ETV Bharat / sports

IPL 2023 | അടിത്തറപാകി ഇഷാന്‍, അടിച്ചൊതുക്കി സൂര്യ; മുംബൈക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത - ishan kishan

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്

IPL  Mumbai Indians vs Kolkata Knight Riders  Mumbai Indians  Kolkata Knight Riders  IPL 2023  MI vs KKR highlights  ഐപിഎല്‍  ഐപിഎല്‍ 2023  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  മുംബൈ ഇന്ത്യന്‍സ്  ഇഷാന്‍ കിഷന്‍  സൂര്യകുമാര്‍ യാദവ്  ishan kishan  suryakumar yadav
അടിത്തറപാകി ഇഷാന്‍, അടിച്ചൊതുക്കി സൂര്യ
author img

By

Published : Apr 16, 2023, 8:22 PM IST

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 14 പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇറങ്ങിയ മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുക്കാനാണ് സാധിച്ചത്.

മറുപടിക്കിറങ്ങിയ മുംബൈ 17.4 ഓവറില്‍ 186 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഇഷാന്‍ കിഷന്‍റെ അര്‍ധ സെഞ്ചുറിയാണ് ടീമിന് മികച്ച വിജയം ഒരുക്കിയത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ് എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ മുംബൈക്കായി ഇംപാക്‌ട് പ്ലെയറായി രോഹിത് ശര്‍മ ഇഷാന്‍ കിഷനൊപ്പം ഓപ്പണിങ്ങിനെത്തിയത് ആരാധകരെ ആവേശത്തിലാക്കി.

ഇരുവരും ചേര്‍ന്ന് മിന്നും തുടക്കമായിരുന്നു ടീമിന് നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറിന്‍റെ അഞ്ചാം പന്തില്‍ രോഹിത്തിനെ (13 പന്തില്‍ 20) മടക്കിയ സുയാഷ് ശര്‍മ കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം നല്‍കി. ആദ്യ വിക്കറ്റില്‍ 65 റണ്‍സാണ് രോഹിത്-ഇഷാന്‍ സഖ്യം നേടിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനെ കാഴ്‌ചക്കാരനാക്കി ഇഷാന്‍ കത്തിക്കയറിതോടെ മുംബൈ സ്‌കോര്‍ കുതിച്ചു.

പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 72 റണ്‍സാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ഏഴാം ഓവറില്‍ 21 പന്തുകളില്‍ നിന്നും ഇഷാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഇഷാനെ വീഴ്‌ത്തിയ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. 25 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 58 റണ്‍സാണ് താരം നേടിയത്.

ഇതിനിടെ താളം കണ്ടെത്തിയ സൂര്യയ്‌ക്കൊപ്പം ചേര്‍ന്ന തിലക് വര്‍മ്മ മുംബൈയെ ട്രാക്കിലാക്കി. 25 പന്തില്‍ 30 റണ്‍സ് നേടിയ തിലകിനെ പുറത്താക്കി സുയാഷ് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഈ സമയം 13.5 ഓവറില്‍ 147 റണ്‍സായിരുന്നു മുംബൈ ടോട്ടലില്ക ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ ടിം ഡേവിഡ് തുടക്കം തന്നെ അടിതുടങ്ങിയതോടെ 15ാം ഓവറില്‍ തന്നെ മുംബൈ 160 കടന്നു.

തുടര്‍ന്ന് 17ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് സൂര്യ (25 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 43) പുറത്താവുന്നത്. ശാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ഏഴാമന്‍ നെഹാൽ വധേരക്ക് (4 പന്തില്‍ 6) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം (1 പന്തില്‍ 1*) ഡേവിഡ് (13 പന്തില്‍ 24) മുംബൈയെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു.

കൊല്‍ക്കത്തയ്‌ക്കായി സുയാഷ് ശര്‍മ നാല് ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. ശാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗുസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

വെടിക്കെട്ടുമായി വെങ്കടേഷ്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്തയെ സെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരുടെ പ്രകടനമാണ് മികച്ച നിലയില്‍ എത്തിച്ചത്. 51 പന്തില്‍ ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും സഹിതം 104 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ അടിച്ച് കൂട്ടിയത്. അവസാന ഓവറില്‍ കത്തിക്കയറിയ ആന്ദ്രേ റസ്സലിന്‍റെ (11 പന്തില്‍ 21*) പ്രകടനവും നിര്‍ണായകമായി.

രണ്ടാം ഓവറില്‍ തന്നെ ജഗദീശനെ (5 പന്തില്‍ 0) സംഘത്തിന് നഷ്‌ടമായിരുന്നു. തുടര്‍ന്നെത്തിയ വെങ്കടേഷ് തുടക്കം മുതല്‍ക്ക് അടിതുടങ്ങി. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ടിന് 57 റണ്‍സ് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ഗുർബാസായിരുന്നു (12 പന്തില്‍ 8 ) തിരിച്ച് കയറിയത്. നാലാമന്‍ നിതീഷ് റാണ താളം കണ്ടെത്താന്‍ പ്രായാസപ്പെട്ടപ്പോള്‍ വെങ്കടേഷായിരുന്നു സ്‌കോര്‍ ഉയര്‍ത്തിയത്.

23 പന്തുകളില്‍ നിന്നും നിന്നും താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധികം വൈകാതെ റാണയെയും (10 പന്തില്‍ 5) തുടര്‍ന്നെത്തിയ ശാര്‍ദുല്‍ താക്കൂറിനേയും (11 പന്തില്‍ 13) സംഘത്തിന് നഷ്‌ടമായി. ഹൃത്വിക് ഷോക്കീനാണ് ഇരുതാരങ്ങളേയും പുറത്താക്കിയത്. ഈ സമയം 12.5 ഓവറില്‍ 123-4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത.

എന്നാല്‍ ഒരറ്റത്ത് അടി തുടര്‍ന്ന വെങ്കടേഷ് 49 പന്തുകളില്‍ നിന്നും ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ചുറി നേടി. വെങ്കിടേഷിന്‍റെ വെടിക്കെട്ടില്‍ 17 ഓവറില്‍ 150 റണ്‍സ് പിന്നിടാനും ടീമിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഓവറില്‍ വെങ്കിടേഷിനെ റിലേ മെറിഡിത്ത് തിരിച്ചയച്ചു. 18 പന്തില്‍ 18 റണ്‍സ് നേടിയ റിങ്കു സിങ്ങാണ് പുറത്തായ മറ്റൊരുതാരം.

റസ്സലിനൊപ്പം സുനില്‍ നരെയ്‌നും (2 പന്തില്‍ 2*) പുറത്താവാതെ നിന്നു. മുംബൈക്കായി ഹൃത്വിക് ഷോക്കീൻ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഡുവാൻ ജാൻസെൻ, റിലേ മെറിഡിത്ത്, പിയൂഷ് ചൗള, കാമറൂൺ ഗ്രീൻ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ്‌ ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, റിലേ മെറിഡിത്ത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ്‌ ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യർ, എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്‌, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവര്‍ത്തി.

ALSO READ: IPL 2023 | ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; സച്ചിനൊപ്പം അപൂര്‍വ റെക്കോഡുമായി അര്‍ജുന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.