ETV Bharat / sports

IPL 2023 | ഓള്‍ റൗണ്ടര്‍ മികവുമായി ക്രുണാല്‍; ഹൈദരാബാദിനെ തകര്‍ത്ത് ലഖ്‌നൗ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും 34 റണ്‍സ് നേടുകയും ചെയ്‌ത ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ടര്‍ മികവാണ് ലഖ്‌നൗവിന് ജയം ഒരുക്കിയത്.

IPL 2023  IPL  Lucknow Super Giants vs Sunrisers Hyderabad  Lucknow Super Giants  Sunrisers Hyderabad  LSG vs SRH highlights  KL Rahul  Aiden markram  krunal pandya  ഐപിഎല്‍ 2023  ഐപിഎല്‍  കെഎല്‍ രാഹുല്‍  ഐപിഎല്‍ ഹൈലൈറ്റ്‌സ്  എയ്‌ഡന്‍ മാര്‍ക്രം  ക്രുണാല്‍ പാണ്ഡ്യ  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
ഹൈദരാബാദിനെ തകര്‍ത്ത് ലഖ്‌നൗ
author img

By

Published : Apr 7, 2023, 11:04 PM IST

ലഖ്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് ഉയര്‍ത്തിയ 122 റണ്‍സിന്‍റെ വിജയ ലക്ഷ്യം 16 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സെടുത്താണ് ലഖ്‌നൗ മറികടന്നത്. 31 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 34 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും നിര്‍ണായകമായി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ കെ എൽ രാഹുലും കെയ്ൽ മേയേഴ്‌സും നല്‍കിയത്. അഞ്ചാം ഓവറിന്‍റെ മൂന്നാം പന്തില്‍ കെയ്ൽ മേയേഴ്‌സ് പുറത്താവുമ്പോള്‍ 35 റണ്‍സായിരുന്നു സംഘത്തിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. ഫസല്‍ഹഖ്‌ ഫാറൂഖിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച താരം മായങ്ക് അഗര്‍വാള്‍ പിടികൂടിയാണ് മടങ്ങിയത്.

മൂന്നാമനായെത്തിയ ദീപക്‌ ഹൂഡയ്‌ക്ക് അധികം ആയുസുണ്ടായില്ല. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത താരത്തെ ഭുവനേശ്വര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച രാഹുലും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് ടീമിനെ ട്രാക്കിലാക്കി. 13-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ക്രുണാല്‍ പുറത്താവുമ്പോള്‍ 100 റണ്‍സായിരുന്നു ലഖ്‌നൗവിന് നേടാന്‍ കഴിഞ്ഞത്.

23 പന്തില്‍ 34 റണ്‍സെടുത്ത ക്രുണാല്‍ ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ അൻമോൽപ്രീതിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നാലെ രാഹുല്‍ പുറത്താവമ്പോള്‍ വിജയത്തിന് എട്ട് റണ്‍സ് മാത്രം അകലെയായിരുന്നു ലഖ്‌നൗ. ആദില്‍ റഷീദിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു രാഹുല്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ റൊമാരിയോ ഷെപ്പേർഡിനേയും റഷീദ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും (13 പന്തില്‍ 10) നിക്കോളാസ് പുരാനും (6 പന്തില്‍ 11) ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഹൈദരാബാദിനായി ആദില്‍ റഷീദ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍, ഫാറൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 121 റണ്‍സെടുത്തത്. 41 പന്തില്‍ 34 റണ്‍സ് നേടിയ രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 31 റണ്‍സ് നേടി അൻമോൽപ്രീത് സിങ്ങും നിര്‍ണായകമായി. ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അമിത് മിശ്ര രണ്ടും രവി ബിഷ്‌ണോയ്, യാഷ് താക്കൂർ എന്നിവര്‍ക്ക് ഓരോ വിക്കറ്റും നേടി.

തുടക്കം മുതല്‍ക്ക് ലഖ്‌നൗ ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കിയതോടെ ഹൈദരാബാദ് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിനും അൻമോൽപ്രീതിനും കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നിങ്‌സിന്‍റെ മൂന്നാം ഓവറില്‍ തന്നെ സംഘത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമാവുകയും ചെയ്‌തു. ഏഴ്‌ പന്തില്‍ എട്ട് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ ക്രുണാലിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മാര്‍കസ് സ്‌റ്റോയിനിസ് പിടികൂടുകയായിരുന്നു.

പിന്നീട് ഒന്നിച്ച രാഹുല്‍ ത്രിപാഠിയും അൻമോൽപ്രീതും ടീമിനെ പതിയെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 43 റണ്‍സായിരുന്നു ഹൈദരാബാദിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. വൈകാതെ എട്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അൻമോൽപ്രീതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ക്രുണാല്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

ഹൈദരാബാദിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് മാര്‍ക്രം തിരിച്ച് കയറിയത്. ക്രുണാലായിരുന്നു മാര്‍ക്രത്തിനും മടക്ക ടിക്കറ്റ് നല്‍കിയത്. നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ ബ്രൂക്കിനെ രവി ബിഷ്‌ണോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്‌ത്‌ പുറത്താക്കുകയായിരുന്നു.

ആറാം നമ്പറിലെത്തിയ വാഷിങ്‌ടണ്‍ സുന്ദര്‍ ഏറെ ശ്രദ്ധയോടെ കളിച്ച് ത്രിപാഠിക്കൊപ്പം ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ത്രിപാഠിയെ യാഷ് താക്കൂറും പിന്നാലെ സുന്ദറിനെ അമിത് മിശ്രയും തിരിച്ച് കയറ്റി. 28 പന്തില്‍ 16 റണ്‍സെടുത്ത സുന്ദറിന്‍റെ ഇന്നിങ്‌സില്‍ ഒരൊറ്റ ബൗണ്ടറി പോലുമുണ്ടായിരുന്നില്ല. തുടര്‍ന്നെത്തിയ ആദില്‍ റഷീദിനെ (3 പന്തില്‍ 4) അമിത് മിശ്ര മടക്കിയപ്പോള്‍, ഉമ്രാന്‍ മാലിക്ക് റണ്ണൗട്ടായും പുറത്തായി. 10 പന്തില്‍ 21* റണ്‍സെടുത്ത അബ്‌ദുല്‍ സമദും ഭുവനേശ്വര്‍ കുമാറും (0*) പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.