ETV Bharat / sports

IPL 2023| ഫൈനലിൽ മഴ വിജയിക്കുമോ? അഹമ്മദാബാദിൽ വില്ലനായി മഴ, ടോസ് വൈകുന്നു

author img

By

Published : May 28, 2023, 8:12 PM IST

9.35 ന് മുൻപ് മത്സരം തുടങ്ങാനായാൽ ഇരു ടീമുകൾക്കും 20 ഓവർ വീതം കളിക്കാൻ സാധിക്കും. മഴ മൂലം ഇന്ന് മത്സരം നടക്കാതെ വന്നാൽ ഫൈനൽ റിസർവ് ഡേ ആയ തിങ്കളാഴ്‌ച നടക്കും.

Indian Premier League  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  ചെന്നൈ സൂപ്പർ കിങ്‌സ്  ഗുജറാത്ത് ടൈറ്റൻസ്  ധോണി  പാണ്ഡ്യ  Chennai Super Kings vs Gujarat Titans Final  Chennai Super Kings  Gujarat Titans  CSK VS GT  IPL 2023  അഹമ്മദാബാദിൽ വില്ലനായി മഴ
അഹമ്മദാബാദിൽ വില്ലനായി മഴ

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഫൈനൽ പോരാട്ടത്തിൽ വില്ലനായി മഴ. ചെന്നൈ സൂപ്പർ കിങ്‌സ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിന്‍റെ ടോസ് കനത്ത മഴ മൂലം വൈകുന്നു. ടോസിന് തൊട്ടുമുൻപാണ് ഫൈനലിനെ വെള്ളത്തിലാക്കി മഴ പെയ്‌ത് തുടങ്ങിയത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തിയതോടെ മത്സരം ഇനിയും വൈകുമെന്നാണ് വിവരം.

കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം കിരീടം തേടിയെത്തുമ്പോൾ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുന്നത്. തുല്യശക്‌തികളായ ടീമുകൾ മുഖാമുഖം വരുമ്പോള്‍ ആവേശകരമായൊരു പോരാട്ടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ടീമുകളാണ് ഗുജറാത്തും ചെന്നൈയും. ആദ്യ ക്വാളിഫയറില്‍ ചെന്നൈ ഗുജറാത്തിനെ വീഴ്‌ത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്. എലിമിനേറ്റര്‍ വിജയികളായെത്തിയ മുംബൈ ഇന്ത്യന്‍സിനെ രണ്ടാം അവസരത്തില്‍ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് മുന്നേറിയത്.

രാജാവാകുമോ ചെന്നൈ? : 2010, 2011, 2018, 2021 സീസണുകളിലാണ് ധോണിക്ക് കീഴില്‍ സിഎസ്കെ കപ്പുയര്‍ത്തിയത്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ക്കാനായാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോഡിനൊപ്പം ചെന്നൈക്ക് എത്താൻ സാധിക്കും. ഇതിനകം തന്നെ 10 ഫൈനലുകൾ കളിച്ചു എന്ന അപൂർവ റെക്കോഡ് ചെന്നൈ സ്വന്തമാക്കിയിരുന്നു.

ബാറ്റര്‍മാരുടെ കരുത്തിലാണ് ഈ സീസണിൽ ചെന്നൈ ഫൈനൽ വരെ കുതിച്ചെത്തിയത്. ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോണ്‍ കോണ്‍വെയും നൽകുന്ന തകർപ്പൻ തുടക്കത്തിലാണ് ധോണിപ്പടയുടെ പ്രതീക്ഷ. പിന്നാലെയെത്തുന്ന അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയീന്‍ അലി എന്നിവരും കുറ്റനടികളുമായി അവസരത്തിനൊത്ത് ഉയരുന്നുണ്ട്.

ഫിനിഷര്‍ റോളില്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം രവീന്ദ്ര ജഡേജയും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് ചെന്നൈക്ക് പ്രതീക്ഷ നല്‍കുന്നു. ജഡേജയുടെ സ്‌പിന്‍ ബൗളിങും ഇന്ന് നിര്‍ണായകമാകും. ഒരു പിടി യുവ ബോളർമാരുമായാണ് ധോണി ഇത്തവണ ചെന്നൈയെ ഫൈനലില്‍ എത്തിച്ചത്. ടീമിന്‍റെ വിധി നിർണയിക്കുന്നതിൽ ഇവരുടെ പ്രകടനവും നിർണായകമാകും.

രണ്ടാം കിരീടം തേടി ഗുജറാത്ത്: കിരീടം നേടാൻ ഉറച്ച് തന്നെയാണ് ഹാര്‍ദിക്കും സംഘവും തുടര്‍ച്ചയായ രണ്ടാം വട്ടവും ഐപിഎല്‍ ഫൈനലിലേക്ക് എത്തിയത്. ഓപ്പണർ ശുഭ്‌മാൻ ഗിൽ തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. ബൗളിങ്ങില്‍ റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരും മികവ് പുലര്‍ത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് ചെന്നൈയെ പിടിച്ച് കെട്ടാനാകും.

ഫൈനൽ പോരിലും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ്ങിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രതീക്ഷ. രണ്ടാം ക്വാളിഫയറിലും സെഞ്ച്വറിയടിച്ച് സീസണിൽ മൂന്ന് സെഞ്ച്വറിയുമായി താരം മിന്നും ഫോമിലാണ്. ഗില്ലിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനവും ഗുജറാത്തിന് നിര്‍ണായകമാകും.

ബാറ്റ് കൊണ്ടും പന്തുകൊണ്ടും മിന്നൽ പ്രകടനം നടത്തുന്ന റാഷിദ് ഖാനാണ് ഗുജറാത്തിന്‍റെ ഗെയിം ചെയിഞ്ചർ. ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ തകർത്തടിച്ചുകൊണ്ടുള്ള റാഷിദിന്‍റെ മിന്നല്‍ പ്രകടനങ്ങള്‍ കരുത്തേകും. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത മോഹിത് ശര്‍മയുടെ പ്രകടനത്തെയും പ്രതീക്ഷയോടെയാണ് ഗുജറാത്ത് ടീമും ആരാധകരും നോക്കിക്കാണുന്നത്.

സാധ്യത ഇലവൻ

ചെന്നൈ സൂപ്പർ കിങ്‌സ് : റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദീപക് ചഹാർ, തുഷാർ ദേശ്‌പാണ്ഡെ, മഹേഷ് തീക്ഷ്‌ണ.

ഗുജറാത്ത് ടൈറ്റൻസ് : ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, ദർശൻ നൽകണ്ഡെ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.