ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണോടുകൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 41-കാരനായ ധോണിയോ ചെന്നൈ ടീം മാനേജ്‌മെന്‍റോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാനെത്തിയ വേദികളെല്ലാം തന്നെ മഞ്ഞക്കടലാക്കിയ ആരാധകര്‍ താരത്തിന് മികച്ച യാത്രയയപ്പ് നൽകാനുള്ള ശ്രമം നടത്തുകയാണെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.
കാല്‍മുട്ടിനേറ്റ പരിക്കുമായാണ് ധോണി സീസണിലുടനീളം കളിച്ചത്. സീസണില്‍ തട്ടകമായ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലെ അവസാന ലീഗ് മത്സരത്തിന് ശേഷം ധോണിയും സഹതാരങ്ങളും മൈതാനത്തിന് ചുറ്റും നടന്ന് കാണികളെ അഭിവാദ്യം ചെയ്‌തിരുന്നു. ഇതിനിടെ ആരാധകര്‍ക്ക് ധോണിയടക്കമുള്ള കളിക്കാര്‍ ആരാധകര്‍ക്കായി ജഴ്‌സികള്‍ എറിഞ്ഞ് കൊടുക്കുകയും ചെയ്‌തു.
ഇതോടെ ഇത്തവണത്തേത് എംസ് ധോണിയെന്ന ഇതിഹാസ താരത്തിന്‍റെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന അഭ്യൂഹവും ശക്തമായി. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. സീസണോടെ എംഎസ് ധോണി വിരമിക്കില്ലെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
-
A night of gratitude and infinite #Yellove #YellorukkumThanks #WhistlePodu 🦁💛 pic.twitter.com/1FTdgN7Z2c
— Chennai Super Kings (@ChennaiIPL) May 14, 2023 " class="align-text-top noRightClick twitterSection" data="
">A night of gratitude and infinite #Yellove #YellorukkumThanks #WhistlePodu 🦁💛 pic.twitter.com/1FTdgN7Z2c
— Chennai Super Kings (@ChennaiIPL) May 14, 2023A night of gratitude and infinite #Yellove #YellorukkumThanks #WhistlePodu 🦁💛 pic.twitter.com/1FTdgN7Z2c
— Chennai Super Kings (@ChennaiIPL) May 14, 2023
എംഎസ് ധോണി 2024-ൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്ന് വിശ്വസിക്കുന്നുവെന്നാണ് കാശി വിശ്വനാഥന്‍ പറഞ്ഞിരിക്കുന്നത്. സീസണിലെ അവസാന ഹോം മത്സരത്തിന് ചെന്നൈ സൂപ്പര്‍കിങ്‌സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം അവസാന ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു ചെന്നൈ സൂപ്പര്‍കിങ്സ് നേരിട്ടത്. മത്സരത്തിലാവട്ടെ ധോണിക്കും ചെന്നൈക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഏറെ നിര്‍ണായകമായ കളിയില്‍ ആറ് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി വഴങ്ങുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൊല്‍ക്കത്ത ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സില്‍ പിടിച്ചുകെട്ടി. 34 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്ന ശിവം ദുബെയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. ഡെവോണ്‍ കോണ്‍വേ (28 പന്തില്‍ 30), രവീന്ദ്ര ജഡേജ (24 പന്തില്‍ 20), റിതുരാജ് ഗെയ്‌ക്‌വാദ് (13 പന്തില്‍ 17), അജിങ്ക്യ രഹാനെ (11 പന്തില്‍ 16) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ധോണിക്ക് മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരു ഫ്രീ ഹിറ്റ് ലഭിച്ചിരുന്നുവെങ്കിലും മുതലാക്കാന്‍ കഴിയാതെയും വന്നു. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ നിതീഷ് റാണ (44 പന്തില്‍ 57), റിങ്കു സിങ് (43 പന്തില്‍ 54) എന്നിവരുടെ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
റഹ്മാനുള്ള ഗുർബാസ് (4 പന്തില്‍ 1), വെങ്കടേഷ് അയ്യര്‍ (4 പന്തില്‍ 9), ജേസൺ റോയ് (15 പന്തില്‍ 12) എന്നിവര്‍ നിലയുറപ്പിക്കും മുമ്പ് മടങ്ങിയതോടെ കൊല്‍ക്കത്ത 4.3 ഓവറില്‍ 33/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഒന്നിച്ച റിങ്കു സിങ്ങും നിതീഷ് റാണയും നാലാം വിക്കറ്റില്‍ 99 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വിജയത്തിന് തൊട്ടടുത്ത് റിങ്കു റണ്ണൗട്ടായെങ്കിലും തുടര്‍ന്നെത്തിയ ആന്ദ്രെ റസ്സലിനൊപ്പം ചേര്‍ന്ന നിതീഷ് റാണ ടീമിനെ വിജയ തീരത്ത് എത്തിച്ചു.
ALSO READ: IPL 2023| 'എംഎസ് ധോണിയെപ്പോലുള്ള താരങ്ങള്‍ വരുന്നത് നൂറ്റാണ്ടിലൊരിക്കല്‍': സുനില്‍ ഗവാസ്‌കര്‍