മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ മുംബൈയും ജയം തുടരാന്‍ രാജസ്ഥാനും പോരടിക്കുമ്പോള്‍ ഗ്രൗണ്ടില്‍ തീപാറുമെന്നുറപ്പ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്ജുവിന്‍റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റുകൊണ്ടാണ് മുംബൈയുടെ വരവ്.
പരിക്ക് ഭേദമായി സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് ആശ്വാസമാകും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ്.
ALSO READ: IPL 2022| റസലിന്‍റെ 'സിക്‌സ് ആറാട്ട്'; പഞ്ചാബിനെതിരെ കൊൽക്കത്തയ്‌ക്ക് തകർപ്പൻ ജയം
മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
നേർക്കുനേർ പോരാട്ടം; ഐപിഎൽ ചരിത്രത്തിൽ 26 മത്സരങ്ങളിൽ പരസ്‌പരം കൊമ്പ്കോർത്തപ്പോൾ 14 ജയത്തോടെ മുംബൈയ്‌ക്കാണ് നേരിയ മുൻതൂക്കം. രാജസ്ഥാൻ 12 മത്സരങ്ങളിൽ ജയം നേടിയിട്ടുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ മുംബൈ മുന്നെണ്ണത്തിൽ ജയിച്ചപ്പോൾ രാജസ്ഥാൻ രണ്ട് ജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും മുംബൈയ്‌ക്കായിരുന്നു ജയം