ബെംഗളൂരു: ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം.
തിരിച്ചുവരവിന് മുംബൈ ഇന്ത്യന്‍സ്: അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ രോഹിതും സംഘവും കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് മടങ്ങിയത്. കളിച്ച 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമായിരുന്നു ടീം ജയിച്ചത്. ഇക്കുറി വമ്പന്‍ തിരിച്ചുവരവാണ് മുംബൈ ലക്ഷ്യമിടുന്നത്.
-
RCB v MI, Game Day Preview: Captain Faf, Coach Bangar and Harshal Patel tell us how Game Ready we are, heading into our first big home game of the #IPL2023. Watch to find out what they had to say about our preparations.#PlayBold #ನಮ್ಮRCB #IPL2023 #RCBvMI pic.twitter.com/Ht127DdKAC
— Royal Challengers Bangalore (@RCBTweets) April 2, 2023 " class="align-text-top noRightClick twitterSection" data="
">RCB v MI, Game Day Preview: Captain Faf, Coach Bangar and Harshal Patel tell us how Game Ready we are, heading into our first big home game of the #IPL2023. Watch to find out what they had to say about our preparations.#PlayBold #ನಮ್ಮRCB #IPL2023 #RCBvMI pic.twitter.com/Ht127DdKAC
— Royal Challengers Bangalore (@RCBTweets) April 2, 2023RCB v MI, Game Day Preview: Captain Faf, Coach Bangar and Harshal Patel tell us how Game Ready we are, heading into our first big home game of the #IPL2023. Watch to find out what they had to say about our preparations.#PlayBold #ನಮ್ಮRCB #IPL2023 #RCBvMI pic.twitter.com/Ht127DdKAC
— Royal Challengers Bangalore (@RCBTweets) April 2, 2023
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നീ ഇന്ത്യന്‍ താരങ്ങളാല്‍ ശക്തമാണ് മുബൈ ബാറ്റിങ് നിര. ഡെവാള്‍ഡ് ബ്രെവിസ് കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നീ വിദേശ താരങ്ങള്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ക്കാന്‍ കഴിവുള്ളവരാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ താരമായ കാമറൂണ്‍ ഗ്രീനിന്‍റെ പ്രകടനം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പരിക്കേറ്റ ജസ്‌പ്രീത് ബുംറ ഇല്ലാത്തത് ടീമിന്‍റെ ഫാസ്റ്റ് ബോളിങ് യൂണിറ്റിന്‍റെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. ജോഫ്രെ ആര്‍ച്ചറിലൂടെ ബുംറയുടെ അഭാവം മറികടക്കാന്‍ ടീമിന് സാധിക്കുമെന്നണ് ആരാധകരുടെ പ്രതീക്ഷ. സ്‌പിന്‍ യൂണിറ്റില്‍ വമ്പന്‍ പേരുകളൊന്നുമില്ലാത്തതും ടീമിന് തിരിച്ചടിയാണ്.
-
Kohli and Rohit have eerily similar records against MI and RCB, respectively.
— Wisden India (@WisdenIndia) April 2, 2023 " class="align-text-top noRightClick twitterSection" data="
Rohit, however, has a superior strike rate in the clash between the two teams.
Who will be the top performer in tonight's clash? #RCBvMI #IPL2023 pic.twitter.com/rmADo0tjid
">Kohli and Rohit have eerily similar records against MI and RCB, respectively.
— Wisden India (@WisdenIndia) April 2, 2023
Rohit, however, has a superior strike rate in the clash between the two teams.
Who will be the top performer in tonight's clash? #RCBvMI #IPL2023 pic.twitter.com/rmADo0tjidKohli and Rohit have eerily similar records against MI and RCB, respectively.
— Wisden India (@WisdenIndia) April 2, 2023
Rohit, however, has a superior strike rate in the clash between the two teams.
Who will be the top performer in tonight's clash? #RCBvMI #IPL2023 pic.twitter.com/rmADo0tjid
പ്രതീക്ഷകളുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനക്കാരായി മുന്നേറിയ ടീം രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനോട് തോറ്റാണ് പുറത്തായത്. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.
-
🏏 Training + 🎂 Jofra's birthday + 🎙️ Pre-match PC = Aaj ka #MIDaily 💙
— Mumbai Indians (@mipaltan) April 2, 2023 " class="align-text-top noRightClick twitterSection" data="
Head to 👉 https://t.co/OCCr0lFA5o or the MI App to watch the full video 📽️#OneFamily #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL MI TV pic.twitter.com/2gFavRoWKC
">🏏 Training + 🎂 Jofra's birthday + 🎙️ Pre-match PC = Aaj ka #MIDaily 💙
— Mumbai Indians (@mipaltan) April 2, 2023
Head to 👉 https://t.co/OCCr0lFA5o or the MI App to watch the full video 📽️#OneFamily #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL MI TV pic.twitter.com/2gFavRoWKC🏏 Training + 🎂 Jofra's birthday + 🎙️ Pre-match PC = Aaj ka #MIDaily 💙
— Mumbai Indians (@mipaltan) April 2, 2023
Head to 👉 https://t.co/OCCr0lFA5o or the MI App to watch the full video 📽️#OneFamily #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL MI TV pic.twitter.com/2gFavRoWKC
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മോശം ഹോം റെക്കോഡുള്ള ടീം ആണ് ആര്‍സിബി. ഇവിടെ കളിച്ചിട്ടുള്ള 77 മത്സരങ്ങളില്‍ 36 എണ്ണത്തില്‍ മാത്രമാണ് ആര്‍സിബിക്ക് വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഫാഫ് ഡു പ്ലെസിസിക്ക് കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിയുടെ ആദ്യ എട്ട് മത്സരങ്ങളില്‍ ആറും ചിന്നസ്വാമിയിലാണ് നടക്കുന്നത്. ഇതിലെ പ്രകടനമായിരിക്കും ഇക്കുറി ടീമിന്‍റെ ഭാവി നിര്‍ണയിക്കുക.
