ETV Bharat / sports

അന്ന് ഫൈനലില്‍ 'പഞ്ഞിക്കിട്ട'വര്‍ക്കെതിരെ രാജസ്ഥാന്‍, 'ഒന്ന്' തിരികെപ്പിടിക്കാന്‍ ഗുജറാത്ത് ; ഇന്ന് വമ്പന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ - ഹാര്‍ദിക് പാണ്ഡ്യ

കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത്. അതിന് ശേഷം ഇരു ടീമുകളും ആദ്യമായി മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്

IPL 2023  IPL  gt vs rr  gt vs rr match preview  Gujarat Titans  Rajasthan Royals  Sanju Samson  ഐപിഎല്‍  ഐപിഎല്‍ 2023  രാജസ്ഥാന്‍ റോയല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  ഗുജറാത്ത് രാജസ്ഥാന്‍  ഹാര്‍ദിക് പാണ്ഡ്യ  സഞ്‌ജു സാംസണ്‍
IPL
author img

By

Published : Apr 16, 2023, 11:06 AM IST

അഹമ്മദാബാദ് : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് ശേഷം ഇരു ടീമുകളും പരസ്‌പരം കൊമ്പുകോര്‍ക്കാനിറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്.

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തും കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പുകളായ രാജസ്ഥാനും ഇക്കുറി ഐപിഎല്ലില്‍ മികച്ച തുടക്കം സ്വന്തമാക്കാനായിട്ടുണ്ട്. കളിച്ച നാല് മത്സരങ്ങളില്‍ ഇരു ടീമുകളും മൂന്ന് കളി വീതം ജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ട് ടീമുകള്‍ക്കും നിലവില്‍ ആറ് പോയിന്‍റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ലീഗ് ടേബിളില്‍ ഒന്നാമതും ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്.

കിടിലം ഫോമില്‍ രാജസ്ഥാന്‍, റണ്‍സ് കണ്ടെത്താന്‍ സഞ്‌ജു : തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുന്ന ജോസ്‌ ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് രാജസ്ഥാന്‍റെ കരുത്ത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്‌ജു ഗുജറാത്തിനെതിരെ മികവിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെന്നൈക്കെതിരായും ഡല്‍ഹിക്കെതിരെയും നടന്ന മത്സരങ്ങളില്‍ അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ സഞ്‌ജു പുറത്തായിരുന്നു.

ദേവ്‌ദത്ത് പടിക്കല്‍ താളം കണ്ടെത്തിയതും ടീമിന് ആശ്വാസമാണ്. പടിക്കല്‍, ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കൊപ്പം ആര്‍.അശ്വിന്‍, ധ്രുവ് ജുവല്‍ എന്നിവരണിനിരക്കുന്ന മധ്യനിരയും ശക്തമാണ്. ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റിലാണ് രാജസ്ഥാന്‍ നിലവില്‍ വെല്ലുവിളി നേരിടുന്നത്.

പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ട്രെന്‍റിന് ഇന്നത്തെ മത്സരവും നഷ്‌ടമാകാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ അല്ലാതെ മറ്റ് വിദേശ പേസര്‍മാരില്ലാത്തതും ടീമിന് തിരിച്ചടിയാണ്. ബോള്‍ട്ടിന്‍റെ അഭാവത്തില്‍ സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍ എന്നിവരിലാകും ടീമിന്‍റെ പ്രതീക്ഷകള്‍.

പോരിനുറച്ച് ഹര്‍ദിക്കും സംഘവും: ഒത്തൊരുമയും ഇന്ത്യന്‍ യുവതാരങ്ങളുടെ ഫോമുമാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കരുത്ത്. ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിനായി അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്. മധ്യനിരയിലും സുശക്തമാണ് ടൈറ്റന്‍സ്. വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ബാറ്റര്‍മാര്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ്.

രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും സ്പിന്‍ ബൗളിങ്ങും ടീമിന്‍റെ കരുത്താണ്. മുഹമ്മദ് ഷമി നയിക്കുന്ന പേസ് ബോളിങ് യൂണിറ്റില്‍ നിലവില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത മോഹിത് ശര്‍മ ഇന്ന് ശക്തരായ രാജസ്ഥാനെതിരെയും അത് ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലുള്‍പ്പടെ മൂന്ന് പ്രാവശ്യമാണ് ഇരു ടീമുകളും നേരത്തെ പരസ്‌പരം തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അതില്‍ മൂന്നിലും ജയം ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു.

Also Read: IPL 2023 | തുടര്‍ ജയം തേടി മുംബൈ ഇന്ത്യന്‍സ്, എതിരാളികള്‍ കൊല്‍ക്കത്ത

ലൈവായി കാണാന്‍ : സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെയും, ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും ഗുജറാത്ത് രാജസ്ഥാന്‍ പോരാട്ടം ലൈവായി കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.