മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേസ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 193 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 192 റണ്‍സ് നേടുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നായകൻ ഫഫ് ഡു പ്ലെസിസിന്‍റെയും, അവസാന ഓവറിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കിന്‍റെയും മികവിലാണ് ബാംഗ്ലൂർ മികച്ച സ്‌കോർ കണ്ടെത്തിയത്.
-
Innings Break!#RCB post a formidable total of 192/3 on the board, courtesy a captain's knock from Faf du Plessis and a terrific cameo from Dinesh Karthik.
— IndianPremierLeague (@IPL) May 8, 2022 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/tEzGa6a3Fo #TATAIPL pic.twitter.com/FiGtlJdbvH
">Innings Break!#RCB post a formidable total of 192/3 on the board, courtesy a captain's knock from Faf du Plessis and a terrific cameo from Dinesh Karthik.
— IndianPremierLeague (@IPL) May 8, 2022
Follow the match 👉 https://t.co/tEzGa6a3Fo #TATAIPL pic.twitter.com/FiGtlJdbvHInnings Break!#RCB post a formidable total of 192/3 on the board, courtesy a captain's knock from Faf du Plessis and a terrific cameo from Dinesh Karthik.
— IndianPremierLeague (@IPL) May 8, 2022
Follow the match 👉 https://t.co/tEzGa6a3Fo #TATAIPL pic.twitter.com/FiGtlJdbvH
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ആദ്യ പന്തിൽ തന്നെ വിരാട് കോലിയുടെ വിക്കറ്റ് നഷ്‌ടമായി. സീസണിൽ താരത്തിന്‍റെ മൂന്നാമത്തെ ഡക്കായിരുന്നു ഇത്. എന്നാൽ പിന്നീടെത്തിയ രജത് പതിദാർ ഡുപ്ലസിയുമായി ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 105 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ പതിദാറിനെ (48) ബാംഗ്ലൂരിന് നഷ്‌ടമായി.
തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി. ഇതിനിടെ ഡു പ്ലസിസ് തന്‍റെ അർധ ശതകവും പൂർത്തിയാക്കി. പിന്നാലെ 18-ാം ഓവറിൽ 33 റണ്‍സെടുത്ത് മാക്‌സ്‌വെൽ പുറത്തായി. എന്നാൽ പിന്നീട് സിക്‌സുകളുടെ പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ALSO READ: മൂന്നാമതും ഗോൾഡണ്‍ ഡക്ക്; കോലിക്കിതെന്തു പറ്റി! അമ്പരന്ന് ആരാധകർ
മാക്‌സ്‌വെല്ലിന് പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് കൂറ്റൻ ബൗണ്ടറികളുമായി കളം നിറഞ്ഞു. എട്ട് പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 30 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഹൈദരാബാദിനായി ജഗദീഷ സുചിത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാർത്തിക് ത്യാഗി ഒരു വിക്കറ്റ് നേടി.