ETV Bharat / sports

IPL 2023 | അഹമ്മദാബാദില്‍ ടോസ് വീണു; ഹാര്‍ദിക്കില്ലാതെ ഗുജറാത്ത്, രണ്ട് മാറ്റങ്ങളുമായി കൊല്‍ക്കത്ത

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

author img

By

Published : Apr 9, 2023, 3:25 PM IST

IPL  Gujarat Titans vs Kolkata Knight Riders  Gujarat Titans  Kolkata Knight Riders  GT vs KKR  hardik pandya  Nitish rana  GT vs KKR playing XI  ഐപിഎല്‍  ഐപിഎല്‍ 2023  ഗുജറാത്ത് ടൈറ്റന്‍സ്  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  ഹാര്‍ദിക് പാണ്ഡ്യ  നിതീഷ് റാണ  Rashid Khan  റാഷിദ് ഖാന്‍
ഹാര്‍ദിക്കില്ലാതെ ഗുജറാത്ത്, രണ്ട് മാറ്റങ്ങളുമായി കൊല്‍ക്കത്ത

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ്‌ ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിക്കുന്നത്.

നേരിയ അസുഖമുള്ളതിനാലാണ് ഹാര്‍ദിക് കളിക്കാതിരിക്കുന്നതെന്ന് റാഷിദ് ഖാന്‍ വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ്‌ ശങ്കറാണ് പ്ലേയിങ്‌ ഇലവനില്‍ എത്തിയത്. മികച്ച വിക്കറ്റായി തോന്നുന്നുവെന്നും നല്ല ടോട്ടല്‍ നേടി പ്രതിരോധിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമായതിനാല്‍ തങ്ങളും ആദ്യം ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസണാണ് പ്ലേയിങ്‌ ഇലവനില്‍ എത്തിയത്. മൻദീപ് സിങ്‌ പുറത്തായപ്പോള്‍ എന്‍ ജഗദീശനാണ് ടീമിലെത്തിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, സുയാഷ് ശർമ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ(ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ.

ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് ഗുജറാത്തും കൊല്‍ക്കത്തയും ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഗുജറാത്ത് കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടിയിരുന്നു.

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെയുമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോല്‍പ്പിച്ചത്. മറുവശത്ത് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആധികാരികമായി കീഴടക്കിയാണ് എത്തുന്നത്. ഇതോടെ അഹമ്മദാബാദിലും മത്സരം പിടിച്ച് ജയം തുടരാനാവും ഇരു സംഘവും ലക്ഷ്യം വയ്‌ക്കുക.

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ഗുജറാത്തിനെതിരെ നേരത്തെ ഒരു തവണയാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് പോരടിച്ചിട്ടുള്ളത്. അന്ന് എട്ട് റൺസിന് വിജയം പിടിക്കാന്‍ ഗുജറാത്തിന് കഴിഞ്ഞിരുന്നു. ഇന്ന് ഈ കണക്ക് കൂടെ വീട്ടാനുറച്ചാവും നിതീഷ്‌ റാണയുടെ കൊല്‍ക്കത്ത ഇറങ്ങുക.

തത്സമയം കാണാൻ: ഐപിഎല്‍ 16-ാം സീസണിലെ 13-ാം മത്സരമാണിത്. ഗുജറാത്ത്‌ ടൈറ്റൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയാണ് ടിവിയില്‍ ലഭ്യമാവുക. ജിയോ സിനിമ വെബ്സൈറ്റ്, അപ്ലിക്കേഷൻ എന്നിവയിലൂടെയും ഈ മത്സരം തത്സമയം കാണാം.

ALSO READ: IPL 2023 | ഇതു പറക്കും സഞ്‌ജു; രാജസ്ഥാന്‍ നായകന്‍റെ ഒറ്റക്കയ്യന്‍ ക്യാച്ച് കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.