മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയസിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സേ നേടാനായുള്ളു. അർധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ജോസ് ബട്‌ലർ(13) അഞ്ചാം ഓവറിൽ തന്നെ പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസണും(13) നിലയുറപ്പിക്കും മുന്നേ മടങ്ങി. പിന്നാലെ ദേവ്ദത്ത് പടിക്കൽ(29), റസ്സി വാൻ ഡെർ ഡസ്സെൻ(4) കൂടി മടങ്ങിയതോടെ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്‌ടത്തിൽ 67 എന്ന നിലയിലെത്തി.
-
Innings Break!@SHetmyer scores a fine 5⃣9⃣* and guides @rajasthanroyals to 165/6. 👏 👏
— IndianPremierLeague (@IPL) April 10, 2022 " class="align-text-top noRightClick twitterSection" data="
The @LucknowIPL chase will begin shortly. 👍 👍
Scorecard 👉 https://t.co/8itDSZ2mu7#TATAIPL | #RRvLSG pic.twitter.com/0GKqj18833
">Innings Break!@SHetmyer scores a fine 5⃣9⃣* and guides @rajasthanroyals to 165/6. 👏 👏
— IndianPremierLeague (@IPL) April 10, 2022
The @LucknowIPL chase will begin shortly. 👍 👍
Scorecard 👉 https://t.co/8itDSZ2mu7#TATAIPL | #RRvLSG pic.twitter.com/0GKqj18833Innings Break!@SHetmyer scores a fine 5⃣9⃣* and guides @rajasthanroyals to 165/6. 👏 👏
— IndianPremierLeague (@IPL) April 10, 2022
The @LucknowIPL chase will begin shortly. 👍 👍
Scorecard 👉 https://t.co/8itDSZ2mu7#TATAIPL | #RRvLSG pic.twitter.com/0GKqj18833
എന്നാൽ തുടർന്നിങ്ങിയ ഷിംറോണ്‍ ഹെറ്റ്‌മെയറും രവിചന്ദ്രൻ അശ്വിനും ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 68 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്‌കോർ 135ൽ നിൽക്കെ അശ്വിനെ( 28) രാജസ്ഥാന് നഷ്‌ടമായി. തുടർന്നിറങ്ങിയ റിയാൻ പരാഗ്(8) അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്തായി.
ഹെറ്റ്‌മെയർ 36പന്തിൽ ആറ് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 59 റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി ജേസൻ ഹോൾഡർ, കൃഷ്‌ണപ്പ ഗൗതം എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആവേശ് ഖാൻ ഒരു വിക്കറ്റ് നേടി.