ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം പതിപ്പിലെ ഉദ്‌ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍. ഏപ്രില്‍ ഒമ്പതിന് രാത്രി 7.30ന് ചെന്നൈയിലാണ് മത്സരം. മെയ് 30 വരെ 52 ദിവസങ്ങളിലായി നടക്കുന്ന ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ആറ് വേദികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ മൊട്ടര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മൊട്ടേരയെ കൂടാതെ ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയും മുംബൈയും കൊല്‍ക്കത്തയും ഐപിഎല്ലിന് വേദിയാകും. ലീഗ് തലത്തില്‍ ഓരോ ടീമിനും നാല് വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്. എല്ലാ മത്സരങ്ങളും ന്യൂട്രല്‍ വേദികളിലാണ് നടക്കുക.
-
🚨 BCCI announces schedule for VIVO IPL 2021 🚨
— IndianPremierLeague (@IPL) March 7, 2021 " class="align-text-top noRightClick twitterSection" data="
The season will kickstart on 9th April in Chennai and the final will take place on May 30th at the Narendra Modi Stadium, Ahmedabad.
More details here - https://t.co/yKxJujGGcD #VIVOIPL pic.twitter.com/qfaKS6prAJ
">🚨 BCCI announces schedule for VIVO IPL 2021 🚨
— IndianPremierLeague (@IPL) March 7, 2021
The season will kickstart on 9th April in Chennai and the final will take place on May 30th at the Narendra Modi Stadium, Ahmedabad.
More details here - https://t.co/yKxJujGGcD #VIVOIPL pic.twitter.com/qfaKS6prAJ🚨 BCCI announces schedule for VIVO IPL 2021 🚨
— IndianPremierLeague (@IPL) March 7, 2021
The season will kickstart on 9th April in Chennai and the final will take place on May 30th at the Narendra Modi Stadium, Ahmedabad.
More details here - https://t.co/yKxJujGGcD #VIVOIPL pic.twitter.com/qfaKS6prAJ
കൂടുതല്‍ വായനക്ക്: ഐപിഎല്‍ ഏപ്രില്‍ ഒമ്പത് മുതലെന്ന് ബിസിസിഐ വൃത്തങ്ങള്‍; ആറ് വേദികള്‍
11 ദിവസങ്ങളില്‍ രണ്ട് മത്സരങ്ങളും ശേഷിക്കുന്ന ദിവസങ്ങളില്‍ ഒരു മത്സരവുമാണ് നടക്കുക. ഡബിള്‍ ഹെഡേഴ്‌സ് നടക്കുന്ന ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 3.30 മുതലും രണ്ടാമത്തെ മത്സരം രാത്രി 7.30 മുതലും ആരംഭിക്കും. ഒരു ഐപിഎല്‍ മാത്രമുള്ള ദിവസങ്ങളില്‍ മത്സരം രാത്രി 7.30നും തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ അടച്ചിട്ട വേദിയിലാകും മത്സരങ്ങള്‍ നടക്കുക. ഗാലറിയിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പിന്നീടാകും തീരുമാനം.