ETV Bharat / sports

IPL 2022: മിന്നിത്തിളങ്ങി ജെയ്‌സ്വാൾ; പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം

അവസാന ഓവറുകളിൽ തകർത്തടിച്ച ഷിമ്റോ‌ണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്‍റെ വിജയം എളുപ്പത്തിലാക്കിയത്

IPL 2022  Indian Premier League 2022  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ്  പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം  RAJASTHAN ROYALS BEAT PUNJAB KINGS  RAJASTHAN ROYALS WON AGAINST PBKS  IPL UPDATE  RR VS PBKS
IPL 2022: മിന്നിത്തിളങ്ങി ജെയ്‌സ്വാൾ; പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം
author img

By

Published : May 7, 2022, 8:24 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. പഞ്ചാബിന്‍റെ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശ്വസി ജെയ്‌സ്വാളാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 7 ജയം ഉൾപ്പെടെ 14 പോയിന്‍റുമായി രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകൾ സജ്ജീവമാക്കി.

പഞ്ചാബിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനവേണ്ടി ഓപ്പണർമാരായ യശ്വസി ജെയ്‌സ്വാളും, ജോസ് ബട്‌ലറും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ മൂന്നാം ഓവറിന്‍റെ അവസാന പന്തിൽ ടീം സ്‌കോർ 46ൽ നിൽക്കെ ജോസ്‌ ബട്‌ലർ(30) പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസണും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇതിനിടെ ടീം സ്‌കോർ 85ൽ നിൽക്കെ സാംസണും(23) പുറത്തായി.

തുടർന്ന് ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കലിനെ കൂട്ട് പിടിച്ച് ജയ്‌സ്വാൾ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. ടീം സ്‌കോർ 141ൽ നിൽക്കെ ജയ്‌സ്വാളിനെ രാജസ്ഥാന് നഷ്‌ടമായി. 41 പന്തിൽ 9 സിക്‌സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 68 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ഷിമ്‌റോണ്‍ ഹെറ്റ്മെയർ സ്‌കോറിങ് വേഗത്തിലാക്കി.

  • The 𝘩𝘰𝘸 𝘪𝘵 𝘴𝘵𝘢𝘳𝘵𝘦𝘥 vs 𝘩𝘰𝘸 𝘪𝘵’𝘴 𝘨𝘰𝘪𝘯𝘨 we love to see. 💗 pic.twitter.com/hb3c3zv7hP

    — Rajasthan Royals (@rajasthanroyals) May 7, 2022 " class="align-text-top noRightClick twitterSection" data=" ">

ഇതിനിടെ 18-ാം ഓവറിൽ ദേവ്‌ദത്ത് പടിക്കൽ(31) പുറത്തായി. എന്നാൽ തകർപ്പൻ ഷോട്ടുകളുമായി നിലയുറപ്പിച്ച ഹെറ്റ്മെയർ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 16 പന്തിൽ 3 സിക്‌സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 31 റണ്‍സുമായി ഹെറ്റ്മെയർ പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോൾ കാഗിസോ റബാഡ, ഋഷി ധവാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

ALSO READ: ബ്രണ്ടൻ മക്കല്ലം കൊൽക്കത്ത വിടുന്നു? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്

നേരത്തെ ടോസ് നേടി ബോറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണർ ജോണി ബെയർസ്റ്റോയുടെ(56) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജിതേഷ്‌ ശർമ്മയും, ലിയാം ലിവിങ്സ്റ്റണും സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലാണ് പഞ്ചാബ് നിരയെ പിടിച്ചുകെട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.