ETV Bharat / sports

IPL 2023: വമ്പന്‍ നേട്ടത്തിനരികെ ധോണിയും രഹാനെയും; ചെന്നൈ-ഹൈദരാബാദ് പോരാട്ടത്തില്‍ പിറക്കാനിരിക്കുന്ന റെക്കോഡ് അറിയാം

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 4,500 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന നേട്ടത്തിന് 37 റണ്‍സ് അകലത്തില്‍ എംഎസ്‌ ധോണി.

Ajinkya Rahane  T Natarajan  MS Dhoni  IPL  IPL 2023  CSK vs SRH  Chennai Super Kings  Chennai Super Kings vs Sunrisers Hyderabad  Sunrisers Hyderabad  എംഎസ്‌ ധോണി  അജിങ്ക്യ രഹാനെ  ടി നടരാജന്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍  ഐപിഎല്‍ 2023
വമ്പന്‍ നേട്ടത്തിനരികെ ധോണിയും രഹാനെയും
author img

By

Published : Apr 21, 2023, 4:36 PM IST

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. കളിക്കളത്തില്‍ ഇന്ന് പിറക്കാനിരിക്കുന്ന മൂന്ന് റെക്കോഡുകള്‍ പരിശോധിക്കാം.

വമ്പന്‍ നേട്ടത്തിനരികെ ധോണി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാല് തവണ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് എംഎസ്‌ ധോണി. താരത്തിന്‍റെ ബാറ്റിലും ക്യാപ്റ്റന്‍സിയിലും വലിയ പ്രതീക്ഷയാണ് ചെന്നൈക്കും ആരാധകര്‍ക്കുമുള്ളത്. പരിക്കിന്‍റെ ആശങ്കയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് കളിക്കുമോയെന്നുറപ്പില്ല.

താരത്തിന്‍റെ കാല്‍മുട്ടിനേറ്റ പരിക്കാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്. എന്നാല്‍ ഇന്ന് കളിക്കാനിറങ്ങാന്‍ കഴിഞ്ഞാല്‍ ധോണിയെ ഒരു വമ്പന്‍ റെക്കോഡും കാത്തിരിപ്പുണ്ട്. ഹൈദരാബാദിനെതിരെ 37 റൺസ് കൂടി നേടിയാൽ ചെന്നൈ കൂപ്പായത്തില്‍ 4,500 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം താരമാവാന്‍ ധോണിക്ക് കഴിയും.

ചെന്നൈ കുപ്പായത്തില്‍ ഇതേവരെ കളിച്ച 183 ഇന്നിംഗ്‌സുകളിൽ നിന്നായി 40.5 ശരാശരിയിൽ 4,463 റൺസ് അടിച്ച് കൂട്ടാന്‍ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ താരം സുരേഷ്‌ റെയ്‌നയാണ് ചെന്നൈ കുപ്പായത്തില്‍ 4,500 റണ്‍സ് തികയ്‌ക്കുന്ന ആദ്യ താരം. ചെന്നൈക്കായി 4,687 റണ്‍സ് അടിച്ച് കൂട്ടിയിട്ടുള്ള സുരേഷ്‌ റെയ്‌ന നിലവില്‍ ടീമിന്‍റെ എക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരന്‍ കൂടിയാണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ധോണിയുണ്ട്.

രണ്ടടി ദൂരത്തില്‍ രഹാനെ: ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ബാറ്റര്‍മാരില്‍ ഒരാളാണ് അജിങ്ക്യ രഹാനെ. സീസണില്‍ ചെന്നൈക്കായി മിന്നും പ്രകടനമാണ് താരം നടത്തുന്നത്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിക്കാന്‍ ഒരുങ്ങുന്ന രഹാനെയും ഒരു സുപ്രധാന വ്യക്തിഗത നാഴികക്കല്ലിന് അരികിലാണ്.

ഹൈദരാബാദിനെതിരെ രണ്ട് ബൗണ്ടികള്‍ കൂടെ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 600 ബൗണ്ടറികള്‍ തികയ്‌ക്കാന്‍ രഹാനെയ്‌ക്ക് കഴിയും. ഇതോടെ ഈ നേട്ടത്തില്‍ എത്തുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററാവാനും താരത്തിന് കഴിയും. നിലവില്‍ 220 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 5,769 റൺസാണ് രഹാനെ നേടിയിട്ടുള്ളത്. 116 സിക്‌സുകളും 598 ഫോറുകള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.

മാത്രമല്ല, താരം ഇതുവരെ നേടിയ 598 ടി20 ബൗണ്ടറികളിൽ 443- എണ്ണവും ഐപിഎല്ലില്‍ നിന്നാണ് നേടിയത്. ഇതിനര്‍ഥം ഇന്ന് ഹൈദരാബാദിനെതിരെ ഏഴ്‌ ഫോറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ 450 ഫോറുകൾ എന്ന നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമായും രഹാനെ മാറും.

നാലാമനാവാന്‍ നടരാജന്‍: ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ഇതേവരെ തന്‍റെ മികച്ച പ്രകടനം നടത്താന്‍ സണ്‍റൈസേഴ്‌സ് താരം ടി നടരാജന് കഴിഞ്ഞിട്ടില്ല. സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇന്ന് ചെന്നൈക്കെതിരെ മികച്ച പ്രകടനം നടത്തി കുറഞ്ഞത് രണ്ട് വിക്കറ്റെങ്കിലും വീഴ്ത്താന്‍ കഴിഞ്ഞാല്‍ ഹൈദരാബാദിന്‍റെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാന്‍ ഇടങ്കയ്യന്‍ പേസര്‍ക്ക് കഴിയും.

നിലവില്‍ ഹൈദരാബാദിനായുള്ള 34 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് നടരാജന്‍ വീഴ്‌ത്തിയിട്ടുള്ളത്. നടരാജന്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 41 വിക്കറ്റുകളുള്ള സന്ദീപ് ശർമയാണ് പിന്നിലാവുക.

ALSO READ: 'കളി ജയിപ്പിക്കാനുള്ള കഴിവ് ആര്‍ക്കെന്ന് രാജസ്ഥാന്‍ മനസിലാക്കണം'; റിയാന്‍ പരാഗിനെതിരെ അമോൽ മജുംദാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.