ETV Bharat / sports

'ബോളര്‍മാര്‍ മനസില്‍ കാണുന്നത്, അവന്‍ മാനത്ത് കാണും'; സൂര്യയെ വാഴ്‌ത്തി സുരേഷ്‌ റെയ്‌ന - മുംബൈ ഇന്ത്യന്‍സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറെ ശാന്തനായാണ് സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്‌തതെന്ന് ഇന്ത്യയുടെ മുന്‍ താരം സുരേഷ്‌ റെയ്‌ന.

IPL 2023  MI vs GT  Suresh Raina on Suryakumar Yadav  Suresh Raina  Suryakumar Yadav  mumbai indians  gujarat titans  ഐപിഎല്‍  സുരേഷ്‌ റെയ്‌ന  സൂര്യകുമാര്‍ യാദവ്  ഗുജറാത്ത് ടൈറ്റന്‍സ്  മുംബൈ ഇന്ത്യന്‍സ്  സൂര്യയെ വാഴ്‌ത്തി സുരേഷ്‌ റെയ്‌ന
സൂര്യയെ വാഴ്‌ത്തി സുരേഷ്‌ റെയ്‌ന
author img

By

Published : May 13, 2023, 4:34 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളം നിറഞ്ഞാടുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ 32-കാരന്‍ അപരാജിത സെഞ്ചുറിയുമായാണ് തിളങ്ങിയത്. 49 പന്തില്‍ 11 ഫോറുകളും ആറ് സിക്‌സും സഹിതം 103 റണ്‍സാണ് സൂര്യകുമാര്‍ അടിച്ച് കൂട്ടിയത്.

ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ സിക്‌സറിച്ചുകൊണ്ടായിരുന്നു മുംബൈയുടെ സ്റ്റാര്‍ ബാറ്റര്‍ ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ചുറി തികച്ചത്. സൂര്യയുടെ ഈ മിന്നും പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ സുരേഷ്‌ റെയ്‌ന.

ബോളര്‍മാരുടെ മനഃശാസ്‌ത്രം അടിസ്ഥാനമാക്കിയാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നതെന്നാണ് സുരേഷ്‌ റെയ്‌ന ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്. ഏറെ ശാന്തനായാണ് 32-കാരൻ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്‌തതെന്നും സുരേഷ്‌ റെയ്‌ന പറഞ്ഞു.

"അവൻ ബൗളറുടെ മനഃശാസ്ത്രം അനുസരിച്ചാണ് കളിക്കുന്നത്. മൈതാനത്തിന്‍റെ നാല് ഭാഗത്തേക്കും പന്തടിക്കുന്ന സൂര്യയുടെ കളി ശൈലി ഇതു തെളിയിക്കുന്നതാണ്. ഗുജറാത്തിനെതിരെ ഏറെ ശാന്തനായാണ് അവന്‍ ബാറ്റ് ചെയ്‌തത്. അവന്‍റെ സമീപനം മികച്ചതായിരുന്നു.

അവന്‍റെ ഉദ്ദേശവും നല്ലതായിരുന്നു, അതിന്‍റെ ഫലവും നമുക്ക് കാണാന്‍ കഴിയും. മൈതാനത്തിന്‍റെ നാലു ഭാഗത്തും പന്തടിച്ചുകൊണ്ടാണ് അവന്‍ 49 പന്തിൽ 103 റൺസ് നേടിയത്. തന്‍റെ സിഗ്‌നേച്ചര്‍ സെലിബ്രേഷനോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്നിങ്സ് അവസാനിപ്പിച്ചത്", സുരേഷ്‌ റെയ്‌ന പറഞ്ഞു.

ഐപിഎല്ലിന്‍റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ കഴിയാതിരുന്ന സൂര്യകുമാര്‍ യാദവ് പിന്നീടാണ് ഫോമിലേക്ക് ഉയര്‍ന്നത്. ആദ്യ അഞ്ച് ഇന്നിങ്‌സുകളില്‍ രണ്ട് തവണ മാത്രമാണ് താരം രണ്ടക്കം തൊട്ടത്. എന്നാല്‍ അവസാനം കളിച്ച ഏഴ്‌ ഇന്നിങ്‌സുകളില്‍ നാല് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും സ്റ്റാര്‍ ബാറ്റര്‍ അടിച്ചെടുത്തിട്ടുണ്ട്.

ALSO READ: IPL 2023| 'സൂര്യകുമാര്‍ യാദവിന്‍റെ ആത്മവിശ്വാസം ഒപ്പം ക്രീസിലുള്ള താരങ്ങളെയും സ്വാധീനിക്കും': രോഹിത് ശര്‍മ

ഗുജറാത്തിനെതിരായ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് പ്രശംസയുമായി ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി രംഗത്ത് എത്തിയിരുന്നു. സൂര്യയെ ടി20 ക്രിക്കറ്റിലെ 'ജീനിയസ്' എന്നാണ് ടോം മൂഡി വിശേഷിപ്പിച്ചത്. ഒരു പ്രമുഖ സ്‌പോര്‍ട്‌സ്‌ മാധ്യമത്തോടായിരുന്നു ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ കൂടിയായ മൂഡിയുടെ വാക്കുകള്‍.

'ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ്ങിനെ വിവരിക്കാന്‍ കഴിയുന്ന ഒരേയൊരു വാക്ക് 'ജീനിയസ്' എന്നത് മാത്രമാണ്. ഒരു പ്യുവര്‍ ജീനിയസാണവന്‍. അവന്‍ ബോളര്‍മാരെ കൊണ്ട് എവിടെ പന്തെറിയണം എന്ന് ചിന്തിപ്പിക്കുന്ന രീതിയും ഫീല്‍ഡര്‍മാരെ കൈകാര്യം ചെയ്യുന്ന രീതിയും എതിര്‍ ടീമിനെയും അവരുടെ നായകനെയും സമ്മര്‍ദത്തിലാക്കുന്നതാണ്' എന്നാണ് ടോം മൂഡി പറഞ്ഞത്.

ALSO READ: IPL 2023 | ആറ് വര്‍ഷം നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഐപിഎല്ലിലെ മടങ്ങി വരവ് ഗംഭീരമാക്കി വിഷ്‌ണു വിനോദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.