ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ലഖ്‌നൗവില്‍ രാത്രി 7:30 മുതലാണ് മത്സരം. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ ലഖ്‌നൗ ആദ്യമായാണ് ഹോം മത്സരത്തിന് ഇറങ്ങുന്നത്.
-
Tonight our #SuperGiants will be donning these jerseys with pride for our first ever game at home 🫶 #LSGvDC | #LucknowSuperGiants | #LSG | #GazabAndaz | #LSGUnfiltered | #LSGTV pic.twitter.com/7eGHP3DIpN
— Lucknow Super Giants (@LucknowIPL) April 1, 2023 " class="align-text-top noRightClick twitterSection" data="
">Tonight our #SuperGiants will be donning these jerseys with pride for our first ever game at home 🫶 #LSGvDC | #LucknowSuperGiants | #LSG | #GazabAndaz | #LSGUnfiltered | #LSGTV pic.twitter.com/7eGHP3DIpN
— Lucknow Super Giants (@LucknowIPL) April 1, 2023Tonight our #SuperGiants will be donning these jerseys with pride for our first ever game at home 🫶 #LSGvDC | #LucknowSuperGiants | #LSG | #GazabAndaz | #LSGUnfiltered | #LSGTV pic.twitter.com/7eGHP3DIpN
— Lucknow Super Giants (@LucknowIPL) April 1, 2023
അരങ്ങേറ്റ സീസണില്‍ തന്നെ പ്ലേ ഓഫിലെത്താന്‍ കെ എല്‍ രാഹുലിനും സംഘത്തിനും കഴിഞ്ഞിരുന്നു. ഇക്കുറി അതേ പ്രകടനം ആവര്‍ത്തിക്കാനായിരിക്കും ടീം ഇറങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി ടീമിനെ കരുത്തുറ്റതാക്കാനും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇക്കുറി ശ്രദ്ധിച്ചിട്ടുണ്ട്.
-
Match faces 🔛 point 🔥#LSGvDC | #LucknowSuperGiants | #LSG | #GazabAndaz pic.twitter.com/E6mQbhDJpZ
— Lucknow Super Giants (@LucknowIPL) April 1, 2023 " class="align-text-top noRightClick twitterSection" data="
">Match faces 🔛 point 🔥#LSGvDC | #LucknowSuperGiants | #LSG | #GazabAndaz pic.twitter.com/E6mQbhDJpZ
— Lucknow Super Giants (@LucknowIPL) April 1, 2023Match faces 🔛 point 🔥#LSGvDC | #LucknowSuperGiants | #LSG | #GazabAndaz pic.twitter.com/E6mQbhDJpZ
— Lucknow Super Giants (@LucknowIPL) April 1, 2023
കരുത്തുറ്റ നിരയായിരുന്നിട്ടും കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനക്കാരായി മടങ്ങാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിധി. സ്ഥിരം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇല്ലാതെയാണ് ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സ് കളിക്കാനിറങ്ങുന്നത്. പന്തിന്‍റെ അഭാവത്തില്‍ 2016ല്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ഡേവിഡ് വാര്‍ണറിന് കീഴിലാണ് ഡല്‍ഹി ഇറങ്ങുന്നത്.
-
Ab Raah Mein Hai Ik Dilkashi Si Barsi 💙🎶
— Delhi Capitals (@DelhiCapitals) April 1, 2023 " class="align-text-top noRightClick twitterSection" data="
On the road, and ready to roar in our first Game of #IPL2023 against #LSG 👋🏼#YehHaiNayiDilli #LSGvDC pic.twitter.com/vCevzgnLfd
">Ab Raah Mein Hai Ik Dilkashi Si Barsi 💙🎶
— Delhi Capitals (@DelhiCapitals) April 1, 2023
On the road, and ready to roar in our first Game of #IPL2023 against #LSG 👋🏼#YehHaiNayiDilli #LSGvDC pic.twitter.com/vCevzgnLfdAb Raah Mein Hai Ik Dilkashi Si Barsi 💙🎶
— Delhi Capitals (@DelhiCapitals) April 1, 2023
On the road, and ready to roar in our first Game of #IPL2023 against #LSG 👋🏼#YehHaiNayiDilli #LSGvDC pic.twitter.com/vCevzgnLfd
കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും പരസ്‌പരം രണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ രണ്ട് മത്സരങ്ങളിലും ജയം ലഖ്‌നൗവിനൊപ്പമായിരുന്നു നിന്നത്.
