ETV Bharat / sports

IPL 2023: നയിക്കാന്‍ പാണ്ഡ്യ സഹോദരങ്ങള്‍; ലഖ്‌നൗവിന് ടോസ്; ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ ബോളിങ് തെരഞ്ഞെടുത്തു.

IPL  IPL 2023  Gujarat Titans vs Lucknow Super Giants toss report  Gujarat Titans  Lucknow Super Giants  GT vs LSG toss report  hardik pandya  krunal pandya  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഹാര്‍ദിക് പാണ്ഡ്യ  ക്രുണാല്‍ പാണ്ഡ്യ
ലഖ്‌നൗവിന് ടോസ്; ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും
author img

By

Published : May 7, 2023, 3:23 PM IST

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 51-ാം മത്സരമാണിത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ഐപിഎല്ലില്‍ ക്യാപ്റ്റന്മാരെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും നേര്‍ക്കുനേരെത്തുന്ന ആദ്യ മത്സരമാണിത്. തങ്ങളെ സംബന്ധിച്ച് ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ പ്രതികരിച്ചു. ഞങ്ങൾക്ക് ഒരു മികച്ച ബാറ്റിങ്‌ സൈഡുണ്ട്, കൂടാതെ ടോട്ടൽ പിന്തുടരാനുള്ള അവസരവും ഞങ്ങൾ ആഗ്രഹിക്കുന്നു. നല്ല ക്രിക്കറ്റാണ് ഞങ്ങള്‍ കളിച്ചത്.

പോയിന്‍റ് ടേബിളിൽ ഞങ്ങൾ നല്ല നിലയിലാണ് നില്‍ക്കുന്നതെന്നും ക്രുണാല്‍ പറഞ്ഞു. ക്വിന്‍റണ്‍ ഡി കോക്ക് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് സ്ഥാനം നഷ്‌ടമായി.

ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ചത് തന്നെ ലഭിച്ചു. ഏറെ വികാരഭരിതമായ ദിവസമാണിത്. ഐപിഎല്ലില്‍ ആദ്യമായി നടക്കുന്ന കാര്യമാണിത്. ഇന്ന് ഒരു പാണ്ഡ്യ തീർച്ചയായും വിജയിക്കും.

ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ്. ഫലത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പരാജയ ഭയം ഉള്ളിൽ ഇഴഞ്ഞേക്കാം, പക്ഷേ നമുക്ക് നല്ല ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഗുജറാത്ത് കളിക്കുന്നതെന്നും ഹാര്‍ദിക് വ്യക്തമാക്കി. ജോഷ്വ ലിറ്റിൽ പുറത്തായപ്പോള്‍ അൽസാരി ജോസഫാണ് പ്ലേയിങ് ഇലവനിലെത്തിയത്.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെയ്‌ൽ മേയേഴ്‌സ്, ദീപക് ഹൂഡ, കരൺ ശർമ, ക്രുണാൽ പാണ്ഡ്യ (ക്യാപ്റ്റന്‍), മാർക്കസ് സ്റ്റോയിനിസ്, സ്വപ്‌നിൽ സിങ്‌, യാഷ് താക്കൂർ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, അവേഷ് ഖാൻ.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മോഹിത് ശർമ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.

ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തങ്ങളുടെ പതിനൊന്നാം മത്സരത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇറങ്ങുന്നത്. കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴ്‌ വിജയങ്ങള്‍ നേടിയ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അവസാനം കളിച്ച മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയം നേടിയ ആത്മവിശ്വാസത്തിലെത്തുന്ന സംഘത്തിന് ഇന്ന് ലഖ്‌നൗവിനെയും തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഏറെക്കുറെ പ്ലേ ഓഫ്‌ ഉറപ്പിക്കാന്‍ കഴിയും.

മറുവശത്ത് കളിച്ച പത്ത് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി പോയിന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാമതാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ലഖ്‌നൗവിന്‍റെ അവസാന മത്സരം മഴയത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതിന് ബാംഗ്ലൂരിനെതിരെ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ ഗുജറാത്തിനെ കീഴടക്കി വിജയ വഴിയില്‍ തിരിച്ചെത്തുകയും പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം ഉറപ്പിക്കാനുമുറച്ചാവും ലഖ്‌നൗ ഇറങ്ങുകയെന്ന് വ്യക്തം.

ALSO READ: മുംബൈ ഇന്ത്യന്‍സിന്‍റെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ക്ക് കാരണം ലോകോത്തര താരങ്ങള്‍, ചെന്നൈയുടേത് പക്ഷേ മറ്റൊന്ന് : ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.