ജയ്‌പൂര്‍: കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ കളം നിറഞ്ഞ് കളിച്ചത് രണ്ട് ടീമുകളുടെയും യുവതാരങ്ങളാണ്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ റോയല്‍സിന് യശ്വസി ജയ്‌സ്വാള്‍ തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. മത്സത്തില്‍ 43 പന്ത് നേരിട്ട ജയ്‌സ്വാള്‍ 77 റണ്‍സ് നേടിയാണ് മടങ്ങിയത്.
-
Dhruv Jurel said "I am fortunate enough to share the field with MS Dhoni, I have dreamt for it, I feel motivated as he is watching me from behind the stumps". pic.twitter.com/9VcR8EWB3A
— Johns. (@CricCrazyJohns) April 28, 2023 " class="align-text-top noRightClick twitterSection" data="
">Dhruv Jurel said "I am fortunate enough to share the field with MS Dhoni, I have dreamt for it, I feel motivated as he is watching me from behind the stumps". pic.twitter.com/9VcR8EWB3A
— Johns. (@CricCrazyJohns) April 28, 2023Dhruv Jurel said "I am fortunate enough to share the field with MS Dhoni, I have dreamt for it, I feel motivated as he is watching me from behind the stumps". pic.twitter.com/9VcR8EWB3A
— Johns. (@CricCrazyJohns) April 28, 2023
പിന്നാലെ അവസാന ഓവറുകളില്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ധ്രുവ് ജുറെലാണ്. 15 പന്തില്‍ 34 റണ്‍സെടുത്ത ജുറെല്‍ റണ്‍ഔട്ട് ആകുകയായിരുന്നു. 13 പന്തില്‍ 27 റണ്‍സടിച്ച് ദേവ്ദത്ത് പടിക്കലും മികവ് തെളിയിച്ചു.
-
Dhruv Jurel said "After 20 years, when I check the scorecard of CSK vs RR game, I will say Dhoni sir ran me out, I feel proud, that is enough for me". pic.twitter.com/R1MrK2kKJo
— Johns. (@CricCrazyJohns) April 29, 2023 " class="align-text-top noRightClick twitterSection" data="
">Dhruv Jurel said "After 20 years, when I check the scorecard of CSK vs RR game, I will say Dhoni sir ran me out, I feel proud, that is enough for me". pic.twitter.com/R1MrK2kKJo
— Johns. (@CricCrazyJohns) April 29, 2023Dhruv Jurel said "After 20 years, when I check the scorecard of CSK vs RR game, I will say Dhoni sir ran me out, I feel proud, that is enough for me". pic.twitter.com/R1MrK2kKJo
— Johns. (@CricCrazyJohns) April 29, 2023
രാജസ്ഥാനായി അതിവേഗം റണ്‍സ് ഉയര്‍ത്തിയ ധ്രുവ് ജുറെല്‍ അവസാന ഓവറിലെ മൂന്നാം പന്തിലായിരുന്നു റണ്‍ഔട്ട് ആയത്. ബൈ ഓടാന്‍ ശ്രമിക്കവെ ചെന്നൈ നായകന്‍ എംഎസ് ധോണി ഡയറക്‌ട് ത്രോയിലൂടെ ജുറെലിനെ റണ്‍ഔട്ട് ആക്കുകയായിരുന്നു. ഇതിന് പിന്നാലെ ധോണി തന്നെ റണ്‍ഔട്ട് ആക്കിയതില്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് ധ്രുവ് ജുറെല്‍ അഭിപ്രായപ്പെട്ടിരുന്നു.
'എം എസ് ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യാനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കളി കണ്ടായിരുന്നു ഞാന്‍ വളര്‍ന്നത്.
ആ സാഹചര്യത്തില്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി നിന്ന മത്സരത്തില്‍ ഒരു ബാറ്ററായി അദ്ദേഹത്തിന് മുന്നില്‍ ക്രീസില്‍ നില്‍ക്കാന്‍ എനിക്ക് സാധിച്ചു. ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. കാരണം, എന്‍റെ ബാറ്റിങ് അദ്ദേഹം പിന്നില്‍ നിന്ന് കാണുകയാണല്ലോ.
അതുപോലെതന്നെയാണ്, അദ്ദേഹത്തിന്‍റെ ത്രോയില്‍ റണ്‍ഔട്ട് ആയതിലും ഞാന്‍ അഭിമാനിക്കുന്നു. കാരണം കുറേ വര്‍ഷം കഴിഞ്ഞ് ഈ മത്സരത്തിന്‍റെ സ്‌കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ എനിക്ക് അന്ന് പറയാന്‍ കഴിയുമല്ലോ, ധോണി സാറാണ് എന്നെ റണ്‍ഔട്ടിലൂടെ പുറത്താക്കിയതെന്ന്' ജുറെല്‍ പറഞ്ഞു.
ജുറെല്‍, ജയ്‌സ്വാള്‍, പടിക്കല്‍ എന്നിവരുടെ ബാറ്റിങ്ങ് കരുത്തില്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ 202 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്കായി യുവതാരങ്ങളായ റിതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ എന്നിവരാണ് തിളങ്ങിയത്. എന്നാല്‍ 20 ഓവര്‍ ബാറ്റ് ചെയ്‌ത ചെന്നൈക്ക് മത്സരത്തില്‍ 170 റണ്‍സ് നേടാനെ സാധിച്ചുള്ളു.
ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടര്‍ച്ചയായ നാലാം ജയം ആയിരുന്നു ഇത്. എട്ടാം മത്സരത്തില്‍ ചെന്നൈയെ വീഴ്‌ത്തിയ രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്‌തിരുന്നു.