ETV Bharat / sports

IPL 2023| 'ഇതെന്ത് തന്ത്രം'; സഞ്‌ജുവിന്‍റെ രാജസ്ഥാനെതിരെ ഷോൺ പൊള്ളോക്ക്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍മാരെ കൈകാര്യം ചെയ്‌ത രീതിയെ വിമര്‍ശിച്ച് ഷോൺ പൊള്ളോക്ക്.

IPL 2023  Shaun Pollock  Shaun Pollock against Sanju Samson  Sanju Samson  rajasthan royals  gujarat titans  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  ഷോൺ പൊള്ളോക്ക്  സഞ്‌ജു സാംസണ്‍
IPL 2023| 'തന്ത്രങ്ങൾ അത്ഭുതപ്പെടുത്തി'; സഞ്‌ജുവിന്‍റെ രാജസ്ഥാനെതിരെ ഷോൺ പൊള്ളോക്ക്
author img

By

Published : May 6, 2023, 5:08 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാൻസിങ്‌ സ്റ്റേഡിയത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് കീഴടങ്ങിയത്. മത്സത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനെ ഗുജറാത്ത് ബോളര്‍മാര്‍ 17.5 ഓവറില്‍ 118 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയിരുന്നു.

തുടര്‍ന്ന് മറുപടിക്കിറങ്ങിയ ഗുജറാത്താവാട്ടെ 37 പന്തുകള്‍ ബാക്കി നിര്‍ത്തി വെറും ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 119 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഗുജറാത്തിനെതിരായ ഈ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ബോളിങ്ങിനിടെ രാജസ്ഥാന്‍ പ്രയോഗിച്ച തന്ത്രങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഷോൺ പൊള്ളോക്ക്. രാജസ്ഥാന്‍റെ തന്ത്രങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഷോൺ പൊള്ളോക്ക് പറയുന്നത്.

മത്സരത്തില്‍ സ്‌പിന്നര്‍മാരെ ഉപയോഗിച്ച രീതിക്കെതിരെയാണ് രാജസ്ഥാനെ പ്രോട്ടീസ് താരം കുറ്റപ്പെടുത്തുന്നത്. സ്‌പിന്നര്‍മാരെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ ഏറെ വൈകിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. "അവിടെ പ്രയോഗിച്ച ചില തന്ത്രങ്ങൾ എന്നെ അൽപ്പം ആശ്ചര്യപ്പെടുത്തി.

1-2 ഓവർ കഴിഞ്ഞപ്പോൾ തന്നെ പിച്ചില്‍ സ്വിങ് ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് മനസിലായിരുന്നു. അതിനാൽ, സ്‌പിന്നര്‍മാര്‍ക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുമോ എന്നാണ് നോക്കേണ്ടിയിരുന്നത്. എന്നാല്‍ സ്‌പിന്നർമാരെ കൊണ്ടുവരാൻ രാജസ്ഥാന്‍ വൈകിയത് അൽപ്പം ആശ്ചര്യപ്പെടുത്തുന്നത് തന്നെയാണ്" പൊള്ളോക്ക് പറഞ്ഞു.

ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യത്തോടായിരുന്നു താരത്തിന്‍റ പ്രതികരണം. പിച്ചിന്‍റെ അവസ്ഥയുമായി ബന്ധപ്പെട്ടതിനേക്കാൾ രാജസ്ഥാന്‍ റോയല്‍സിന്‍റേത് ബാറ്റിങ് തകർച്ചയായിരുന്നുവെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ ഓള്‍ റൗണ്ടര്‍ കൂടിയായ ഷോൺ പൊള്ളോക്ക് വ്യക്തമാക്കി.

"പിച്ചില്‍ കാര്യമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സ് 118 റൺസിന് പുറത്തായത് നിരാശാജനകമാണ്. മറുപടിക്കിറങ്ങിയ ഗുജറാത്ത് വേഗം തന്നെ 119-ൽ എത്തിയത് ആ പിച്ചില്‍ ബാറ്റ് ചെയ്യുന്നതിനുള്ള അനായാസത കാണിക്കുന്നതായിരുന്നു. സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് പകരം ഇത് ബാറ്റിങ്‌ തകര്‍ച്ച തന്നെയായിരുന്നു" പൊള്ളോക്ക് കൂട്ടിച്ചേർത്തു.

ഗുജറാത്തിനെതിരായ തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരമാണ് രാജസ്ഥാന്‍ കളഞ്ഞ് കുളിച്ചത്. 20 പന്തിൽ 30 റൺസ് നേടിയ നായകൻ സഞ്‌ജു സാംസണ്‍ ആയിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. മറ്റു താരങ്ങിളില്‍ നിന്നും തീര്‍ത്തും നിരാശജകമായ പ്രകടനമാണ് ഉണ്ടായിരുന്നത്.

യശ്വസി ജയ്‌സ്‌വാള്‍ (11 പന്തില്‍ 14), ദേവ്‌ദത്ത് പടിക്കല്‍ (12 പന്തില്‍ 12), ട്രെന്‍റ്‌ ബോള്‍ട്ട് എന്നിവര്‍ മാത്രമായിരുന്നു സഞ്‌ജുവിനെ കൂടാതെ രണ്ടക്കം തൊട്ടത്. മിന്നും ഫോമിലുള്ള യശ്വസി ജയ്‌സ്‌വാള്‍ സഞ്‌ജുവുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. സഞ്‌ജുവാകട്ടെ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.

ALSO READ: IPL 2023| ഇന്ന് കോലി സെഞ്ച്വറിയടിച്ച് ഗാംഗുലിയോടുള്ള ആദരവ് പ്രകടിപ്പിക്കണം: ശ്രീശാന്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.