ഫോമിലേക്ക് തിരികെച്ചെത്തിയ വിരാട് കോലിക്കൊപ്പം, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സവെല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ ബാറ്റിങ്ങിലാണ് ടീം പ്രതീക്ഷ വയ്‌ക്കുന്നത്. ആര്‍സിബി ബോളര്‍മാരുടെ ശവപ്പറമ്പായ ചിന്നസ്വാമിയില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനവും ടീമിന് നിര്‍ണായകമാകും. പരിക്കേറ്റ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്.
-
चाबूक 💥 क्लास 🤩 झकास 🤌 Captain RO 🧢, सूर्या दादा ☀️ & Pocket Dynamo 💣 smashed some in the nets ahead of #MI's #TATAIPL opener 🏏 #OneFamily #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @ImRo45 @ishankishan51 @surya_14kumar MI TV pic.twitter.com/Xmne2BeiEy
— Mumbai Indians (@mipaltan) April 1, 2023 " class="align-text-top noRightClick twitterSection" data="
">चाबूक 💥 क्लास 🤩 झकास 🤌 Captain RO 🧢, सूर्या दादा ☀️ & Pocket Dynamo 💣 smashed some in the nets ahead of #MI's #TATAIPL opener 🏏 #OneFamily #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @ImRo45 @ishankishan51 @surya_14kumar MI TV pic.twitter.com/Xmne2BeiEy
— Mumbai Indians (@mipaltan) April 1, 2023चाबूक 💥 क्लास 🤩 झकास 🤌 Captain RO 🧢, सूर्या दादा ☀️ & Pocket Dynamo 💣 smashed some in the nets ahead of #MI's #TATAIPL opener 🏏 #OneFamily #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @ImRo45 @ishankishan51 @surya_14kumar MI TV pic.twitter.com/Xmne2BeiEy
— Mumbai Indians (@mipaltan) April 1, 2023
കണക്കില്‍ ആധിപത്യം മുംബൈക്ക്: നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്കാണ് ആധിപത്യം. ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയ 30 മത്സരങ്ങളില്‍ 17ലും മുംബൈ ജയിച്ചു. 13 എണ്ണത്തില്‍ മാത്രമായിരുന്നു ആര്‍സിബി ജയം നേടിയത്.
ചിന്നസ്വാമിയില്‍ 12 തവണ ഇരുടീമും നേരിട്ടേറ്റുമുട്ടിയപ്പോള്‍ 9-ലും മുംബൈ ആണ് ജയിച്ചത്. എന്നാല്‍, മുംബൈക്കെതിരായ അവസാന മൂന്ന് മത്സരം ജയിക്കാന്‍ സാധിച്ചത് ആര്‍സിബിയുടെ ആത്മവിശ്വാസം കൂട്ടുന്നതാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫിന്‍ അലന്‍, ദിനേശ് കാര്‍ത്തിക്ക്, രജത് പടിദാര്‍, അനൂജ് റാവത്ത്, സുയഷ് പ്രഭുദേശായി, മഹിപാല്‍ ലോംറോര്‍, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, വാനിന്ദു ഹസരംഗ, മൈക്കിള്‍ ബ്രേസ്‌വെല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, റീസ് ടോപ്‌ലി, രാജൻ കുമാർ, ഹിമാന്‍ഷു ശര്‍മ, അവിനാഷ് സിങ്, ആകാശ് ദീപ്, സോനു യാദവ്, മനോജ് ഭാണ്ഡെ.
-
It's been a long time coming, but the wait is over! 🤩
— Royal Challengers Bangalore (@RCBTweets) April 2, 2023 " class="align-text-top noRightClick twitterSection" data="
Here's a refresher on some records at Namma Chinnaswamy to get you in the mood for our HOMECOMING! 🏟️#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/4S4CAvTEGk
">It's been a long time coming, but the wait is over! 🤩
— Royal Challengers Bangalore (@RCBTweets) April 2, 2023
Here's a refresher on some records at Namma Chinnaswamy to get you in the mood for our HOMECOMING! 🏟️#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/4S4CAvTEGkIt's been a long time coming, but the wait is over! 🤩
— Royal Challengers Bangalore (@RCBTweets) April 2, 2023
Here's a refresher on some records at Namma Chinnaswamy to get you in the mood for our HOMECOMING! 🏟️#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/4S4CAvTEGk
മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സന്ദീപ് വാര്യര്‍, ടിം ഡേവിഡ്, സൂര്യകുമാർ യാദവ്, ജോഫ്ര ആർച്ചർ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ജേ റിച്ചാർഡ്‌സൺ, ജേസൺ ബെഹ്‌റൻഡോർഫ്, പിയൂഷ് ചൗള, അർജുൻ ടെണ്ടുൽക്കർ, രമൺ ദീപ് സിസങ്, കുമാർ കാർത്തികേയ, വിഷ്‌ണു വിനോദ്, ആകാശ് മധ്വാൾ, ഡുവാൻ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹൃത്വിക് ഷോക്കീൻ, ഷംസ് മുലാനി, രാഘവ് ഗോയൽ, നേഹൽ വാധേര, അർഷാദ് ഖാൻ.
Also Read: IPL 2023 | സഞ്‌ജുവും സംഘവും ഇന്ന് ആദ്യ അങ്കത്തിനിറങ്ങും; എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്