ETV Bharat / sports

IPL: ലേലത്തില്‍ പണക്കൊഴുപ്പ്, കളിക്കളത്തിൽ വൻ ഫ്ലോപ്പ്; അറിയാം ആ താരങ്ങളെ

കോടികൾ മുടക്കി ഫ്ലോപ്പായ ചില താരങ്ങളെ നോക്കാം.

author img

By

Published : Apr 22, 2022, 10:56 PM IST

List of expensive IPL players  IPL players underperformance  Expensive IPL players at auctions  IPL news  എന്നാൽ കളിക്കളത്തിൽ വൻ ഫ്ലേപ്പായ താരങ്ങൾ  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎല്ലിൽ പരാജയമായി മാറിയ താരങ്ങൾ
IPL: പണം വാരിക്കൂട്ടി, എന്നാൽ കളിക്കളത്തിൽ വൻ ഫ്ലേപ്പ്; താരങ്ങൾ ഇവർ

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഓരോ സീസണിലും ഓരോ പുത്തൻ താരോദയങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കോടികൾ മുടക്കി ടീമിലെത്തിക്കുന്ന പല താരങ്ങളും പ്രകടനത്തിൽ മങ്ങിപ്പോകാറുമുണ്ട്. ടീമിന്‍റെ നെടും തൂണായേക്കാം എന്ന വിശ്വാസത്തോടെ കോടികൾ മുടക്കി ടീമിലെത്തിക്കുന്ന ഒട്ടനവധി താരങ്ങൾ കിട്ടിയ പണത്തിന്‍റെ നാലിലൊന്ന് പ്രകടനം പോലും കാഴ്‌ചവെയ്‌ക്കാൻ കഴിയാതെ തീർത്തും പരാജയമായി മാറിയിട്ടുണ്ട്. അത്തരത്തിൽ കോടികൾ മുടക്കി ഫ്ലോപ്പായ ചില താരങ്ങളെ നോക്കാം.

  • ഷെൽഡൻ കോട്രെൽ (പഞ്ചാബ് കിങ്സ്) 8.5 കോടി: 2020ൽ അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബ് 8.5 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ താരമാണ് വിൻഡീസ് പേസറായ ഷെൽഡൻ കോട്രെൽ. എന്നാൽ 8.8 എക്കോണമി റേറ്റിൽ ആറ് വിക്കറ്റ് മാത്രമാണ് താരത്തിന് സീസണിലുടനീളം സ്വന്തമാക്കാൻ സാധിച്ചത്. മോശം പ്രകടനത്തെ തുടർന്ന് 2021ൽ താരത്തിനെ ആരും സ്വന്തമാക്കിയില്ല.
  • പവൻ നേഗി(ഡൽഹി ഡെയർഡെവിൾസ്) 8.5 കോടി : ചെന്നൈ സൂപ്പർ കിങ്സിൽ നടത്തിയ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ ഡൽഹി ക്യാപ്പിറ്റൽസ് ആയ പഴയ ഡൽഹി ഡെയർഡെവിൾസ് 8.5 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയത്. ഓൾ റൗണ്ടറായ നേഗിക്ക് ബാറ്റിങ്ങിൽ കാര്യമായി തിളങ്ങാനായില്ല എന്ന് മാത്രമല്ല ബോളിങ്ങിൽ 9.33 എന്ന എക്കോണമിയിൽ ഒരു വിക്കറ്റ് മാത്രമേ സ്വന്തമാക്കാൻ സാധിച്ചുള്ളു.
  • ദിനേശ് കാർത്തിക് (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), 10.50 കോടി: നിലവിൽ ആർസിബിയുടെ മിന്നും താരമായിരുന്ന ദിനേഷ്‌ കാർത്തിക്കിനെ 2015ൽ 10.5 കോടിക്ക് ബാംഗ്ലൂർ ടീമിലെത്തിച്ചിരുന്നു. എന്നാൽ പണത്തിനൊത്ത പ്രകടനം കാഴ്‌ചവെക്കാൻ ആ സീസണിൽ കാർത്തിക്കിന് കഴിഞ്ഞില്ല. പിന്നീടുള്ള സീസണുകളിൽ ഗുജറാത്ത് ലയണ്‍സിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും ചേക്കേറിയ താരത്തെ കഴിഞ്ഞ മെഗാ ലേലത്തിൽ 5.5 കോടി രൂപയ്‌ക്ക് ബാംഗ്ലൂർ തിരികെയെടുക്കുകയായിരുന്നു.
  • ഗ്ലെൻ മാക്‌സ്‌വെൽ (കിങ്സ് ഇലവൻ പഞ്ചാബ്), 10.75 കോടി: നിലവിൽ റോയൽ ചലഞ്ചേഴ്‌സിന്‍റെ സൂപ്പർ താരമായ മാക്‌സ്‌വെല്ലിന് 2020 ലെ സീസണ്‍ ഏറെ ദുഷ്‌കരമായിരുന്നു. 10.57 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ആ സീസണിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരവുമായിരുന്നു മാക്‌സ്‌വെൽ. സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 101.98 സ്‌ട്രൈക്ക് റേറ്റിൽ 108 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.
  • ടൈമൽ മിൽസ് (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), 12.50 കോടി: 2017 സീസണിൽ ഇംഗ്ലണ്ടിന്‍റെ ഇടം കൈയ്യൻ പേസറായ മിൽസിനെ 12.5 കോടി രൂപക്കാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. എന്നാൽ സീസണിൽ 8.57 ഇക്കോണമിയിൽ അഞ്ച് വിക്കറ്റ് മാത്രമേ താരത്തിന് സ്വന്തമാക്കാൻ സാധിച്ചുള്ളു. ഈ വർഷം താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിട്ടുണ്ട്.
  • കെയ്‌ൽ ജാമിസൺ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), 15 കോടി: 2021 ൽ 15 കോടി രൂപക്കാണ് കിവീസ് പേസർ കെയ്‌ൽ ജാമിസണെ ആർസിബി സ്വന്തമാക്കിയത്. എന്നാൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 9.60 എന്ന ഇക്കോണമിയിൽ ഒൻപത് വിക്കറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളു.
  • പാറ്റ് കമ്മിൻസ് (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്), INR 15.50 കോടി: 2020-ൽ ഏറ്റവും പണം വാരിയ താരമായിരുന്നു പാറ്റ് കമ്മിൻസ്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 2 സീസണുകളിൽ നിന്നായി 21 വിക്കറ്റുകൾ മാത്രമേ താരത്തിന് സ്വന്തമാക്കാനുയുള്ള. 8.83 ആയിരുന്നു താരത്തന്‍റെ ശരാശരി.
  • യുവരാജ് സിങ് (ഡൽഹി ഡെയർഡെവിൾസ്) 16 കോടി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ യുവരാജ് സിങിനെ 2015 സീസണിലാണ് ഡൽഹി 16 കോടിക്ക് സ്വന്തമാക്കിയത്. എന്നാൽ 14 ഇന്നിങ്സുകളിൽ നിന്ന് 19.07 ശരാശരിയിൽ 248 റണ്‍സ് മാത്രമേ താരത്തിന് സ്വന്തമാക്കാനായുള്ളു.
  • ക്രിസ് മോറിസ് (രാജസ്ഥാൻ റോയൽസ്), 16.25 കോടി: 2021ൽ 16.25 കോടിക്കാൻ രാജസ്ഥാൻ മോറിസിനെ സ്വന്തമാക്കിയത്. എന്നാൽ 11 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റും 67 റണ്‍സും മാത്രമേ താരത്തിന് സ്വന്തമാക്കാൻ സാധിച്ചുള്ളു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.