മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 67 റണ്‍സിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂരിന്‍റെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സണ്‍റൈസേഴ്‌സ് 19.2 ഓവറിൽ 125 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വനിന്ദു ഹസരങ്കയാണ് ഹൈദരാബാദ് നിരയുടെ നട്ടെല്ലൊടിച്ചത്.
-
Our bowlers have been brilliant again through the middle overs. 💪🏻
— Royal Challengers Bangalore (@RCBTweets) May 8, 2022 " class="align-text-top noRightClick twitterSection" data="
Let’s bag those ✌🏻 points now. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #GoGreen #ForPlanetEarth #SRHvRCB pic.twitter.com/4D7hzmvEem
">Our bowlers have been brilliant again through the middle overs. 💪🏻
— Royal Challengers Bangalore (@RCBTweets) May 8, 2022
Let’s bag those ✌🏻 points now. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #GoGreen #ForPlanetEarth #SRHvRCB pic.twitter.com/4D7hzmvEemOur bowlers have been brilliant again through the middle overs. 💪🏻
— Royal Challengers Bangalore (@RCBTweets) May 8, 2022
Let’s bag those ✌🏻 points now. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #GoGreen #ForPlanetEarth #SRHvRCB pic.twitter.com/4D7hzmvEem
വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയ ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിച്ചു. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള സണ്‍റൈസേഴ്‌സ് നിലവിൽ ആറാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് നിരയിൽ രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി.
ആദ്യ ഓവറിൽ തന്നെ സണ്‍റൈസേഴ്‌സിന്‍റെ രണ്ട് വിക്കറ്റുകൾ പിഴുതുകൊണ്ടാണ് ബാംഗ്ലൂർ മത്സരം ആരംഭിച്ചത്. ഓപ്പണർമാരായ അഭിഷേക് ശർമ്മ, നായകൻ കെയ്‌ൻ വില്യംസണ്‍ എന്നിവരാണ് ഡക്കായി പുറത്തായത്. ഇതോടെ തകർച്ച മുന്നിൽ കണ്ട സണ്‍റൈസേഴ്‌സിനെ രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം എന്നിവർ ചേർന്ന കൈപിടിച്ചുയർത്തി.
-
That's that from Match 54. @RCBTweets win by 67 runs and add two important points to their tally.#TATAIPL pic.twitter.com/YOHIVDY3mT
— IndianPremierLeague (@IPL) May 8, 2022 " class="align-text-top noRightClick twitterSection" data="
">That's that from Match 54. @RCBTweets win by 67 runs and add two important points to their tally.#TATAIPL pic.twitter.com/YOHIVDY3mT
— IndianPremierLeague (@IPL) May 8, 2022That's that from Match 54. @RCBTweets win by 67 runs and add two important points to their tally.#TATAIPL pic.twitter.com/YOHIVDY3mT
— IndianPremierLeague (@IPL) May 8, 2022
ALSO READ: സഞ്ജുവും ഇഷാനുമല്ല.. ലോകകപ്പ് ടീമിലെ ബാക്ക് അപ്പ് കീപ്പറായി സെവാഗിന്‍റെ താരം ഇതാണ്
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ടീം സ്കോർ 50 കടത്തി. പിന്നാലെ തന്നെ മാർക്രം (21) പുറത്തായി. തുടർന്നെത്തിയ നിക്കോളാസ് പുരാൻ (19) അൽപസമയം പിടിച്ചു നിന്നു എങ്കിലും കാര്യമായ സംഭാവന നൽകാനായില്ല. പിന്നാലെ വന്ന സുചിത് (2) പെട്ടന്നു തന്നെ മടങ്ങി. തൊട്ടടുത്ത ഓവറിൽ ത്രിപാഠി (58) കൂടി മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് തോൽവി ഉറപ്പിച്ചു.
പിന്നാലെ ശശാങ്ക് സിങ് (8), കാർത്തിക് ത്യാഗി (0), ഭുവനേശ്വർ കുമാർ (8), ഉമ്രാൻ മാലിക് (0) എന്നിവരും നിരനിരയായി പുറത്തായി. ബാംഗ്ലൂരിനായി വനിന്ദു ഹസരങ്ക അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് നേടി. ഗ്ലെൻ മാക്‌സ്‌വെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.