ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബോളിങ് തിരഞ്ഞെടുത്തു. നേരത്തെ മഴ മൂലം ടോസ് വൈകിയിരുന്നു. മത്സരം നടക്കുന്ന ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ വൈകുന്നേരം മുതൽ മഴ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് 8.15ഓടെയാണ് ടോസ് ഇട്ടത്.
തോൽവിയിൽ മുങ്ങി ഡൽഹി: തുടക്കം മുതൽ തകർച്ചയിലാണ് ഇത്തവണ ഡൽഹി ക്യാപിറ്റൽസ്. സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ ഡേവിഡ് വാർണർക്കും കൂട്ടർക്കും സാധിച്ചിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളിലും അഞ്ചിലും തോൽവിയായിരുന്നു ഫലം. ബാറ്റിങ്ങും, ബോളിങ്ങും, ഫീൽഡിങ്ങും തുടങ്ങി തൊട്ടതെല്ലാം പിഴയ്‌ക്കുന്ന അവസ്ഥയിലാണ് ഡൽഹി ഇപ്പോൾ.
കരുത്തുറ്റ താരങ്ങൾ ഉണ്ടെങ്കിൽ പോലും ആരും നിലവാരത്തിനൊത്ത് ഉയരാത്തതാണ് ഡൽഹിക്ക് തിരിച്ചടിയാകുന്നത്. നായകൻ ഡേവിഡ് വാർണർ മാത്രമാണ് നിലവിൽ ഡൽഹി ബാറ്റിങ് നിരയിൽ റണ്‍സ് കണ്ടെത്തുന്നത്. മിച്ചൽ മാർഷ്, പൃഥ്വി ഷാ, മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങൾ അമ്പേ പരാജയമായി മാറുന്ന കാഴ്‌ചയാണ് നിലവിൽ കാണാൻ കഴിയുന്നത്.
ഇവർ ഫോമിലേക്കുയർന്നാൽ മാത്രമേ ഡൽഹിക്ക് പോയിന്‍റ് പട്ടികയിൽ മുന്നേറാനാകുകയുള്ളു. കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്‌ജെ, മുസ്‌തഫിസുർ റഹ്മാൻ എന്നിവരുൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള ബോളർമാരുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മയും ബാറ്റർമാരുടെ മോശം പ്രകടനവുമാണ് ഡൽഹിയെ തുടർ തോൽവികളിൽ കൊണ്ടെത്തിക്കുന്നത്.
തിരിച്ചുവരാൻ കൊൽക്കത്ത: അതേസമയം തുടർച്ചയായ രണ്ട് തോൽവികൾക്ക് പകരമെന്നോണം വിജയം തേടിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളോട് പരാജയപ്പെട്ട കൊൽക്കത്തയ്‌ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം ഉൾപ്പെടെ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത.
ബാറ്റിങ് നിര തന്നെയാണ് കൊൽക്കത്തയുടെയും പ്രധാന വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിലൂടെ വെങ്കിടേഷ് അയ്യരും, നായകൻ നിതീഷ് റാണയും ഫോമിലേക്കുയർന്നത് കൊൽക്കത്തയ്‌ക്ക് ആശ്വാസം നൽകുന്നതാണ്. ഫിനിഷർ റോളിൽ റിങ്കു സിങും തിളങ്ങുന്നുണ്ട്. എന്നാൽ വമ്പനടിക്കാരൻ ആന്ദ്രേ റസലിന്‍റെ ഫോമില്ലായ്‌മയാണ് ടീമിന്‍റെ പ്രധാന തലവേദന.
സുനിൽ നരെയ്‌ൻ, വരുണ്‍ ചക്രവർത്തി എന്നീ സ്‌പിന്നർമാരാണ് കൊൽക്കത്തയുടെ പ്രധാന ശക്‌തി. ഉമേഷ് യാദവ്, ലോക്കി ഫെർഗുസൻ തുടങ്ങിയ പേസർമാരും എതിർ ബാറ്റർമാരെ എറിഞ്ഞ് വീഴ്‌ത്താൻ കഴിവുള്ളവരാണ്.
നേര്‍ക്കുനേര്‍ കണക്ക്: ഐപിഎല്‍ ചരിത്രത്തില്‍ 31 മത്സരങ്ങളിലാണ് കൊൽക്കത്തയും ഡൽഹിയും പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 16 മത്സരം കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ ഡല്‍ഹി 14 എണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ് : ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചൽ മാർഷ്, അഭിഷേക് പോറല്‍, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, റിലീ റോസോ, ഫിൽ സാൾട്ട്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, റോവ്മാൻ പവൽ, റിപാൽ പട്ടേൽ, ആൻറിച്ച് നോർക്യ, മുസ്‌തഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്, കമലേഷ് നാഗർകോട്ടി, ചേതൻ സക്കറിയ, യാഷ് ദുൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, പ്രവീൺ ദുബെ, മുകേഷ് കുമാർ, ഇഷാന്ത് ശർമ, അമൻ ഖാൻ, വിക്കി ഓസ്റ്റ്വാൾ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ് : എന്‍ ജഗദീശന്‍, ജേസണ്‍ റോയ്, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്‌റ്റന്‍), ആന്ദ്രെ റസല്‍, ലിറ്റണ്‍ ദാസ്, റിങ്കു സിങ്, മന്ദീപ് സിങ്, സുനില്‍ നരെയ്‌ന്‍, അനുകുല്‍ റോയ്, ശാര്‍ദുല്‍ താക്കൂര്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, സുയഷ് ശര്‍മ, വൈഭവ് അറോറ, ഡേവിഡ് വീസ്, ലോക്കി ഫെര്‍ഗൂസണ്‍, കുൽവന്ത് ഖെജ്‌റോലിയ, ഹര്‍ഷിത് റാണ.