്‍റ്‌സ് മത്സരം സ്വന്തമാക്കിയത്.
More Read: IPL 2023 | പാളിയ മങ്കാദിങ്, കിട്ടാത്ത റണ്‍ ഔട്ട്; അവസാന ഓവറിലെ അവസാന പന്തിലും തീരാത്ത ത്രില്ലര്‍