വിമര്‍ശനങ്ങളെ അടിച്ച് പറത്താന്‍ കെ എല്‍ രാഹുല്‍: സമീപ കാലത്ത് ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായ ക്രിക്കറ്റ് താരമാണ് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍. ഇതിനെല്ലാം മറുപടി പറയാന്‍ കെഎല്‍ രാഹുലിന് ലഭിച്ചിരിക്കുന്ന അവസരം താരം മുതലാക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. കഴിഞ്ഞ സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 616 റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇക്കുറിയും താരം ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
-
Dilli, Dil se 🫶
— Delhi Capitals (@DelhiCapitals) March 31, 2023 " class="align-text-top noRightClick twitterSection" data="
📽️| Heartwarming 💌 ahead of our season that help us B.E.L.I.E.V.E#YehHaiNayiDilli #IPL2023 #DCToli pic.twitter.com/D0j0kNopQ6
">Dilli, Dil se 🫶
— Delhi Capitals (@DelhiCapitals) March 31, 2023
📽️| Heartwarming 💌 ahead of our season that help us B.E.L.I.E.V.E#YehHaiNayiDilli #IPL2023 #DCToli pic.twitter.com/D0j0kNopQ6Dilli, Dil se 🫶
— Delhi Capitals (@DelhiCapitals) March 31, 2023
📽️| Heartwarming 💌 ahead of our season that help us B.E.L.I.E.V.E#YehHaiNayiDilli #IPL2023 #DCToli pic.twitter.com/D0j0kNopQ6
കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിന്‍റെ മുന്നേറ്റത്തിന് തിരിച്ചടിയായത് മധ്യനിരയുടെ സ്ഥിരതയില്ലായ്‌മ ആയിരുന്നു. ഇത്തവണ ആ പ്രശ്നം പരിഹരിക്കാന്‍ വിന്‍ഡീസ് താരം നിക്കോളസ് പുരാനെ ലഖ്‌നൗ കൂടാരത്തിലെത്തിച്ചിട്ടുണ്ട്. പുരാന്‍റെ വരവ് ടീമിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്‍റ്.
ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അഭാവം ടീമിന് വലിയ വെല്ലുവിളിയാകാന്‍ ആണ് സാധ്യത. കഴിഞ്ഞ സീസണില്‍ നായകന്‍ കെ എല്‍ രാഹുലിനൊപ്പം ലഖ്‌നൗ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഡി കോക്ക് ആയിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനൊപ്പമുള്ള താരം ഏപ്രില്‍ മൂന്നിനായിരിക്കും ലഖ്‌നൗവിനൊപ്പം ചേരുന്നത്.
പ്രതീക്ഷകളുമായി ഡല്‍ഹി: റിഷഭ് പന്ത് ഇല്ലെങ്കിലും ഡേവിഡ് വാര്‍ണര്‍ നായക സ്ഥാനത്ത് ഉള്ളതാണ് ഡല്‍ഹിയുടെ ആശ്വാസം. പ്രിഥ്വി ഷാ, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഫോമും ടീമിന് പ്രതീക്ഷ പകരുന്നതാണ്. പന്തിന്‍റെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായെത്താനാണ് സാധ്യത.
അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ മുസ്‌തഫിസുര്‍ റഹ്‌മാന്‍ ഡല്‍ഹിക്കായി കളിക്കാനും സാധ്യത കുറവാണ്. നിലവില്‍ ബംഗ്ലാദേശിലുള്ള താരം ഇന്ന് വൈകുന്നേരത്തോടെ മാത്രമായിരിക്കും ഡല്‍ഹി ടീമിനൊപ്പം ചേരുന്നത്. മുസ്‌തഫിസുറിന്‍റെ അഭാവം ടീമിന്‍റെ ഡെത്ത് ബൗളിങ്ങിന്‍റെ മൂര്‍ച്ച കുറയ്‌ക്കുന്നതായിരിക്കും.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ആൻറിച്ച് നോര്‍ക്യ, ലുങ്കി എങ്കിടി എന്നിവരും ഇന്ന് കളിച്ചേക്കില്ല. മികച്ച ഓള്‍ റൗണ്ടര്‍മാരുടെ കുറവാണ് ടീമിന്‍റെ പ്രധാന തലവേദന. ഇംപാക്‌ട് പ്ലെയര്‍ റൂളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പരിശീലകന്‍ റിക്കി പോണ്ടിങ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌ക്വാഡ്: കെഎൽ രാഹുൽ (ക്യാപ്റ്റന്‍), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കൈൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, നിക്കോളാസ് പുരാൻ, ജയദേവ് ഉനദ്ഘട്ട്, യാഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ്, ഡാനിയൽ സാംസ്, അമിത് മിശ്ര, പ്രേരക് മങ്കാഡ്, സ്വപ്നിൽ സിങ്, നവീൻ ഉൾ ഹഖ്, യുധ്‌വീർ ചരക്
ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡ്: റിഷഭ് പന്ത്, അക്‌സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച്ച് നോർക്യ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍) , മിച്ചൽ മാർഷ്, സർഫറാസ് ഖാൻ, കമലേഷ് നാഗർകോട്ടി, മുസ്‌തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ചേതൻ സക്കറിയ, ലളിത് യാദവ്, റിപാൽ പട്ടേൽ, യാഷ് ദുൽ, റോവ്മാൻ പവൽ, പ്രവീൺ ദുബെ, ലുങ്കി എൻഗിഡി, വിക്കി ഓസ്റ്റ്വാൾ, അമൻ ഖാൻ, ഫിൽ സാൾട്ട്, ഇഷാന്ത് ശർമ, മുകേഷ് കുമാർ, മനീഷ് പാണ്ഡെ, റിലീ റോസോ
Also Read: IPL 2023| മൊഹാലിയില്‍ മോഹക്കുതിപ്പ് തുടങ്ങാന്‍ പഞ്ചാബ് കിങ്‌സ്, തടയാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്