ETV Bharat / sports

IPL 2023: ഡല്‍ഹിക്ക് ടോസ്; മാറ്റമില്ലാതെ ഗുജറാത്ത്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

author img

By

Published : May 2, 2023, 7:36 PM IST

IPL 2023  Gujarat Titans vs Delhi Capitals toss report  Gujarat Titans  Delhi Capitals  Hardik Pandya  David Warner  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഡേവിഡ് വാര്‍ണര്‍  ഹാര്‍ദിക് പാണ്ഡ്യ
IPL 2023| ഡല്‍ഹിക്ക് ടോസ്; മാറ്റമില്ലാതെ ഗുജറാത്ത്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 44-ാം മത്സരമാണിത്.

ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റ് മികച്ചതായും ഒരല്‍പം വരണ്ടതായും തോന്നുന്നുവെന്ന് ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. മികച്ച ലക്ഷ്യം ഉയര്‍ത്താനാണ് ശ്രമം നടത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായാണ് ഡല്‍ഹി കളിക്കുന്നത്.

മിച്ചല്‍ മാർഷിന് സുഖമില്ലാത്തതിനാല്‍ റിലീ റോസ്സോവാണ് പ്ലേയിങ്‌ ഇലവനില്‍ സ്ഥാനം കണ്ടെത്തിയത്. ടോസ് ലഭിച്ചാല്‍ ബോളിങ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ചേസിങ്ങിനിറങ്ങുന്നതാണ് ഇവിടെ എളുപ്പമെന്ന് കരുതുന്നു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഹാര്‍ദിക്ക് കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.

ഗുജറാത്ത് ടൈറ്റൻസ് സബ്‌സ്: ശുഭ്‌മാൻ ഗിൽ, സായ് കിഷോർ, ശ്രീകർ ഭരത്, സായ് സുദർശൻ, ശിവം മാവി.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ(ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, റിലീ റോസോ, പ്രിയം ഗാർഗ്, അക്‌സർ പട്ടേൽ, റിപാൽ പട്ടേൽ, അമൻ ഹക്കിം ഖാൻ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ.

ഡൽഹി ക്യാപിറ്റൽ സബ്‌സ്: ഖലീൽ അഹമ്മദ്, ലളിത് യാദവ്, യാഷ് ദുൽ, പ്രവീൺ ദുബെ, അഭിഷേക് പോറെൽ.

ഐപിഎല്‍ 16-ാം സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് ഡല്‍ഹി ക്യാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ ആറ് വിജയമുള്ള ഗുജറാത്ത് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ്. മറുവശത്ത് എട്ടില്‍ രണ്ട് വിജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ഏറെ നീണ്ട തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയ ഡല്‍ഹി അവസാനം കളിച്ച മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. മറുവശത്ത് ഗുജറാത്താവട്ടെ തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായാണെത്തുന്നത്. ഇതോടെ വിജയ വഴിയിലേക്ക് തിരികെ എത്താന്‍ ഡല്‍ഹി ലക്ഷ്യം വയ്‌ക്കുമ്പോള്‍ വിജയത്തുടര്‍ച്ച തന്നെയാവും ഗുജറാത്തിന്‍റെ മനസില്‍.

ഇതിനിപ്പുറം സീസണില്‍ നേരത്തെ നേര്‍ക്കുനേരെത്തിയപ്പോള്‍ ഗുജറാത്ത് ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്ന ഗുജറാത്തിനോട് ഈ കണക്ക് തീര്‍ക്കാനും ഡല്‍ഹി ലക്ഷ്യം വയ്‌ക്കുമെന്നുറപ്പ്.

ALSO RAED: IPL 2023: ലഖ്‌നൗവിലെ ഏറ്റുമുട്ടല്‍; കോലിക്കും ഗംഭീറിനും വമ്പന്‍ ശിക്ഷ വിധിച്ച് ബിസിസിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.