ETV Bharat / sports

IPL 2022 | കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് ടോസ്, ബോളിങ് തെരഞ്ഞെടുത്തു - ഇന്ത്യൻ പ്രീമിയർ ലീഗ് 2022

കഴിഞ്ഞ മത്സരത്തിൽ നിന്ന് ഹൈദരാബാദ് രണ്ട് മാറ്റങ്ങളുമായെത്തുമ്പോൾ കൊൽക്കത്ത ടീമിൽ മൂന്ന് മാറ്റം വരുത്തിയിട്ടുണ്ട്

IPL 2022  Sunrisers Hyderabad won the toss opt to bowl first  കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് ടോസ്  കൊൽക്കത്തക്ക് ബാറ്റിങ്  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
IPL 2022 : കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് ടോസ്, ബോളിങ് തെരഞ്ഞെടുത്തു
author img

By

Published : Apr 15, 2022, 7:37 PM IST

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയ്‌ൻ വില്യംസണ്‍ ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായെത്തുമ്പോൾ കൊൽക്കത്ത മൂന്ന് മാറ്റങ്ങളുമായാണെത്തുന്നത്. ഹൈദരാബാദിൽ വാഷിങ്ടണ്‍ സുന്ദറിന് പകരം ജഗദീഷ സുചിത് ടീമിലെത്തിയപ്പോൾ കൊൽക്കത്തയിൽ ആരോണ്‍ ഫിഞ്ചും അമാന്‍ ഖാനും ഷെല്‍ഡണ്‍ ജാക്‌സനും പ്ലേയിങ് ഇലവനിലെത്തി.

തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം മുന്നേറുന്ന സണ്‍റൈസേഴ്‌സ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം. ഫോം ഔട്ട് ആയ അജിങ്ക്യ രഹാനെയ്ക്ക് പകരം ഫിഞ്ചിനെ കൊണ്ടുവന്നതും കൊൽക്കത്തയ്‌ക്ക് കരുത്തേകും.

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിനെതിരെ കൊൽക്കത്തക്കാണ് മുന്‍തൂക്കം. ഇതുവരെ 21 മത്സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14ലും വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു. ഏഴ് മത്സരങ്ങളിലാണ് ഹൈദരാബാദിന് വിജയിക്കാനായത്. കൂടാതെ അവസാനത്തെ ആറ് മത്സരങ്ങളില്‍ അഞ്ചിലും കൊൽക്കത്ത വിജയിച്ചിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : ആരോണ്‍ ഫിഞ്ച്, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ(ക്യാപ്റ്റന്‍), ഷെല്‍ഡണ്‍ ജാക്‌സണ്‍, നിതീഷ് റാണ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, ഉമേഷ് യാദവ്, അമാന്‍ ഹഖിം ഖാൻ, വരുൺ ചക്രവര്‍ത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, കെയ്ൻ വില്യംസൺ(ക്യാപ്റ്റന്‍), രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ, എയ്‌ഡൻ മർക്രം, ശശാങ്ക് സിങ്, ജഗദീഷ സുചിത്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.