ETV Bharat / sports

കോടിക്കിലുക്കവുമായി മോറിസും മാക്‌സ്‌വെല്ലും: ശിവം ദുബെ ഇന്ത്യൻ കോടിപതി - ഇന്ത്യൻ പ്രീമിയർ ലീഗ്

മലയാളി താരം സച്ചിൻ ബേബിയെ 20 ലക്ഷത്തിന് ആർസിബി സ്വന്തമാക്കി

ipl  ipl auction  ipl auction news  indian premiere league  ipl aution update  ഐപിഎൽ  ഐപിഎൽ താരലേലം  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ താരലേലം വാർത്തകൾ
കോടിക്കിലുക്കവുമായി മോറിസും മാക്‌സ്‌വെല്ലും: ശിവം ദുബെ ഇന്ത്യൻ കോടിപതി
author img

By

Published : Feb 18, 2021, 5:23 PM IST

ചെന്നൈ: പണം കായ്‌ക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി താരലേലത്തില്‍ വിദേശ താരങ്ങൾക്ക് വൻ ഡിമാൻഡ്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. 16.25 കോടിയാണ് മോറിസിന്‍റെ വില. വാർഷിക പ്രതിഫലമായി 17 കോടി ലഭിക്കുന്ന വിരാട് കോലിയാണ് ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം. ആർസിബി നായകനായ കോലിയെ താരലേലത്തില്‍ ഉൾപ്പെടുത്താറില്ലെന്നതും ശ്രദ്ധേയമാണ്. 2015ല്‍ 16 കോടിക്ക് ഡല്‍ഹി ഡെയർഡെവിൾസിലെത്തിയ ഇന്ത്യൻതാരം യുവ്‌രാജ് സിങിന്‍റെ റെക്കോഡാണ് മോറിസ് തകർത്തത്. ഓസീസ് താരം മാക്‌സ്‌വെല്ലിന് ഇത്തവണയും ഐപിഎല്ലില്‍ വൻ തുക ലഭിച്ചു. 14.25 കോടിക്ക് മാക്‌സ്‌വെല്ലിനെ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ഐപിഎല്ലിലെ പുത്തൻ താരോദയമായി ഓസീസ് താരം ജെയ്‌ റിച്ചാഡ്‌സ്ൺ മാറി. 14 കോടിക്ക് ജെയ് റിച്ചാഡ്‌സൺ പഞ്ചാബിലേക്ക് പോയതും ശ്രദ്ധേയമാണ്. ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് 4.40 കോടിയാണ് രാജസ്ഥാൻ റോയല്‍സ് വില നല്‍കുന്നത്.

ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലിയെ 7 കോടിക്ക് ചെന്നൈ സ്വന്തമാക്കിയപ്പോൾ സ്റ്റീവ് സ്‌മിത്തിനെ 2.2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ന്യൂസിലൻഡ് പേസ് ബൗളർ ആദം മില്‍നെയെ 3.20 കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി. വൻ തുക പ്രതീക്ഷിച്ച ഇംഗ്ളീഷ് ബാറ്റ്‌സ്‌മാൻ ഡേവിഡ് മലനെ 1.50 കോടിക്ക് പഞ്ചാബ് കിംഗ്‌സ്‌ സ്വന്തമാക്കി. നതാൻ കോർട്ടല്‍ നൈലിന് മുംബൈ നല്‍കിയ വില അഞ്ച് കോടിയാണ്.

ഇന്ത്യൻ വെറ്ററൻ താരം പീയൂഷ് ചൗളയ്ക്ക് ഇത്തവണയും വിലയുണ്ട്. 2.40 കോടിക്കാണ് ചൗളയെ മുംബൈ സ്വന്തമാക്കിയത്. ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ ഒരു കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ബംഗ്ലാദേശ് ബൗളർ മുസ്‌തഫിസുർ റഹ്‌മാൻ ഒരു കോടിക്ക് രാജസ്ഥാനിലെത്തി. മലയാളി താരം സച്ചിൻ ബേബിയെ 20 ലക്ഷത്തിന് ആർസിബിയും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.