ETV Bharat / sports

IPL 2023 | വിരാട് കോലിയും സഞ്‌ജു സാംസണും നേര്‍ക്കുനേര്‍ ; ചിന്നസ്വാമിയില്‍ ഇന്ന് 'റോയല്‍' പോരാട്ടം - സഞ്‌ജു സാംസണ്‍

ലഖ്‌നൗവിനോട് തോല്‍വി വഴങ്ങിയതിന്‍റെ നിരാശയില്‍ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി എത്തുന്നത്

rcb vs rr  ipl match today  ipl match today rcb vs rr  IPL 2023  IPL  രാജസ്ഥാന്‍ റോയല്‍സ്  ആര്‍സിബി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  വിരാട് കോലി  സഞ്‌ജു സാംസണ്‍  ബാംഗ്ലൂര്‍ രാജസ്ഥാന്‍
IPL
author img

By

Published : Apr 23, 2023, 12:20 PM IST

ബെംഗളൂരു : ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.

സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച് എട്ട് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് സഞ്‌ജുവും സംഘവും. മൂന്ന് ജയമുള്ള ബാംഗ്ലൂര്‍ ആറാമതുമാണ് പോയിന്‍റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

തലവേദനയായി പടിക്കലിന്‍റെയും പരാഗിന്‍റെയും ഫോം : ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍റെ വരവ്. മധ്യനിരയില്‍ ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരുടെ മങ്ങിയ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ ബാറ്റിങ് നിര കരുത്തുറ്റതാണ്. നിലവില്‍ ഇവരുടെ പ്രകടനം ടീമിന്‍റെ സ്‌കോറിങ്ങിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

ഓപ്പണര്‍മാരായ ജോസ്‌ ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍ ഫിനിഷറായി ക്രീസിലേക്കെത്തുന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ മിന്നും ഫോമിലാണ്. നായകന്‍ സഞ്‌ജു സാംസണിന്‍റെ ബാറ്റിങ്ങും ആരാധകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവരണിനിരക്കുന്ന പേസാക്രമണവും മികച്ചതാണ്. വിരാട് കോലിക്കെതിരെ മികച്ച റെക്കോഡുള്ള സന്ദീപ് ശര്‍മ ഇന്നും മുന്‍ വര്‍ഷങ്ങളിലെ പ്രകടനം ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ക്കെതിരെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ് ആരാധകര്‍. ചിന്നസ്വാമിയില്‍ മികവ് തെളിയിച്ചിട്ടുള്ള യുസ്‌വേന്ദ്ര ചഹാലും ഒപ്പം ആര്‍ അശ്വിനും സ്‌പിന്നര്‍മാരായെത്തുമ്പോള്‍ ടീമിന് ആശങ്കപ്പെടേണ്ട കാര്യമില്ല.

പ്രതീക്ഷ 'കെജിഎഫ്' ത്രയത്തില്‍: പഞ്ചാബിനെതിരെ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി ഹോം ഗ്രൗണ്ടില്‍ റോയല്‍സിനെ നേരിടാനിറങ്ങുന്നത്. പരിക്കേറ്റ നായകന്‍ ഫാഫ്‌ ഡുപ്ലെസിസിന് പകരം വിരാട് കോലി തന്നെയാകും ഇന്നും ടീമിനെ നയിക്കുക. അവസാന മത്സരത്തിലേത് പോലെ തന്നെ ഡുപ്ലെസിസ് ഇന്നും ബാറ്റിങ്ങിന് ഇറങ്ങും.

ഡുപ്ലെസിസ്-വിരാട് കോലി സഖ്യം നല്‍കുന്ന തുടക്കമാണ് ടീമിന്‍റെ കരുത്ത്. പിന്നാലെ എത്തുന്ന മാക്‌സ്‌വെല്ലും മികവ് പുറത്തെടുക്കുന്നുണ്ട്. ഇവര്‍ മൂവരും കഴിഞ്ഞാല്‍ പിന്നെ എത്തുന്ന താരങ്ങളെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ.

ഫിനിഷറായെത്തുന്ന ദിനേശ് കാര്‍ത്തിക് ഇതുവരെയും ഫോമിലേക്കെത്തിയിട്ടില്ല. മഹിപാല്‍ ലോംറോര്‍, സുയഷ് പ്രഭുദേശായി, ഷെഹ്‌ബാസ് അഹ്‌മ്മദ് എന്നിവര്‍ ബാറ്റ് കൊണ്ട് താളം കണ്ടെത്താന്‍ വിഷമിക്കുന്നത് ടീമിന് തലവേദനയാണ്. ബോളര്‍മാരില്‍ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരംഗ എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ.

Also Read: IPL 2023 | വാങ്കഡെയില്‍ 'കൊടുങ്കാറ്റായി' അര്‍ഷ്‌ദീപ് സിങ്‌ ; നേടിയത് നാല് വിക്കറ്റ്, തകര്‍ത്തത് മുംബൈയുടെ സ്വപ്‌നങ്ങള്‍

ഒരടി മുന്നില്‍ ആര്‍സിബി : ഐപിഎല്‍ ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേരിയ മുന്‍തൂക്കം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുണ്ട്. ഇരു ടീമുകളും 28 മത്സരങ്ങളില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ 13 എണ്ണത്തില്‍ ബാംഗ്ലൂര്‍ ജയിച്ചു. രാജസ്ഥാന്‍ 12 എണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല.

പിച്ച് റിപ്പോര്‍ട്ട് : ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ചിന്നസ്വാമിയിലേത്. 192 ആണ് ഇവിടുത്തെ ശരാശരി ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.