ETV Bharat / sports

ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ ടീമിലേക്ക്?; സൂചന നല്‍കി സൗരവ് ഗാംഗുലി

ഉമ്രാനെ ദേശീയ ടീമിലെടുത്താൽ താൻ ഒട്ടും അദ്ഭുതപ്പെടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.

IPL 2022  Sourav Ganguly all praise for Umran Malik  Sourav Ganguly  Umran Malik  Sunrisers Hyderabad pacer Umran Malik  ഉമ്രാൻ മാലിക്കിനെ പുകഴ്‌ത്തി സൗരവ് ഗാംഗുലി  സൗരവ് ഗാംഗുലി  ഉമ്രാൻ മാലിക്ക്  ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി
ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ ടീമിലേക്ക്?; സൂചന നല്‍കി സൗരവ് ഗാംഗുലി
author img

By

Published : May 19, 2022, 8:46 AM IST

മുംബൈ: ഐപിഎൽ സീസണില്‍ തുടർച്ചയായി 150 കിലോമീറ്റർ വേഗത്തിന് മുകളിൽ പന്തെറിഞ്ഞാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്ക് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. തുടര്‍ന്ന് വൈകാതെ തന്നെ താരത്തെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉമ്രാന്‍റെ ദേശീയ ടീമിലെ അരങ്ങേറ്റം വൈകില്ലെന്ന സൂചനകൾ നൽകിയിരിക്കുകയാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.

ഉമ്രാനെ ദേശീയ ടീമിലെടുത്താൽ താൻ ഒട്ടും അദ്ഭുതപ്പെടില്ലെന്നാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ പ്രതികരണം.''150 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ പന്തെറിയാൻ എത്ര പേർക്ക് സാധിക്കും?. അധികം പേര്‍ക്കും കഴിയില്ല.

ഉമ്രാനെ ദേശീയ ടീമിലെടുത്താല്‍ ഞാൻ ഒട്ടും അദ്ഭുതപ്പെടില്ല. ഉമ്രാനെ വിവേകപൂര്‍വ്വമാണ് ഉപയോഗിക്കേണ്ടത്. ഏറ്റവും വേഗമേറിയ താരമാണ് ഉമ്രാൻ. കുൽദീപ് സെന്നിനെയും എനിക്ക് ഇഷ്‌ടമാണ്.

ടി. നടരാജനും മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നമുക്ക് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമുണ്ട്. അന്തിമമായി എല്ലാം സെലക്‌ടര്‍മാരുടെ തീരുമാനമാണ്.'' ഗാംഗുലി പറഞ്ഞു.

ലീഗില്‍ ബോളർമാരുടെ മേധാവിത്തം കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ വർഷം യുഎയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ നെറ്റ് ബൗളറായി ജമ്മുകാശ്‌മീരിന്‍റെ 22കാരന്‍ പേസര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

also read: IPL 2022 | തുടർച്ചയായി അളന്നുമുറിച്ച യോര്‍ക്കറുകള്‍, വീഡിയോ ഗെയിമെന്ന് തോന്നിപ്പോയി : ആകാശ് ചോപ്ര

ഐപിഎൽ സീസണിൽ ഇതേവരെ 13 മത്സരങ്ങളില്‍ 21 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഉമ്രാന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഒക്‌ടോബറില്‍ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉമ്രാൻ ഇടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.