മുംബൈ: ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. മുംബൈ സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമാണ്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈയ്‌ക്ക് ലഖ്‌നൗവിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈ പോയന്‍റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും. രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതിത്തോറ്റാണ് ലഖ്‌നൗവിന്‍റെ വരവ്.
മുംബൈ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിനെ മാത്രമാണ് വിശ്വസ്ഥനെന്ന് വിളിക്കാനാവുക. രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിങ്ങില്‍ മികവ് കാണിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ തകർത്തടിച്ച ഡെവാള്‍സ് ബ്രവിസും തിലക് വര്‍മ്മയും പ്രതീക്ഷ നല്‍കുന്നു.
ബോളിങ്ങാണ് മുംബൈയുടെ പ്രധാന വെല്ലുവിളി. വിദേശ താരങ്ങളായ ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ് എന്നിവർ പ്രതീക്ഷയ്‌ക്കെത്തുയരുന്നില്ല. മികച്ച പിന്തുണ ലഭിക്കാത്തതിന്‍റെ സമ്മര്‍ദ്ദം ജസ്പ്രീത് ബുംറയെയും ബാധിക്കുന്നുണ്ട്. ലഖ്‌നൗവിനെതിരേ ജയിച്ച് തിരിച്ചുവരേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്.
നായകന്‍ കെ എല്‍ രാഹുല്‍ ഫോമിലേക്കുയരാത്തതാണ് ലഖ്‌നൗ നേരിടുന്ന വെല്ലുവിളി. മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിന് സാധിക്കുമെന്നുറപ്പ്.
ALSO READ: IPL 2022 | 'വേഗതയല്ല, കുറവ് റൺസ് വഴങ്ങുന്നതിൽ ശ്രദ്ധിക്കൂ..' ഉമ്രാന് ഉപദേശവുമായി ആകാശ് ചോപ്ര