മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്സും നേർക്കുനേർ. രാത്രി 7.30ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലോ ഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിക്കും.
-
It’s ROUND 2️⃣ against the Punjab Kings and we’re all set to fight it out. ⚔️ 💪🏻
— Royal Challengers Bangalore (@RCBTweets) May 13, 2022 " class="align-text-top noRightClick twitterSection" data="
Tune into @StarSportsIndia from 7:30 PM onwards and catch all the exciting action LIVE from the Brabourne Stadium. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #RCBvPBKS pic.twitter.com/xHdSnyPU4i
">It’s ROUND 2️⃣ against the Punjab Kings and we’re all set to fight it out. ⚔️ 💪🏻
— Royal Challengers Bangalore (@RCBTweets) May 13, 2022
Tune into @StarSportsIndia from 7:30 PM onwards and catch all the exciting action LIVE from the Brabourne Stadium. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #RCBvPBKS pic.twitter.com/xHdSnyPU4iIt’s ROUND 2️⃣ against the Punjab Kings and we’re all set to fight it out. ⚔️ 💪🏻
— Royal Challengers Bangalore (@RCBTweets) May 13, 2022
Tune into @StarSportsIndia from 7:30 PM onwards and catch all the exciting action LIVE from the Brabourne Stadium. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #RCBvPBKS pic.twitter.com/xHdSnyPU4i
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബാംഗ്ലൂർ. അതിനാൽ തന്നെ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ ബാംഗ്ലൂരിന് അനായാസം ആദ്യ നാലിൽ കടക്കാനാകും. എന്നാൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള പഞ്ചാബിനെ സംബന്ധിച്ച് ഇനിയുള്ള മൂന്ന് മത്സരങ്ങളിലെ വിജയത്തോടൊപ്പം മറ്റ് ടീമുകളുടെ പരാജയവും റണ്‍റേറ്റും എല്ലാം അടിസ്ഥാനപ്പെടുത്തിയാകും പ്ലേ ഓഫ് സാധ്യതകൾ.
പഞ്ചാബിനെ അപേക്ഷിച്ച് കരുത്തുറ്റ നിരയാണ് ബാംഗ്ലൂരിന്‍റേത്. ഓപ്പണിങ് സഖ്യത്തിൽ വിരാട് കോലിയുടെ ഫോമില്ലായ്‌മയാണ് ടീമിന്‍റെ പ്രധാന തലവേദന. ഫഫ് ഡു പ്ലസിസ്, രജത് പടീദാർ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരും ഫിനിഷർ റോളിൽ ദിനേഷ് കാർത്തിക്കും എത്തുന്നതോടെ ആർസിബിയുടെ ബാറ്റിങ് നിര പഞ്ചാബിന് വെല്ലുവിളി തീർക്കും. ബൗളിങ്ങിൽ ഹേസൽവുഡ് വനിന്ദു ഹസരങ്ക, സിറാജ്, ഹർഷൽ പട്ടേൽ എന്നിവരടങ്ങുന്ന നിരയും ശക്‌തരാണ്.
മറുവശത്ത് മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മയാണ് പഞ്ചാബിന്‍റെ പ്രശ്‌നം. ശിഖാർ ധവാൻ മാത്രമാണ് സ്ഥിരതയോടെ ബാറ്റ് വീശുന്നത്. ജോണി ബെയർസ്റ്റോ, നായകൻ മായങ്ക് അഗർവാൾ എന്നിവർ മോശം ഫോമിൽ. ജിതേഷ് ശർമ്മ, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവർ തകർത്തടിച്ചാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. കാഗിസോ റബാഡ, അർഷദീപ് സിങ്, ഋഷി ധവാൻ, സന്ദീപ് ശർമ്മ എന്നിവരടങ്ങിയ ബോളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്.