ലഖ്‌നൗ: എല്‍എസ്‌ജി-ആര്‍സിബി ത്രില്ലര്‍ പോരിനൊടുവില്‍ ഏകന സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മത്സരശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ലഖ്‌നൗ മെന്‍റര്‍ ഗൗതം ഗംഭീറും സഹതാരങ്ങളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇരു ടീമുകളും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയ മത്സരത്തിലും സമാനരീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
-
Virat Kohli vs Navin-ul-Haq in 17th Over.FULL FIGHT!!🔥 pic.twitter.com/BSMGgeKNCv
— HBD ROHIT. ᴘʀᴀᴛʜᴍᴇsʜ⁴⁵ (@45Fan_Prathmesh) May 1, 2023 " class="align-text-top noRightClick twitterSection" data="
">Virat Kohli vs Navin-ul-Haq in 17th Over.FULL FIGHT!!🔥 pic.twitter.com/BSMGgeKNCv
— HBD ROHIT. ᴘʀᴀᴛʜᴍᴇsʜ⁴⁵ (@45Fan_Prathmesh) May 1, 2023Virat Kohli vs Navin-ul-Haq in 17th Over.FULL FIGHT!!🔥 pic.twitter.com/BSMGgeKNCv
— HBD ROHIT. ᴘʀᴀᴛʜᴍᴇsʜ⁴⁵ (@45Fan_Prathmesh) May 1, 2023
ലഖ്‌നൗവിന്‍റെ അഫ്‌ഗാന്‍ താരം നവീന്‍ ഉല്‍ ഹഖിന്‍റെ പുറത്താകലിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പതിനെട്ടാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ പുറത്തായതിന് പിന്നാലെ നവീന്‍ ഉല്‍ ഹഖും വിരാട് കോലിയുമായി ചെറിയ വാക് പോരിലേക്ക് നീങ്ങി. ക്രീസിലുണ്ടായിരുന്ന വെറ്ററന്‍ താരം അമിത് മിശ്ര ഇടപെട്ടാണ് ഈ രംഗം തണുപ്പിച്ചത്.
-
Naveen vs Kohli pic.twitter.com/W9szeQOkBB
— Ayyappan (@Ayyappan_1504) May 1, 2023 " class="align-text-top noRightClick twitterSection" data="
">Naveen vs Kohli pic.twitter.com/W9szeQOkBB
— Ayyappan (@Ayyappan_1504) May 1, 2023Naveen vs Kohli pic.twitter.com/W9szeQOkBB
— Ayyappan (@Ayyappan_1504) May 1, 2023
പിന്നാലെ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ക്രീസിലേക്കെത്തി. എന്നാല്‍ മത്സരത്തില്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ രാഹുലിന് സാധിച്ചില്ല. അവസാന ഓവറിലെ അഞ്ചാം പന്തില്‍ അമിത് മിശ്രയെ പുറത്താക്കി ആര്‍സിബി 18 റണ്‍സിന്‍റെ ജയം ആഘോഷിച്ചു.
-
Naveen ul haq denied to talk with Kohli
— karna (@this_is_elon24) May 1, 2023 " class="align-text-top noRightClick twitterSection" data="
Entertainment into 100 ho rha pic.twitter.com/79BjOZS6bZ
">Naveen ul haq denied to talk with Kohli
— karna (@this_is_elon24) May 1, 2023
Entertainment into 100 ho rha pic.twitter.com/79BjOZS6bZNaveen ul haq denied to talk with Kohli
— karna (@this_is_elon24) May 1, 2023
Entertainment into 100 ho rha pic.twitter.com/79BjOZS6bZ
ഇതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങള്‍ക്ക് ഏകന സ്റ്റേഡിയം സാക്ഷിയായത്. മത്സരശേഷം സാധാരണ നിലയില്‍ തന്നെ ഇരു ടീമുകളിലെയും താരങ്ങളും കോച്ചിങ് സ്റ്റാഫുകളും കൈകൊടുത്ത് പിരിഞ്ഞിരുന്നു. എന്നാല്‍ ഈ സമയം വിരാടിന് കൈ കൊടുത്ത നവീന്‍ ആര്‍സിബി താരത്തോട് ദേഷ്യത്തേടെ സംസാരിക്കുകയും കൈ തള്ളിമാറ്റുകയും ചെയ്‌തു.
-
#ViratKohli This is the moment when whole fight started between Virat Kohli and LSG Gautam Gambhir
— Mehulsinh Vaghela (@LoneWarrior1109) May 1, 2023 " class="align-text-top noRightClick twitterSection" data="
Amit Mishra
Naveen ul haq#LSGvsRCB pic.twitter.com/hkId1J33vY
">#ViratKohli This is the moment when whole fight started between Virat Kohli and LSG Gautam Gambhir
— Mehulsinh Vaghela (@LoneWarrior1109) May 1, 2023
Amit Mishra
Naveen ul haq#LSGvsRCB pic.twitter.com/hkId1J33vY#ViratKohli This is the moment when whole fight started between Virat Kohli and LSG Gautam Gambhir
— Mehulsinh Vaghela (@LoneWarrior1109) May 1, 2023
Amit Mishra
Naveen ul haq#LSGvsRCB pic.twitter.com/hkId1J33vY
മുന്നിലേക്ക് നടന്ന കോലി തിരിഞ്ഞ് നവീനോടും എന്തോ പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ഗ്ലെന്‍ മാക്‌സ്‌വെല്ലും മറ്റ് താരങ്ങളും ഇടപെട്ട് രംഗം തണുപ്പിച്ചു. എന്നാല്‍ അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ നവീന്‍ ഉല്‍ ഹഖ് തയ്യാറായിരുന്നില്ല.
ഈ സംഭവത്തിന് ശേഷം ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലുമായി വിരാട് കോലി ഏറെ നേരം സംസാരിച്ചിരുന്നു. പിന്നാലെ നവീനെ അവിടേക്ക് രാഹുല്‍ വിളിച്ചിരുന്നെങ്കിലും അങ്ങോട്ടേക്ക് വരാന്‍ ലഖ്‌നൗ പേസര്‍ തയ്യാറായിരുന്നില്ല.
അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലെ ജയത്തിന് പിന്നാലെ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി. 9 കളിയില്‍ 5 ജയത്തോടെ പത്ത് പോയിന്‍റാണ് ടീമിനുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ 18 റണ്‍സിന്‍റെ ജയമായിരുന്നു ആര്‍സിബി സ്വന്തമാക്കിയത്.
ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 9 വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സ് നേടി. ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ് (44) വിരാട് കോലി (30) എന്നിവരുടെ ബാറ്റിങ്ങാണ് സന്ദര്‍ശകര്‍ക്ക് ലഖ്‌നൗവിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. നവീന്‍ ഉല്‍ ഹഖ് സൂപ്പര്‍ ജയന്‍റ്‌സിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
127 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിനെ ആര്‍സിബി ബോളര്‍മാര്‍ ഓരോരുത്തരായി എറിഞ്ഞിടുകയായിരുന്നു. ലഖ്‌നൗവിന്‍റെ അഞ്ച് താരങ്ങള്‍ മാത്രമായിരുന്നു രണ്ടക്കം കടന്നത്.
More Read : IPL 2023| എറിഞ്ഞ് പിടിച്ച് ബാംഗ്ലൂർ; കുഞ്ഞൻ ടോട്ടലിന് മുന്നിൽ അടിതെറ്റി വീണ് ലഖ്‌നൗ