ETV Bharat / sports

IPL 2023: ഈഡനില്‍ ആദ്യം ബാറ്റ് വീശാന്‍ പഞ്ചാബ്; കൊല്‍ക്കത്തയ്‌ക്ക് ബോളിങ് - ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍

ടോസ്‌ നേടിയ പഞ്ചാബ് കിങ്സ് നായകന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2023  Punjab Kings wins toss  Kolkata Knight Riders  Punjab Kings wins toss and opt to bat  Eden Garden  Punjab Kings  superb match in IPL  ഈഡനില്‍ ആദ്യം ബാറ്റ് വീശാന്‍ പഞ്ചാബ്  കൊല്‍ക്കത്തയ്‌ക്ക് ബോളിങ്  ആവേശമത്സരം നിമിഷങ്ങള്‍ക്കകം  പഞ്ചാബ് കിങ്സ്  ടോസ്‌ നേടി  ശിഖര്‍ ധവാന്‍  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ്
ഈഡനില്‍ ആദ്യം ബാറ്റ് വീശാന്‍ പഞ്ചാബ്; കൊല്‍ക്കത്തയ്‌ക്ക് ബോളിങ്
author img

By

Published : May 8, 2023, 7:29 PM IST

Updated : May 8, 2023, 7:43 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ ടോസ് ജയിച്ച് പഞ്ചാബ് കിങ്‌സ്. ടോസ്‌ നേടിയ പഞ്ചാബ് ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍ നിര്‍ത്താതെയും കാല്‍ക്കുലേറ്ററുകളില്ലാതെയും ഇരു ടീമുകള്‍ക്കും കടന്നുകൂടാനുള്ള നിര്‍ണായക പോരാട്ടത്തിനാണ് ഇതോടെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയാകുന്നത്.

ടോസ് ജയിച്ച് പഞ്ചാബ്: പിച്ചിന്‍റെയും മത്സരത്തിന്‍റെയും ഗതി പരിഗണിച്ചാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് ടോസിന് ശേഷം ധവാന്‍ പ്രതികരിച്ചു. മികച്ച ടോട്ടല്‍ കണ്ടെത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അതിനാലാണ് ബാറ്റിങിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ 200ലധികം റണ്‍സ് നേടാനായത് ശുഭസൂചകമായി കാണുന്നതായും ധവാന്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട മത്സരത്തില്‍ മാത്യു ഷോര്‍ട്ടിന് പകരം ശ്രീലങ്കന്‍ ബാറ്റര്‍ ഭാനുക രജപക്‌സെയെ ടീമില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് മത്സരത്തിന് പരിഗണിച്ചിരിക്കുന്നതെന്ന് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ അറിയിച്ചു.

Also Read: IPL 2023 | രാജസ്ഥാന് 'കാല്‍ക്കുലേറ്റര്‍' എടുക്കാം; ശേഷിക്കുന്നത് 3 മത്സരം, ഒന്നില്‍ തോറ്റാലും പുറത്തേക്കുള്ള വഴി തുറക്കും

പട്ടികയില്‍ മുന്നിലാര്, പിന്നിലാര്: പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനക്കാരാണ് പഞ്ചാബ് കിങ്‌സ്. 10 പോയിന്‍റാണ് നിലവില്‍ പഞ്ചാബിന്‍റെ പോക്കറ്റിലുള്ളത്. എന്നാല്‍ പഞ്ചാബിനും പിന്നിലായി എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്തയുള്ളത്. സീസണിന്‍റെ തുടക്കത്തില്‍ ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം പഞ്ചാബിനൊപ്പമായിരുന്നു. അന്ന് ഏഴ് റണ്‍സിന്‍റെ വിജയമായിരുന്നു പഞ്ചാബ് സ്വന്തമാക്കിയിരുന്നത്.

മുന്‍ മത്സരങ്ങള്‍ ഇങ്ങനെ: മഴനിയമ പ്രകാരമായിരുന്നു അന്ന് ശിഖര്‍ ധവാനും സംഘവും ജയം പിടിച്ചത്. അതേസമയം അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് കനത്ത തോല്‍വി വഴങ്ങിയാണ് പഞ്ചാബ് കിങ്‌സ് കൊല്‍ക്കത്തയുടെ തട്ടകത്തിലെത്തുന്നത്. മറുവശത്താവട്ടെ ജയത്തോടെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. തങ്ങളുടെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോല്‍ക്കുമെന്നുറപ്പിച്ച മത്സരം പൊരുതി നേടിയാണ് കൊല്‍ക്കത്ത എത്തുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്‌റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, വൈഭവ് അറോറ, ഹർഷിത് റാണ, സുയാഷ് ശർമ, വരുൺ ചക്രവർത്തി.

പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ (ക്യാപ്‌റ്റന്‍), ഭാനുക രാജപക്‌സെ, ലിയാം ലിവിങ്‌സ്‌റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), സാം കറൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചഹാർ, അർഷ്‌ദീപ് സിങ്.

Also Read: IPL 2023 | ചൂടുപിടിച്ച് പ്ലേ ഓഫ് പോരാട്ടം; ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് കൊല്‍ക്കത്ത പഞ്ചാബ് പോരാട്ടം

Last Updated : May 8, 2023, 7:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.