ETV Bharat / sports

IPL 2023 | കണക്കുവീട്ടി ഗുജറാത്ത്; കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് തലപ്പത്ത്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ഏഴ്‌ വിക്കറ്റിന്‍റെ വിജയം പിടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്.

author img

By

Published : Apr 29, 2023, 8:25 PM IST

IPL 2023  kolkata knight riders  gujarat titans  KKR vs GT highlights  Vijay Shankar  David Miller  rahmanullah gurbaz  റഹ്മാനുള്ള ഗുർബാസ്  ഐപിഎല്‍  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  ഗുജറാത്ത് ടൈറ്റന്‍സ്  വിജയ്‌ ശങ്കര്‍  ഡേവിഡ് മില്ലര്‍
IPL 2023 | കൊല്‍ക്കത്തയെ തോല്‍പ്പിച്ചു; ഗുജറാത്ത് തലപ്പത്ത്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ഏഴ്‌ വിക്കറ്റിന്‍റെ മിന്നും വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നേടിയ 179 റണ്‍സിന് മറുപടിക്കിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 180 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. വിജയ് ശങ്കര്‍ (24 പന്തില്‍ 51*), ശുഭ്മാൻ ഗില്‍ (35 പന്തില്‍ 49), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 32*) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് അനായാസ വിജയം ഒരുക്കിയത്.

കൊല്‍ക്കത്തയ്‌ക്ക് മറുപടിക്ക് ഇറങ്ങിയ ഗുജറാത്തിന് അഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാൻ സാഹയെ നഷ്‌ടപ്പെട്ടിരുന്നു. 10 പന്തില്‍ 10 റണ്‍സെടുത്ത സാഹയെ റസ്സലാണ് മടക്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒപ്പം ചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ ടീമിനെ മുന്നോട്ട് നയിച്ചു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് ഹാര്‍ദിക്കിനെ (20 പന്തില്‍ 26) വിക്കറ്റിന് മുന്നില്‍ കുടുക്കി ഹര്‍ഷിത് റാണയാണ് പൊളിച്ചത്. പിന്നാലെ ഗില്ലും മടങ്ങുമ്പോള്‍ 11.2 ഓവറില്‍ മൂന്നിന് 93 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്.

നരെയ്‌ന്‍റെ പന്തില്‍ റസ്സലാണ് ഗില്ലിനെ പിടികൂടിയത്. തുടര്‍ന്ന് ഒന്നിച്ച വിജയ് ശങ്കറും ഡേവിഡ് മില്ലറും ചേര്‍ന്ന് അപരാജിതമായ നാലാം വിക്കറ്റില്‍ 87 റണ്‍സ് നേടിയാണ് ഗുജറാത്തിന്‍റെ വിജയം ഉറപ്പിച്ചത്. ഇതിനിടെ മില്ലറിന്‍റെ ക്യാച്ച് സുയാഷ് ശര്‍മ പാഴാക്കിയത് മത്സരത്തില്‍ ഏറെ നിര്‍ണായകമായി. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഗുജറാത്തിന് കഴിഞ്ഞു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിലാണ് 179 റണ്‍സ് നേടിയത്. റഹ്മാനുള്ള ഗുർബാസിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി പ്രകടനമാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്‍റെ നട്ടെല്ല്. അവസാന ഓവറുകളില്‍ മിന്നിയ ആന്ദ്രെ റസ്സലും നിര്‍ണായകമായി.

മഴയെത്തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സായിരുന്നു ആദ്യ ആറ് ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. എന്‍ ജഗദീശന്‍ (15 പന്തില്‍ 19), ശാര്‍ദുല്‍ താക്കൂര്‍ (4 പന്തില്‍ 0) എന്നിവരെയാണ് കൊല്‍ക്കത്തയ്‌ക്ക് ആദ്യം നഷ്‌ടമായത്.

മൂന്നും അഞ്ചും ഓവറുകളിലായി മുഹമ്മദ് ഷമിയാണ് ഇരുവരേയും തിരിച്ച് കയറ്റിയത്. ജഗദീശന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ ശാര്‍ദുലിനെ മോഹിത് ശര്‍മ പിടികൂടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റഹ്മാനുള്ള ഗുർബാസ്- വെങ്കടേഷ് അയ്യർ സഖ്യം 41 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. വെങ്കടേഷിനെ (14 പന്തില്‍ 11) 11-ാം ഓവറിന്‍റെ ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ജോഷ്വ ലിറ്റിലാണ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.

ഇതിന് മുന്നെ ഗുര്‍ബാസ് 27 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ നിതീഷ് റാണയെ (3 പന്തില്‍ 4) നിലയുറപ്പിക്കും മുമ്പ് ജോഷ്വ ലിറ്റിലിന്‍റെ പന്തില്‍ രാഹുല്‍ തെവാട്ടിയ പിടികൂടി. ആറാം നമ്പറിലെത്തിയ റിങ്കു സിങ്ങിനൊപ്പം ചേര്‍ന്ന ഗുര്‍ബാസ് സ്‌കോര്‍ ഉയര്‍ത്തി. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രീമിയം ബോളര്‍ റാഷിദ് ഖാനെയടക്കം ഗുര്‍ബാസ് നിലം തൊടാതെ പറപ്പിച്ചപ്പോള്‍ പതിഞ്ഞ താളത്തിലായിരുന്നു റിങ്കു കളിച്ചത്. ഇതോടെ 13-ാം ഓവറില്‍ കൊല്‍ക്കത്ത നൂറ് പിന്നിട്ടു.

16-ാം ഓവറിന്‍റെ ആദ്യ രണ്ടാം പന്തില്‍ ഗുര്‍ബാസ് തിരിച്ച് കയറുമ്പോള്‍ 135 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. 39 പന്തില്‍ അഞ്ച് ഫോറുകളും ഏഴ്‌ സിക്‌സും സഹിതം 81 റണ്‍സടിച്ചാണ് താരം മടങ്ങിയത്. നൂര്‍ അഹമ്മദിന്‍റെ പന്തില്‍ റാഷിദ് ഖാനാണ് ഗുര്‍ബാസിനെ പിടികൂടിയത്.

പിന്നാലെ റിങ്കു സിങ്ങിനെയും (20 പന്തില്‍ 19) നൂര്‍ മടക്കി. തുടര്‍ന്നെത്തിയ ആന്ദ്രെ റസ്സല്‍ ആക്രമിച്ചതോടെയാണ് കൊല്‍ക്കത്ത ഭേദപ്പെട്ട നിലയില്‍ എത്തിയത്. 19 പന്തില്‍ 34 റണ്‍സെടുത്ത റസ്സലിനെ ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ മുഹമ്മദ് ഷമി വീഴ്‌ത്തിയിരുന്നു.

ഡേവിഡ് വെയ്‌സ് (6 പന്തില്‍ 8*) പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ജോഷ്വ ലിറ്റില്‍ , നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകളുണ്ട്. റാഷിദ് ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. പക്ഷെ നാല് ഓവറില്‍ 54 റണ്‍സാണ് താരം വഴങ്ങിയത്.

ALSO READ: പഞ്ചാബ് താരങ്ങള്‍ക്കായി ഉണ്ടാക്കിയത് 120 ആലൂ പറാത്ത; അന്നത്തോടെ ആ പണി നിര്‍ത്തിയെന്ന് പ്രീതി സിന്‍റ, പൊട്ടിച്ചിരിച്ച് ഹര്‍ഭജന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.