ETV Bharat / sports

IPL 2023| 'ധോണിയുടെ പിന്തുണ ഏറെ പ്രയോജനകരമായി': ഡെവോണ്‍ കോണ്‍വെ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിന്നും ഫോമില്‍ ബാറ്റ് വീശുന്ന ഡെവോണ്‍ കോണ്‍വെ എട്ട് മത്സരങ്ങളില്‍ നിന്ന് 322 റണ്‍സാണ് ഇതുവരെ നേടിയത്.

author img

By

Published : Apr 30, 2023, 1:44 PM IST

devon conway  devon conway about ms dhoni  devon conway about and csk  ms dhoni  IPL 2023  IPL  ഡെവോണ്‍ കോണ്‍വെ  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  എംഎസ് ധോണി  സിഎസ്കെ
Conway Msd

ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ. എട്ട് മത്സരങ്ങള്‍ ചെന്നൈക്കായി കളിച്ച കോണ്‍വെ 322 റണ്‍സാണ് ഇതുവരെ നേടിയത്. സീസണില്‍ ചെന്നൈയുടെ കുതിപ്പിന് റിതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഡെവോണ്‍ കോണ്‍വെ നല്‍കുന്ന സംഭാവന ചെറുതല്ല.

തന്‍റെ പ്രകടനങ്ങള്‍ മെച്ചപ്പെടാന്‍ എംഎസ് ധോണിയുടെ പിന്തുണ വലിയ തരത്തില്‍ തന്നെ സഹായകരമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡെവോണ്‍ കോണ്‍വെ ഇപ്പോള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് കോണ്‍വെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

'എംഎസ് ധോണി നായകനായ ടീമിന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് തന്നെ എനിക്കൊരു പ്രത്യേക അനുഭവമാണ് സമ്മാനിച്ചത്. തന്‍റെ അനുഭവപരിചയം കൊണ്ട് എംഎസ് നല്‍കുന്ന പിന്തുണ ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്നെ കൂടുതല്‍ വളരാന്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പെരുമാറ്റം ഞങ്ങളെ സ്വതന്ത്രമായി തന്നെ കളിക്കാന്‍ അനുവദിക്കുന്നു. എംഎസ്‌ഡിയെപ്പോലെ ഒരാളില്‍ നിന്നും പിന്തുണ ലഭിക്കുക എന്ന് പറയുന്നത് തന്നെ മറ്റൊരു താരത്തിന് പ്രയോജനകരമായ ഒരു കാര്യമാണ്', കോണ്‍വെ പറഞ്ഞു.

  • As Devon gears up for the Punjab Challenge, watch the new episode of the Lions upclose featuring the Kiwi Southpaw 📹#WhistlePodu #Yellove 🦁💛

    — Chennai Super Kings (@ChennaiIPL) April 30, 2023 " class="align-text-top noRightClick twitterSection" data=" ">

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്നും കോണ്‍വെ അഭിപ്രായപ്പെട്ടു. 'സിഎസ്‌കെയ്‌ക്കൊപ്പം ചേരുക എന്നത് തന്നെ വളരെ സവിശേഷമായ ഒരു കാര്യമാണ്. ഞങ്ങളെല്ലാം ഇവിടെ ഒരു കുടുംബത്തെപ്പോലെയാണ്. ടീം നല്‍കുന്ന പിന്തുണയിലും ഞാന്‍ ശരിക്കും സന്തുഷ്‌ടനാണ്.'

Also Read : IPL 2023 | 'ആ റണ്‍ഔട്ടില്‍ ഞാന്‍ അഭിമാനിക്കും'; എംഎസ് ധോണിയുടെ ത്രോയില്‍ പുറത്തായ ധ്രുവ് ജുറെല്‍

ടെസ്റ്റ് ക്രിക്കറ്ററില്‍ നിന്ന് ടി20 ബാറ്ററായി മാറാന്‍ താന്‍ തന്‍റെ ബാറ്റിങ് ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കോണ്‍വെ വ്യക്തമാക്കി. 'ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യിലേക്ക് എത്താന്‍ എനിക്ക് എന്‍റെ മൈന്‍ഡ്‌ സെറ്റിലുള്‍പ്പടെ ചില മാറ്റങ്ങള്‍ നടത്തേണ്ടി വന്നു. ഇതിന് വേണ്ടി കുറച്ച് കൂടി ആക്രമിച്ച് കളിക്കാന്‍ ഞാന്‍ ശ്രമിച്ചു. ടി20 ക്രിക്കറ്റില്‍ വളരെ റിസ്‌ക് ഏറിയ ഗെയിം പലപ്പോഴും കളിക്കേണ്ടി വരാറുണ്ട്. അത് തന്നെയാണ് ഈ ഫോര്‍മാറ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്' കോണ്‍വെ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡ് താരമായ ഡെവോണ്‍ കോണ്‍വയെ 2022ലെ ഐപിഎല്‍ താരലേലത്തില്‍ ഒരു കോടി മുടക്കിയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരം ചെന്നൈക്കായി കളിച്ചത്. 42 ശരാശരിയില്‍ 252 റണ്‍സ് നേടിയ താരത്തെ ഇക്കൊല്ലത്തെ താരലേലത്തിന് മുന്നോടിയായി ചെന്നൈ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

അതേസമയം, ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വൈകുന്നേരം മൂന്നരയ്‌ക്ക് ചെപ്പോക്കിലാണ് ഈ മത്സരം ആരംഭിക്കുന്നത്.

Also Read : ലോക ക്രിക്കറ്റിലെ ഒരേയൊരു 'ഹിറ്റ്‌മാന്‍'; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഇന്ന് പിറന്നാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.