ചെന്നൈ : വാനോളം പ്രതീക്ഷകളുമായാണ് പല യുവതാരങ്ങളും ഐപിഎല്‍ കളിക്കാനെത്തുന്നത്. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനൊപ്പം അവരില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കാനും ഐപിഎല്‍ അവര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനിടെ സ്വന്തം ടീമിലെ താരങ്ങള്‍ക്ക് മാത്രമല്ല, എതിര്‍ ടീമിലെ കളിക്കാര്‍ക്കും വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത് ഇപ്പോള്‍ പതിവ് കാഴ്‌ചയാണ്.
പലപ്പോഴും ഒന്നും രണ്ടും താരങ്ങളാകും ഇവരുടെയെല്ലാമടുത്തേക്ക് എത്തുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചയ്ക്കായിരുന്നു ഇന്നലെ ചെപ്പോക്കിലെ എം ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് മത്സരശേഷമായിരുന്നു ഈ കാഴ്‌ച.
-
When @msdhoni speaks, the youngsters are all ears 😃
— IndianPremierLeague (@IPL) April 21, 2023 " class="align-text-top noRightClick twitterSection" data="
Raise your hand 🙌🏻 if you also want to be a part of this insightful session 😉#CSKvSRH | @ChennaiIPL pic.twitter.com/ol83RdfbBg
">When @msdhoni speaks, the youngsters are all ears 😃
— IndianPremierLeague (@IPL) April 21, 2023
Raise your hand 🙌🏻 if you also want to be a part of this insightful session 😉#CSKvSRH | @ChennaiIPL pic.twitter.com/ol83RdfbBgWhen @msdhoni speaks, the youngsters are all ears 😃
— IndianPremierLeague (@IPL) April 21, 2023
Raise your hand 🙌🏻 if you also want to be a part of this insightful session 😉#CSKvSRH | @ChennaiIPL pic.twitter.com/ol83RdfbBg
ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനെത്തിയതാകട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ 10 താരങ്ങള്‍. പേസര്‍ ഉമ്രാന്‍ മാലിക് ഉള്‍പ്പടെയുള്ള ഹൈദരാബാദ് താരങ്ങള്‍ ശ്രദ്ധയോടെ ധോണിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
സണ്‍റൈസേഴ്‌സ് ഫിനിഷറായി ക്രീസിലെത്താറുള്ള അബ്‌ദുല്‍ സമദുമായും ധോണി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഹൈദരാബാദ് താരങ്ങള്‍ക്ക് ധോണി ക്ലാസ് എടുക്കുന്ന ദൃശ്യങ്ങള്‍ തെളിഞ്ഞതിന് പിന്നാലെ തന്നെ അതില്‍ പ്രതികരണവുമായി കമന്‍റേറ്റര്‍ ഇയാന്‍ ബിഷപ്പ് രംഗത്തെത്തി.
'അത് കാണൂ, എത്ര മനോഹരമായ ഒരു ദൃശ്യമാണ് അത്. യുവ ശിഷ്യന്മാര്‍ക്ക് ഗുരു ഉപദേശങ്ങള്‍ നല്‍കുന്ന കാഴ്‌ച. ഗുരുവിന്‍റെ ഓരോ വാക്കുകളും അവര്‍ കാത് കൂര്‍പ്പിച്ചുതന്നെ കേള്‍ക്കുന്നു'- ഇതായിരുന്നു കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഇയാന്‍ ബിഷപ്പിന്‍റെ വാക്കുകള്‍. വീഡിയോ ട്വിറ്ററിലൂടെയും ബിഷപ്പ് ഷെയര്‍ ചെയ്‌തിരുന്നു.
നേരത്തെ, ധോണിയുടെ ഉപദേശം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ പ്രചോദനമായിരുന്നുവെന്ന് വ്യക്തമാക്കി സിഎസ്‌കെയുടെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ രംഗത്തെത്തിയിരുന്നു. സിഎസ്‌കെ ടിവിയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ദുബെ ഇത് പറഞ്ഞത്. എതിരാളികളെ ഭയപ്പെടാതെ നേരിടണമെന്നായിരുന്നു ധോണി തന്നോട് പറഞ്ഞിരുന്നതെന്ന് ദുബെ പറഞ്ഞു.
-
𝗠𝗦 𝗗oes the talking 🤩
— SunRisers Hyderabad (@SunRisers) April 21, 2023 " class="align-text-top noRightClick twitterSection" data="
A modern day ritual 🧡 pic.twitter.com/YkIXneLae3
">𝗠𝗦 𝗗oes the talking 🤩
— SunRisers Hyderabad (@SunRisers) April 21, 2023
A modern day ritual 🧡 pic.twitter.com/YkIXneLae3𝗠𝗦 𝗗oes the talking 🤩
— SunRisers Hyderabad (@SunRisers) April 21, 2023
A modern day ritual 🧡 pic.twitter.com/YkIXneLae3
മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മത്സരത്തിന് പിന്നാലെ അജിങ്ക്യ രഹാനെയും ധോണിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ചെന്നൈ നായകന്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നാണ് രഹാനെ പറഞ്ഞത്.
അതേസമയം, സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം കാഴ്‌ചവയ്ക്കാന്‍ 41കാരനായ ധോണിക്ക് സാധിച്ചിരുന്നു. ഒരു ക്യാച്ച്, റണ്‍ഔട്ട്, സ്റ്റമ്പിങ് എന്നിവയായിരുന്നു ചെന്നൈ നായകന്‍ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ചെപ്പോക്കില്‍ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ ബോളര്‍മാര്‍ പൂട്ടിയപ്പോള്‍ അവര്‍ക്ക് 20 ഓവറില്‍ 134 റണ്‍സ് മാത്രം നേടാനാണായത്.
-
A dose of kutty chutties to make your day! 🦁💛#CSKvSRH #WhistlePodu #Yellove #IPL2023 @Natarajan_91 pic.twitter.com/Fx4gywH6aW
— Chennai Super Kings (@ChennaiIPL) April 22, 2023 " class="align-text-top noRightClick twitterSection" data="
">A dose of kutty chutties to make your day! 🦁💛#CSKvSRH #WhistlePodu #Yellove #IPL2023 @Natarajan_91 pic.twitter.com/Fx4gywH6aW
— Chennai Super Kings (@ChennaiIPL) April 22, 2023A dose of kutty chutties to make your day! 🦁💛#CSKvSRH #WhistlePodu #Yellove #IPL2023 @Natarajan_91 pic.twitter.com/Fx4gywH6aW
— Chennai Super Kings (@ChennaiIPL) April 22, 2023
ബോളിങ്ങില്‍ രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയുടെ താരം. നാലോവര്‍ പന്തെറിഞ്ഞ ജഡേജ 3 വിക്കറ്റാണ് മത്സരത്തില്‍ പിഴുതത്. മറുപടി ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെ താളം കണ്ടെത്തിയതോടെ അനായാസം ജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്കായി.