ETV Bharat / sports

IPL 2023 | ചെന്നൈ- ലഖ്‌നൗ പോര് മാറ്റിവച്ചു; കാരണം അറിയാം - കെഎല്‍ രാഹുല്‍

ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍കിങ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന്‍റെ തിയതി പുനക്രമീകരിച്ചു.

LSG vs CSK  LSG vs CSK Match rescheduled  chennai super kings  lucknow super giants  ms dhoni  KL Rahul  IPL 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  എംഎസ്‌ ധോണി  കെഎല്‍ രാഹുല്‍  LSG vs CSK match date
ചെന്നൈ- ലഖ്‌നൗ പോര് മാറ്റിവച്ചു; കാരണം അറിയാം
author img

By

Published : Apr 18, 2023, 4:31 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന്‍റെ തിയതിയില്‍ മാറ്റം. ലഖ്‌നൗവിന്‍റെ തട്ടകമായ ഏക്‌ന സ്റ്റേഡിയത്തില്‍ മെയ്‌ നാലിന് നടക്കേണ്ട മത്സരമാണ് മാറ്റിയത്. മെയ്‌ മൂന്നിലേക്കാണ് ഈ മത്സരം മാറ്റിയതെന്ന് ഐപിഎല്‍ അറിയിച്ചു.

മെയ്‌ നാലിന് ലഖ്‌നൗ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ചെന്നൈ-ലഖ്‌നൗ പോരാട്ടം ഒരു ദിനം മുന്നെ നടത്താന്‍ ഐപിഎല്‍ തീരുമാനമുണ്ടായത്. പുതിയ തിയതിയില്‍ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് മത്സരം നടക്കുക. സീസണില്‍ ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 റണ്‍സിന് ലഖ്‌നൗ തോല്‍വി വഴങ്ങിയിരുന്നു.

ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റൺസാണ് നേടിയിരുന്നത്. റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ (31 പന്തില്‍ 57) അര്‍ധ സെഞ്ചുറിയും ഡെവോണ്‍ കോണ്‍വേ (29 പന്തില്‍ 47), അമ്പാട്ടി റായിഡു (14 പന്തില്‍ 27*) എന്നിവരുടെ മിന്നും പ്രകടനവുമായിരുന്നു സംഘത്തെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സെടുക്കാനാണ് സാധിച്ചത്.

കൈൽ മേയേഴ്‌സ് (22 പന്തില്‍ 53), നിക്കോളാസ് പുരാന്‍ (18 പന്തില്‍ 32), ആയുഷ്‌ ബദോനി (18 പന്തില്‍ 23) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. ചെന്നൈക്കായി നാല് വിക്കറ്റ് വീഴ്‌ത്തിയ മൊയീന്‍ അലിയായിരുന്നു ലഖ്‌നൗവിനെ പിടിച്ച് കെട്ടിയത്.

മുറുകുന്ന പോരാട്ടം: ജയം മാത്രം പ്രതീക്ഷിച്ച് ഓരോ ടീമുകളും കളത്തിലെത്തുമ്പോള്‍ ഐപിഎല്ലില്‍ ആവേശം മുറുകുകയാണ്. 16-ാം സീസണില്‍ മിക്ക ടീമുകളും അഞ്ച് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് പോയിന്‍റ്‌ പട്ടികയില്‍ തലപ്പത്തുള്ളത്. അഞ്ച് മത്സരങ്ങളില്‍ നാല് വിജയം നേടിയ രാജസ്ഥാന്‍ എട്ട് പോയിന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഈ ടീമുകള്‍ക്കെല്ലാം തന്നെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി ആറ് പോയിന്‍റുണ്ട്. എന്നാല്‍ നെറ്റ്‌ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് പോയിന്‍റ് പട്ടികയിലെ സ്ഥാനക്രമം നിശ്ചയിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് സീസണില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റ് ടീമുകള്‍. കൊല്‍ക്കത്തയ്‌ക്കും ബാംഗ്ലൂരിനും രണ്ട് വീതം വിജയം നേടാന്‍ കഴിഞ്ഞപ്പോള്‍ ഒരൊറ്റ മത്സരത്തിലും ജയിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല.

ജയം തുടരാന്‍ മുംബൈയും ഹൈദരാബാദും: ലീഗിലെ മറ്റ് ടീമുകളായ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങും. ഹൈദരാബാദിന്‍റെ തട്ടകമായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സീസണില്‍ ആദ്യം കളിച്ച രണ്ട് മത്സരങ്ങളില്‍ തോല്‍വിയോടെ തുടങ്ങിയ മുംബൈയും ഹൈദരാബാദും തുടര്‍ന്ന് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിരുന്നു.

ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് രോഹിത് ശര്‍മയുടെ മുംബൈയും എയ്‌ഡന്‍ മാര്‍ക്രത്തിന് കീഴിലിറങ്ങുന്ന ഹൈദരാബാദും ലക്ഷ്യം വയ്‌ക്കുന്നത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ മുംബൈ എട്ടാമതും ഹൈദരാബാദ് ഒമ്പതാമതുമാണ്.

ALSO READ: 'ധോണി താരങ്ങളെ സൃഷ്‌ടിക്കുന്നു, മറ്റ് ടീമുകള്‍ മികച്ചവരെ തേടിപ്പോവുന്നു'; ചെന്നൈയുടെ പ്രകടനത്തില്‍ 'തല'യ്‌ക്ക് ക്രെഡിറ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.