ETV Bharat / sports

IPL 2023 | രഹാനെയെ മറികടന്ന് ഒന്നാമത്; രാജസ്ഥാന്‍ റോയല്‍സിന്‍റെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനായി സഞ്‌ജു സാംസണ്‍ - രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ്

2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്‌ജു സാംസണ്‍ ഇതുവരെ ടീമിനായി 118 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

ipl 2023  sanju samson  sanju samson record for rajasthan  rajasthan royals all time top scorer  sanju samson ipl record  സഞ്‌ജു സാംസണ്‍  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍ രാജസ്ഥാന്‍ റെക്കോഡ്  രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ്  സഞ്‌ജു ഐപിഎല്‍ ബാറ്റിങ് റെക്കോഡ്
Sanju Samson
author img

By

Published : Apr 6, 2023, 8:55 AM IST

ഗുവാഹത്തി: ആദ്യ മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച ഫലമായിരുന്നില്ല ഉണ്ടായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ റോയല്‍സിന്‍റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ റോയല്‍സിനായി നായകന്‍ സഞ്‌ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്. രാജസ്ഥാന്‍ 3.2 ഓവറില്‍ 26-2 എന്ന നിലയില്‍ നിന്നപ്പോഴാണ് സഞ്‌ജു ക്രീസിലേക്കെത്തിയത്. നാലാമനായി ക്രീസിലെത്തിയ സഞ്‌ജു 25 പന്ത് നേരിട്ട് 42 റണ്‍സ് അടിച്ചുകൂട്ടി.

അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്. അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 11-ാം ഓവര്‍ എറിഞ്ഞ നാഥന്‍ എല്ലിസിന്‍റെ പന്തിലാണ് സഞ്‌ജു പുറത്തായത്. പഞ്ചാബിനെതിരായ 42 റണ്‍സ് പ്രകടനത്തിലൂടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും സഞ്‌ജു സാംസണ്‍ മാറി.

ടീമിലെ മുന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സഞ്‌ജു ഇന്നലെ മറികടന്നത്. രാജസ്ഥാന് വേണ്ടി 118 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്‌ജു ഇതുവരെ 30.46 ശരാശരിയില്‍ 3138 റണ്‍സാണ് നേടിയിട്ടുള്ളത്. രഹാനെ 106 മത്സരങ്ങളില്‍ നിന്നും 3096 റണ്‍സ് റോയല്‍സിന് വേണ്ടി നേടിയിരുന്നു.

ipl 2023  sanju samson  sanju samson record for rajasthan  rajasthan royals all time top scorer  sanju samson ipl record  സഞ്‌ജു സാംസണ്‍  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍ രാജസ്ഥാന്‍ റെക്കോഡ്  രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ്  സഞ്‌ജു ഐപിഎല്‍ ബാറ്റിങ് റെക്കോഡ്
സഞ്‌ജു സാംസണ്‍

നിലവില്‍ ടീമിനൊപ്പമുള്ള ജോസ്‌ ബട്‌ലര്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സിനായി 60 മത്സരം കളിച്ച ബട്‌ലര്‍ 2378 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഷെയ്‌ന്‍ വാട്‌സണ്‍ (2474), രാഹുല്‍ ദ്രാവിഡ് (1324) എന്നിവരാണ് ഈ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സഞ്‌ജു സാംസണിനെ 2013ലാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ആദ്യ സീസണില്‍ തന്നെ രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഞ്‌ജുവിന് സാധിച്ചിരുന്നു. ഐപിഎല്‍ വാതുവയ്‌പ്പ് കേസുമായ ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് സസ്‌പെന്‍ഷന്‍ നേരിട്ട രണ്ട് വര്‍ഷം സഞ്‌ജു ഡല്‍ഹിക്കൊപ്പമായിരുന്നു കളിച്ചത്.

തുടര്‍ന്ന് 2018ലെ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്‌ജുവിനെ തിരികെ കൂടാരത്തിലെത്തിക്കുകയായിരുന്നു. ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പോരാട്ടം മറികടന്ന് എട്ട് കോടി രൂപയ്‌ക്കാണ് അന്ന് രാജസ്ഥാന്‍ സഞ്‌ജുവിനെ സ്വന്തമാക്കിയത്. തുടര്‍ന്ന് ടീമിലെ സ്ഥിരാംഗമായ താരത്തിനെ 2021ല്‍ സ്റ്റീവ് സ്‌മിത്തിന് പകരക്കാരനായി ടീമിന്‍റെ നായകനായി നിയമിച്ചു.

ഐപിഎല്‍ പ്രഥമ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് 2022ലാണ് തങ്ങളുടെ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍, അന്ന് ഗുജറാത്ത് ടൈറ്റന്‍സിനോട് കലാശപ്പോരാട്ടത്തില്‍ തോറ്റുമടങ്ങാനായിരുന്നു ടീമിന്‍റെ വിധി.

Also Read: IPL 2023: പൊരുതി നിന്ന് സഞ്ജു, ഇംപാക്ട് തീർത്ത് ജുറൽ; ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ പഞ്ചാബിന് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.