ETV Bharat / sports

IPL 2023 | ബാംഗ്ലൂരിനോട് തോറ്റമ്പി; രാജസ്ഥാന്‍റെ പ്ലേ ഓഫ്‌ പ്രതീക്ഷയ്‌ക്ക് മങ്ങല്‍ - രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്‍റെ തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്.

IPL 2023  Rajasthan Royals  Royal Challengers Bangalore  RR vs RCB highlights  faf du plessis  ഫാഫ് ഡുപ്ലെസിസ്  sanju samson  സഞ്‌ജു സാംസണ്‍  രാജസ്ഥാന്‍ റോയല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2023 | ബാംഗ്ലൂരിനോട് തോറ്റമ്പി; രാജസ്ഥാന്‍റെ പ്ലേ ഓഫ്‌ പ്രതീക്ഷയ്‌ക്ക് മങ്ങല്‍
author img

By

Published : May 14, 2023, 7:07 PM IST

Updated : May 14, 2023, 8:04 PM IST

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ്‌ മോഹങ്ങള്‍ക്ക് മങ്ങല്‍. നിര്‍ണായകമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന് തോറ്റമ്പിയതാണ് രാജസ്ഥാന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നേടിയ 171 റണ്‍സിന് മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 10.3 ഓവറില്‍ വെറും 59 റണ്‍സിന് പുറത്താവുകയായിരുന്നു.

19 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ജോ റൂട്ടാണ് (15 പന്തില്‍ 10) രണ്ടക്കം കണ്ട മറ്റൊരു രാജസ്ഥാന്‍ താരം. തുടക്കം തന്നെയുള്ള തകര്‍ച്ചയില്‍ നിന്നും ഒരിക്കല്‍ പോലും കരയറാന്‍ കഴിയാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ദയനീയ തോല്‍വിയിലേക്ക് വീണത്. അപകടകാരിയായ യശസ്വി ജയ്‌സ്വാളിനെ ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ മുഹമ്മദ് സിറാജ് തിരിച്ച് കയറ്റി.

അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ജയ്‌സ്വാളിനെ മിഡ് ഓഫില്‍ വിരാട് കോലി പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജോസ്‌ ബട്‌ലറേയും സഞ്‌ജു സാംസണേയും മടക്കിയ വെയ്ൻ പാർനെൽ രാജസ്ഥാന് കനത്ത പ്രഹരം നല്‍കി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബട്‌ലറെ കവര്‍ പോയിന്റില്‍ മുഹമ്മദ് സിറാജ് കയ്യിലൊതുക്കി.

പിന്നാലെ പുള്‍ ഷോട്ട് ശ്രമം പാളിയ സഞ്‌ജുവിനെ (5 പന്തില്‍ 4) വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തും പിടികൂടി. പിന്നാലെ ദേവ്‌ദത്ത് പടിക്കലും ജോ റൂട്ടും മടങ്ങിയതോടെ 28/5 എന്ന നിലയിലാണ് രാജസ്ഥാന്‍ പവര്‍പ്ലേ പൂര്‍ത്തിയാക്കിയത്. ദേവ്‌ദത്തിനെ (4 പന്തില്‍ 4) മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ പന്തില്‍ സിറാജാണ് കയ്യിലൊതുക്കിയപ്പോള്‍ റൂട്ടിനെ വെയ്ൻ പാർനെൽ വിക്കറ്റിന് മുന്നില്‍ കുരുക്കി.

തുടര്‍ന്ന് ഹെറ്റ്‌മെയര്‍ ചില മിന്നലാട്ടം നടത്തിയെങ്കിലും ധ്രുവ് ജുറല്‍ (1), ആര്‍ അശ്വിന്‍ (0) എന്നിവര്‍ക്ക് പിന്നാലെ താരവും തിരിച്ച് കയറി. ആദം സാംപ (6 പന്തില്‍ 2), കെഎം ആസിഫ് (2 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാന. ബാഗ്ലൂരിനായി വെയ്ന്‍ പാര്‍നെല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മൈക്കല്‍ ബ്രേസ്‌വെല്‍, കർൺ ശർമ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

അര്‍ധ സെഞ്ചുറിയുമായി ഫാഫും മാക്‌സിയും: നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനമാണ് ബാംഗ്ലൂരിന് തുണയായത്. പതിഞ്ഞ തുടക്കമായിരുന്നു ബാംഗ്ലൂരിന്‍റേത്.

പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ബാംഗ്ലൂര്‍ ടോട്ടലില്‍ ചേര്‍ത്തത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വിരാട് കോലിയെ (19 പന്തില്‍ 18) വീഴ്‌ത്തി മലയാളി താരം കെഎം ആസിഫ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ആസിഫിന്‍റെ സ്ലോ ബോളില്‍ പിഴച്ച കോലിയെ യശസ്വി ജയ്സ്വാള്‍ കയ്യില്‍ ഒതുക്കുകയായിരുന്നു.

തുടര്‍ന്ന് ഒന്നിച്ച ഗ്ലെൻ മാക്‌സ്‌വെല്ലും ഡുപ്ലെസിസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 69 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 15-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഡുപ്ലെസിസിനെ (44 പന്തില്‍ 55) വീഴ്‌ത്തിയ ആസിഫാണ് രാജസ്ഥാന് ആശ്വാസം നല്‍കിയത്. പിന്നീടെത്തിയ മഹിപാൽ ലോംറോർ (2 പന്തില്‍ 1) , ദിനേഷ് കാർത്തിക് (2 പന്തില്‍ 0) എന്നിവരെ ആദം സാംപ തിരിച്ച് കയറ്റി. അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ മാക്‌സ്‌വെല്ലിനെയും (33 പന്തില്‍ 54) ബാംഗ്ലൂരിന് നഷ്‌ടമായി.

തുടര്‍ന്നെത്തിയ അനൂജ് റാവത്ത് (11 പന്തില്‍ 29*) അവസാന ഓവറുകളില്‍ ആക്രമിച്ചത് ബാംഗ്ലൂരിന് മുതല്‍ക്കൂട്ടായി. അനൂജിനൊപ്പം മൈക്കൽ ബ്രേസ്‌വെലും (9 പന്തില്‍ 9) പുറത്താവാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിനായി മലയാളി പേസര്‍ കെഎം ആസിഫ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ALSO READ: '18 കോടിയുടെ ആ മൊതല്‍ എന്തുചെയ്‌തു?'; സാം കറനെ കടന്നാക്രമിച്ച് വിരേന്ദർ സെവാഗ്

Last Updated : May 14, 2023, 8:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.