മുംബൈ : ഐപിഎല്ലില്‍ വാങ്കഡെയിലെ പെരുന്നാള്‍ തല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ പഞ്ചാബ് കിങ്‌സിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെടുക്കാനാണ് സാധിച്ചത്. ക്യാപ്റ്റന്‍ സാം കറനും ഹർപ്രീത് സിങ് ഭാട്ടിയയുമായിരുന്നു പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
29 പന്തില്‍ അഞ്ച് ഫോറുകളും നാല് സിക്‌സും സഹിതം 55 റണ്‍സാണ് കറന്‍ അടിച്ച് കൂട്ടിയത്. 28 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സുകളുമായി 41റണ്‍സായിരുന്നു ഹർപ്രീത് സിങ്ങിന്‍റെ സമ്പാദ്യം. എന്നാല്‍ അടിക്ക് തിരിച്ചടിയെന്ന രീതിയില്‍ മറുപടി നല്‍കിയ മുംബൈയെ പിടിച്ച് കെട്ടിയത് പഞ്ചാബിന്‍റെ മാർക്വീ പേസർ അർഷ്‌ദീപ് സിങ്ങിന്‍റെ മികവാണ്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഇടങ്കയ്യന്‍ പേസര്‍ നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
-
Stump breaker,
— JioCinema (@JioCinema) April 22, 2023 " class="align-text-top noRightClick twitterSection" data="
Game changer!
Remember to switch to Stump Cam when Arshdeep Akram bowls 😄#MIvPBKS #IPLonJioCinema #IPL2023 #TATAIPL | @arshdeepsinghh pic.twitter.com/ZnpuNzeF7x
">Stump breaker,
— JioCinema (@JioCinema) April 22, 2023
Game changer!
Remember to switch to Stump Cam when Arshdeep Akram bowls 😄#MIvPBKS #IPLonJioCinema #IPL2023 #TATAIPL | @arshdeepsinghh pic.twitter.com/ZnpuNzeF7xStump breaker,
— JioCinema (@JioCinema) April 22, 2023
Game changer!
Remember to switch to Stump Cam when Arshdeep Akram bowls 😄#MIvPBKS #IPLonJioCinema #IPL2023 #TATAIPL | @arshdeepsinghh pic.twitter.com/ZnpuNzeF7x
മുംബൈയുടെ വെടിക്കെട്ട് താരങ്ങളായ ഇഷാന്‍ കിഷന്‍ (1), സൂര്യകുമാര്‍ യാദവ് (57), തിലക് വര്‍മ (3), നേഹല്‍ വധേര (0) എന്നിവരെയാണ് അര്‍ഷ്‌ദീപ് സിങ് തിരികെ കയറ്റിയത്. തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ സൂര്യകുമാര്‍ യാദവിന്‍റെ പുറത്താവലോടെയാണ് പഞ്ചാബ് മത്സരത്തിലേക്ക് തിരികെ എത്തിയത് എന്നുതന്നെ പറയാം. ഒടുവില്‍ മത്സരത്തിന്‍റെ 20-ാം ഓവറില്‍ മുംബൈയുടെ വിജയ ലക്ഷ്യം 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ക്യാപ്റ്റന്‍ സാം കറന്‍ പന്തേല്‍പ്പിച്ചതും അര്‍ഷ്‌ദീപിനെയായിരുന്നു.
വമ്പനടിക്കാരായ തിലക് വര്‍മയും ടിം ഡേവിഡും ക്രീസില്‍ നില്‍ക്കെ മുംബൈ ആരാധകര്‍ വിജയ പ്രതീക്ഷ കൈവിട്ടിരുന്നില്ല. പക്ഷേ അര്‍ഷ്‌ദീപിന്‍റെ അഴിഞ്ഞാട്ടമായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്. ആദ്യ പന്ത് നേരിട്ട ടിം ഡേവിഡ് സിംഗിളെടുത്ത് തിലക് വര്‍മയ്‌ക്ക് സ്‌ട്രൈക്ക് നല്‍കി.
രണ്ടാം പന്തില്‍ തിലകിന് റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ തൊട്ടടുത്ത പന്ത് പറന്നത് തിലകിന്‍റെ മിഡില്‍ സ്റ്റംപ് പിഴുതുകൊണ്ടാണ്. തുടര്‍ന്നെത്തിയ നേഹല്‍ വധേരയെയും സമാനമായ രീതിയില്‍ അര്‍ഷ്‌ദീപ് പുറത്താക്കി. രണ്ട് അവസരങ്ങളിലും താരത്തിന്‍റെ പിന്‍ പോയിന്‍റ് യോര്‍ക്കര്‍ ഏറ്റ് മിഡ് സ്‌റ്റംപ് രണ്ട് കഷണങ്ങളായിരുന്നു.
-
Action is most likely to be taken on breaking the law, not stumps! https://t.co/bo8jgafACm
— मुंबई पोलीस - Mumbai Police (@MumbaiPolice) April 22, 2023 " class="align-text-top noRightClick twitterSection" data="
">Action is most likely to be taken on breaking the law, not stumps! https://t.co/bo8jgafACm
— मुंबई पोलीस - Mumbai Police (@MumbaiPolice) April 22, 2023Action is most likely to be taken on breaking the law, not stumps! https://t.co/bo8jgafACm
— मुंबई पोलीस - Mumbai Police (@MumbaiPolice) April 22, 2023
ഈ ഓവറിലാവട്ടെ വെറും രണ്ട് റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. മത്സരത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് നടത്തിയ ഒരു ട്വീറ്റിന് രസകരമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ പൊലീസ്. അര്‍ഷ്‌ദീപിന്‍റെ പന്തുകൊണ്ട് ഒടിഞ്ഞ സ്‌റ്റംപിന്‍റെ ചിത്രത്തൊടൊപ്പം മുംബൈ പൊലീസിനോട് ഒരു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നായിരുന്നു പഞ്ചാബ് കിങ്‌സ് ട്വീറ്റ് ചെയ്‌തത്.
നിയമം ലംഘിച്ചാല്‍ മാത്രമാണ് നടപടിയെടുക്കുകയെന്നും സ്റ്റംപ് മുറിച്ചാല്‍ അതിന് കഴിയില്ലെന്നുമാണ് മുംബൈ പൊലീസ് ഈ ട്വീറ്റിന് മറുപടി നല്‍കിയത്. അതേസമയം വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ പഞ്ചാബിന് കഴിഞ്ഞു. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏട്ട് പോയിന്‍റാണ് സംഘത്തിനുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായി ഏഴാമതാണ് മുംബൈ ഇന്ത്യന്‍സ്.