ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത നായകൻ നിതീഷ് റാണ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇരു ടീമുകൾക്കും പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ജീവൻ മരണ പോരാട്ടത്തിനാകും ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുക.
കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്. ഓപ്പണർ എൻ ജഗദീശന് പകരം വൈഭവ് അറോറയും ഡേവിഡ് വെയ്‌സിന് പകരം ജേസൻ റോയും പ്ലെയിങ് ഇലവനിൽ ഇടം നേടി. ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, അകേൽ ഹൊസൈൻ, ഉമ്രാന്‍ മാലിക് എന്നിവർക്ക് പകരം അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, കാർത്തിക് ത്യാഗി, ടി നടരാജൻ എന്നിവർ സണ്‍റൈസേഴ്‌സ് നിരയിൽ ഇടം പിടിച്ചു.
-
🚨 Toss Update 🚨@KKRiders win the toss and elect to bat first against @SunRisers.
— IndianPremierLeague (@IPL) May 4, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/xYKXAE6NDg#TATAIPL | #SRHvKKR pic.twitter.com/jw1eHhdeQk
">🚨 Toss Update 🚨@KKRiders win the toss and elect to bat first against @SunRisers.
— IndianPremierLeague (@IPL) May 4, 2023
Follow the match ▶️ https://t.co/xYKXAE6NDg#TATAIPL | #SRHvKKR pic.twitter.com/jw1eHhdeQk🚨 Toss Update 🚨@KKRiders win the toss and elect to bat first against @SunRisers.
— IndianPremierLeague (@IPL) May 4, 2023
Follow the match ▶️ https://t.co/xYKXAE6NDg#TATAIPL | #SRHvKKR pic.twitter.com/jw1eHhdeQk
ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. കളിച്ച ഒൻപത് മത്സരങ്ങളിൽ ആറെണ്ണത്തിൽ തോൽവി വഴങ്ങിയ കൊൽക്കത്ത നിലവിൽ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രം സ്വന്തമായുള്ള സണ്‍റൈസേഴ്‌സ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സീസണിൽ ഇരു ടീമുകളും ഇത് രണ്ടാം തവണയാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്. ആദ്യ തവണ പരസ്‌പരം കൊമ്പുകോർത്തപ്പോൾ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു.
മികച്ച ടീം കോമ്പിനേഷൻ സൃഷ്‌ടിക്കാനാകാത്തതാണ് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയാകുന്നത്. ബാറ്റർമാർക്ക് സ്ഥിരതയോടെ കളിക്കാനാകുന്നില്ല എന്നതാണ് ടീം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. നായകൻ നിതീഷ് റാണ, ജേസണ്‍ റോയ്, വെങ്കിടേഷ് അയ്യർ എന്നിവർ മാത്രമാണ് മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശുന്നത്.
പവർ ഹിറ്ററായ ആന്ദ്രേ റസൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തിരിച്ച് വരവിന്‍റെ സൂചന നൽകിയതും ടീമിന് ആശ്വാസമേകുന്നുണ്ട്. വരുണ്‍ ചക്രവർത്തി, സുയഷ് ശർമ എന്നിവരൊഴികെ ബോളർമാരില്‍ ആർക്കും തന്നെ സ്ഥിരത കൈവരിക്കാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ ജയിക്കാവുന്ന മത്സരങ്ങളിൽ തോൽവി വഴങ്ങുന്ന അവസ്ഥയും കൊൽക്കത്ത നേരിടുന്നുണ്ട്.
മറുവശത്ത് സണ്‍റൈസേഴ്‌സും കൊൽക്കത്തയ്‌ക്ക് സമാനമാണ്. ബാറ്റിങ്ങ് നിരയുടെ സ്ഥിരതയില്ലായ്‌മ ടീമിന് വലിയ തലവേദനയാകുന്നുണ്ട്. ഭുവനേശ്വർ കുമാർ നേതൃത്വം നൽകുന്ന ബോളിങ് യൂണിറ്റ് മോശമല്ലാത്ത രീതിയിൽ പന്തെറിയുന്നതാണ് ടീമിന്‍റെ ഏക ആശ്വാസം.
-
A look at the Playing XIs of both the sides 👌👌
— IndianPremierLeague (@IPL) May 4, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/xYKXAE6NDg#TATAIPL | #SRHvKKR pic.twitter.com/SqfiY1czOH
">A look at the Playing XIs of both the sides 👌👌
— IndianPremierLeague (@IPL) May 4, 2023
Follow the match ▶️ https://t.co/xYKXAE6NDg#TATAIPL | #SRHvKKR pic.twitter.com/SqfiY1czOHA look at the Playing XIs of both the sides 👌👌
— IndianPremierLeague (@IPL) May 4, 2023
Follow the match ▶️ https://t.co/xYKXAE6NDg#TATAIPL | #SRHvKKR pic.twitter.com/SqfiY1czOH
പ്ലെയിങ് ഇലവൻ
സൺറൈസേഴ്‌സ് ഹൈദരാബാദ് : മായങ്ക് അഗർവാൾ, അഭിഷേക് ശർമ, ഐഡൻ മാർക്രം (ക്യാപ്‌റ്റൻ), ഹെൻറിച്ച് ക്ലാസൻ, ഹാരി ബ്രൂക്ക്, അബ്ദുൾ സമദ്, മാർക്കോ ജാൻസെൻ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വർ കുമാർ, കാർത്തിക് ത്യാഗി, ടി നടരാജൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : വൈഭവ് അറോറ, റഹ്മാനുള്ള ഗുർബാസ്, വെങ്കടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ജേസൻ റോയ്, ശാർദുൽ താക്കൂർ, ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി.