ETV Bharat / sports

IPL 2023 | 'രണ്ട് റണ്‍സും നാല് വിക്കറ്റും' ; ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ന്നടിഞ്ഞ ഭുവനേശ്വര്‍ കുമാറിന്‍റെ അവസാന ഓവര്‍ : വീഡിയോ - ഗുജറാത്ത് ടൈറ്റന്‍സ്

19 ഓവറില്‍ 186-5 എന്ന നിലയിലായിരുന്ന ഗുജറാത്ത് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 188-9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ടീം ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റാണ് ഗുജറാത്ത് ടൈറ്റന്‍സിന് നഷ്‌ടമായത്

IPL 2023  IPL  GT vs SRH  GT vs SRH Bhuvneswar Kumar Last Over  GT vs SRH Bhuvneswar Kumar Five wickets  IPL Highlights  ഭുവനേശ്വര്‍ കുമാര്‍  ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ്  ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്‍ അഞ്ച് വിക്കറ്റ്  ഗുജറാത്ത് ടൈറ്റന്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
Bhuvaneswar Kumar
author img

By

Published : May 16, 2023, 7:36 AM IST

അഹമ്മദാബാദ് : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്‌ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്നാണ് ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. 15-ാം ഓവറില്‍ അര്‍ധസെഞ്ച്വറിക്ക് അരികില്‍ നിന്ന സായ്‌ സുദര്‍ശനെ (47) വീഴ്‌ത്തി മാര്‍ക്കോ യാന്‍സനായിരുന്നു ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയവര്‍ക്ക് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ശുഭ്‌മാന്‍ ഗില്‍ ആയിരുന്നു അവസാന ഓവറുകളില്‍ ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. 19-ാം ഓവറില്‍ ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.

19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 186-5 എന്ന നിലയിലായിരുന്നു ഗുജറാത്ത്. സെഞ്ച്വറിയടിച്ച ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ് കരുത്തില്‍ ആതിഥേയര്‍ 200 റണ്‍സ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഹൈദരാബാദിനായി അവസാന ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ ടൈറ്റന്‍സിനെ പിടിച്ചുകെട്ടി.

ടീം ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റ് വീണ ആ ഒരൊറ്റ ഓവറില്‍ രണ്ട് റണ്‍സാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്. ഇരുപതാം ഓവറിന്‍റെ ആദ്യ പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കിക്കൊണ്ടായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ടൈറ്റന്‍സിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഗില്ലിന്‍റെ കവര്‍ ഡ്രൈവിനുള്ള ശ്രമം അബ്‌ദുള്‍ സമദിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാനെയും (0) ഗുജറാത്തിന് നഷ്‌ടമായി. മുംബൈക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ എത്തിയ റാഷിദ് നേരിട്ട ആദ്യ പന്ത് തന്നെ വമ്പന്‍ അടിക്കായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഭുവിയുടെ പന്ത് താരത്തിന്‍റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്‍റെ കൈകളിലെത്തുകയായിരുന്നു.

  • Bhuvneshwar Kumar vs Gujarat Titans:

    W, W, W, 1, W, B1 in the final over five wickets for just 30 runs when Gujarat scored 188 for 9. pic.twitter.com/39UFhoE5fl

    — Johns. (@CricCrazyJohns) May 15, 2023 " class="align-text-top noRightClick twitterSection" data=" ">

നൂര്‍ അഹമ്മദാണ് ഭുവനേശ്വര്‍ കുമാറിന്‍റെ ഹാട്രിക് അവസരത്തിനായുള്ള പന്ത് നേരിട്ടത്. എന്നാല്‍, ആ പന്ത് കൃത്യമായി കണക്‌ട് ചെയ്യിക്കാന്‍ നൂറിനായില്ല. വിക്കറ്റ് കീപ്പറിലേക്ക് എത്തിയ പന്തില്‍ ഒരു റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിച്ച താരം റണ്‍ഔട്ട് ആവുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ ക്ലാസന്‍ തനിക്ക് പന്ത് ലഭിച്ചപാടെ ഭുവനേശ്വര്‍ കുമാറിന് കൈമാറി. ഭുവി നോണ്‍സ്‌ട്രൈക്കിങ് എന്‍ഡിലെ സ്റ്റംപില്‍ എറിഞ്ഞുകൊള്ളിച്ചാണ് നൂര്‍ അഹമ്മദിനെ (0) പുറത്താക്കിയത്. നാലാം പന്ത് നേരിട്ട ഷനക സിംഗിളെടുത്തു.

മുഹമ്മദ് ഷമി (0) ആയിരുന്നു അഞ്ചാം പന്ത് നേരിട്ടത്. ബൗളറിന് മുകളിലൂടെ ഷമി അടിച്ചുയര്‍ത്തിയ പന്ത് ലോങ്‌ ഓണില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന മാര്‍ക്കോ യാന്‍സന്‍ ഓടിയെത്തി പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കാനും ഭുവനേശ്വര്‍ കുമാറിനായി. ഓവറിലെ അവസാന പന്തില്‍ മോഹിത് ശര്‍മ ഒരു റണ്‍ ഓടിയെടുത്ത് ഗുജറാത്ത് ഇന്നിങ്‌സ് 188-9 എന്ന നിലയില്‍ അവസാനിപ്പിച്ചു.

More Read : IPL 2023| ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് പ്ലേ ഓഫില്‍

മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 30 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. ഐപിഎല്‍ കരിയറില്‍ താരത്തിന്‍റെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇത്. അതേസമയം, മത്സരത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തോല്‍വിയോടെ ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായും ഹൈദരാബാദ് മാറി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.